Asianet News MalayalamAsianet News Malayalam

പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കന്യാകുമാരി മുതൽ കശ്മീർ വരെ; യുവാക്കളുടെ സൈക്കിൾ യാത്ര ശ്രദ്ധേയമാകുന്നു

തിരുവനന്തപുരം വെമ്പായം സ്വദേശികളായ അജിൻഷാ, അസർ, ഷംനാദ്, മൊഹമ്മദ് എന്നിവരാണ് പരിസ്ഥിതി സന്ദേശവുമായി കന്യാകുമാരിയില്‍ നിന്ന് സൈക്കിളിൽ കശ്മീരിലേക്ക് പുറപ്പെട്ടത്. 

four youths Bicycle ride from Kanyakumari to Kashmir with environmental protection message
Author
Kanyakumari, First Published Oct 6, 2019, 1:19 PM IST

ദില്ലി: കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് സൈക്കിളിൽ യാത്ര ചെയ്ത് നാല് മലയാളി യുവാക്കൾ. തിരുവനന്തപുരം വെമ്പായം സ്വദേശികളായ അജിൻഷാ, അസർ, ഷംനാദ്, മൊഹമ്മദ് എന്നിവരാണ് സൈക്കിളിൽ കശ്മീരിലേക്ക് പുറപ്പെട്ടത്. ഒരു മാസം മുമ്പ് തുടങ്ങിയ ഇവരുടെ യാത്ര വെറുതെ നാടുകാണാൻ വേണ്ടി മാത്രമല്ല. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി കൂടിയാണ്.

ചെറുപ്പം മുതലുള്ള കൂട്ടുകാരാണ് നാലുപേരും. സൈക്കിളിൽ യാത്ര ചെയ്ത് ഇന്ത്യ ചുറ്റി കാണണമെന്ന് നാലുപേരുടെയും ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. വീട്ടില്‍ നിന്ന് കിട്ടുന്ന പൈസയിൽ നിന്ന് മിച്ചം പിടിച്ചാണ് നാലുപേരും സൈക്കിൾ വാങ്ങിയത്. ചെറിയ യാത്രകള്‍ കേരളത്തില്‍ നടത്തിയ ശേഷമാണ് കശ്മീരിലേക്കുള്ള യാത്രയും തീരുമാനിച്ചത്.

സെപ്റ്റംബർ ഒന്നിനാണ് കന്യാകുമാരിയിൽ നിന്ന് പുറപ്പെട്ടത്. ഒന്നരമാസത്തെ യാത്രക്ക് ശേഷം ഈ മാസം 15 ഓടെ ഇവർ കശ്മീരിലെത്തും. രാജ്യത്തിന്‍റെ വ്യത്യസ്ഥ സംസ്കാരവും ജീവിതവും കണ്ട് മികച്ച സന്ദേശം രാജ്യത്തിന് സമ്മാനിച്ച് മടങ്ങാനാണ് ഈ മിടുക്കൻമാരുടെ തീരുമാനം.
 

Follow Us:
Download App:
  • android
  • ios