Asianet News MalayalamAsianet News Malayalam

മൂവായിരം കുടുംബങ്ങള്‍ക്ക് കുടിവെള്ളം: ഫെഡറൽ ബാങ്കുമായി സഹകരിച്ച് ജലശക്തി പദ്ധതിക്ക് തുടക്കം

കുടിവെള്ള കണക്ഷനായി ഒരു കുടുംബത്തിന് 5000 രൂപ വീതമാണ് നൽകുന്നത്. ഗുണഭോക്താക്കളെ ബാങ്കും കോർപ്പറേഷനും ചേർന്ന് സംയുക്തമായി കണ്ടെത്തും.

jala shakti drinking water programme start in thrissur
Author
Thrissur, First Published Oct 18, 2019, 7:37 PM IST

തൃശ്ശൂര്‍: മൂവായിരത്തിലധികം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള  ജലശക്തി പദ്ധതിക്ക് തൃശ്ശൂർ കോർപ്പറേഷനിൽ തുടക്കമായി. ഫെഡറൽ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി. സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനത്തിന്റ ഭാഗമായി ഒന്നരക്കോടി രൂപയാണ് ഫെഡറൽ ബാങ്ക് നൽകുന്നത്

കുടിവെള്ള കണക്ഷനായി ഒരു കുടുംബത്തിന് 5000 രൂപ വീതമാണ് നൽകുന്നത്. ഗുണഭോക്താക്കളെ ബാങ്കും കോർപ്പറേഷനും ചേർന്ന് സംയുക്തമായി കണ്ടെത്തും. ഫെഡറൽ ബാങ്കിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടി മന്ത്രി വി എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ പ്രതിനിധികളും പങ്കെടുത്തു.

കൂടുതൽ സാമൂഹിക പ്രസക്തിയുള്ള പദ്ധതികൾക്ക് വരും ദിവസങ്ങളിൽ രൂപം നൽകുമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി പദ്ധതിക്കായി ഒന്നരക്കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

"

Follow Us:
Download App:
  • android
  • ios