Asianet News MalayalamAsianet News Malayalam

കനത്ത മഴ സാധ്യത; മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു

നിലമ്പൂർ-നാടുകാണി, നിലമ്പൂർ - കക്കാടംപൊയിൽ പാതകളിൽ രാത്രി ഒമ്പത് മണി മുതൽ രാവിലെ ആറ് മണി വരെ ഗതാഗതവും നിരോധിച്ചു.

heavy rain tourist centers have been banned to enter in malappuram
Author
Malappuram, First Published Oct 12, 2021, 11:29 PM IST

മലപ്പുറം: കനത്ത മഴ (heavy rain) സാധ്യത കണക്കിലെടുത്ത് മലപ്പുറത്ത് (malappuram) വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. നിലമ്പൂർ-നാടുകാണി, നിലമ്പൂർ - കക്കാടംപൊയിൽ പാതകളിൽ രാത്രി ഒമ്പത് മണി മുതൽ രാവിലെ ആറ് മണി വരെ ഗതാഗതവും നിരോധിച്ചു. എല്ലാവിധ ഖനന പ്രവർത്തങ്ങളും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർത്തിവെക്കാൻ കളക്ടര്‍ നിർദേശം നല്‍കി.

Also Read: മഴ, മണ്ണിടിച്ചില്‍; ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാവണം, പൊലീസിന് നിര്‍ദ്ദേശം നല്‍കി ഡിജിപി

മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് ഇടുക്കിയിലും രാത്രികാല യാത്ര നിരോധിച്ചിട്ടുണ്ട്. ഇന്ന് മുതൽ പതിനാലാം തീയതി വരെയാണ് നിരോധനം. വൈകീട്ട് ഏഴ് മണി മുതൽ രാവിലെ ആറ് മണി വരെയുള്ള സമയത്തേക്ക് യാത്ര അനുവദിക്കില്ല. മലയോരമേഖലകളിൽ കനത്ത മഴയുടെയും മണ്ണിടിച്ചിൽ ഭീഷണിയുടെയും സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരോടും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ ശക്തമായ മഴ തുടരുന്നതിലാണ് മുൻകരുതൽ നടപടി.

Follow Us:
Download App:
  • android
  • ios