Asianet News MalayalamAsianet News Malayalam

കണ്‍സിഷന്‍റെ പേരില്‍ വിദ്യാര്‍ത്ഥികളെ സീറ്റില്‍ നിന്ന് എഴുന്നേല്‍പ്പിക്കാന്‍ ബസ് ജീവനക്കാര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി

സ്വകാര്യ ബസ്സുകളില്‍ കണ്‍സിഷനില്‍ യാത്ര ചെയ്യുന്നതിന്‍റെ പേരില്‍ കുട്ടികളെ സീറ്റില്‍ നിന്ന് എഴുനേല്‍പ്പിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി.

High Court says that bus employees are not entitled to get students out of the seat on the concession
Author
Ernakulam, First Published Feb 16, 2019, 8:37 PM IST

കൊച്ചി:  ബസ്സുകളില്‍ വിദ്യാര്‍ത്ഥികളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി. സ്വകാര്യ ബസ്സുകളില്‍ കണ്‍സിഷനില്‍ യാത്ര ചെയ്യുന്നതിന്‍റെ പേരില്‍ കുട്ടികളെ സീറ്റില്‍ നിന്ന് എഴുനേല്‍പ്പിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി. ബസില്‍ സീറ്റ് ഒഴിവുണ്ടെങ്കിലും വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാത്ത പ്രവണത എറണാകുളത്തുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു. 

സ്വകാര്യ ബസ്സുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നാലും വിദ്യാര്‍ത്ഥികളെ ബസ് ജീവനക്കാര്‍ ഇരിക്കാന്‍ അനുവദിക്കാറില്ലെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട കോടതി ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി കഴിഞ്ഞ ആഴ്ച ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരാഴ്ച കൂടി സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കോടതി ഇത് അംഗീകരിച്ചു.  

വിദ്യാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവ് നല്‍കാന്‍ സ്വകാര്യബസ് ഉടമകള്‍ക്ക് ബാധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. കേസ് വ്യാഴ്ച വീണ്ടും പരിഗണിക്കും. 

Follow Us:
Download App:
  • android
  • ios