Asianet News MalayalamAsianet News Malayalam

കണ്ണൂര്‍ കോര്‍പറേഷനെ പിടിച്ചുലച്ച് വാട്ട്സ്ആപ്പ് അനാശാസ്യ വിവാദം

കൗൺസിലർമാരുടെ ഗ്രൂപ്പിൽ അശ്ലീല ഫോൺ സംഭാഷണം പോസ്റ്റ് ചെയ്ത പൊടിക്കുണ്ടിൽ കൗൺസിലർ ടി. രവീന്ദ്രനും ഗ്രൂപ്പ് അഡ്മിനായ മേയർക്കുമെതിരെ യുഡിഎഫ് വനിതാ കൗൺസിലർമാരാണ് പരാതി നൽകിയത്

kannur corporation whatsapp scandal
Author
Kannur, First Published Oct 26, 2018, 1:03 PM IST

കണ്ണൂർ: കോർപ്പറേഷൻ കൗൺസിലർമാരുടെ ഔഗ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല സംഭാഷണം പോസ്റ്റ് ചെയ്ത സംഭവത്തിൽ യുഡിഎഫ് കൗൺസിലർമാർ പൊലീസിൽ പരാതി നൽകി. മേയർക്കും പോസ്റ്റിട്ട ഇടത് കൗൺസിലർക്കും എതിരെയാണ് പരാതി. രണ്ട് കൗണ്‍സിലര്‍മാരും അതിലൊരാളുടെ ഭര്‍ത്താവുമടക്കം സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട അനാശാസ്യ വിവാദം കണ്ണൂര്‍ കോര്‍പറേഷനെ പിടിച്ചുലക്കുന്നത്

കൗൺസിലർമാരുടെ ഗ്രൂപ്പിൽ അശ്ലീല ഫോൺ സംഭാഷണം പോസ്റ്റ് ചെയ്ത പൊടിക്കുണ്ടിൽ കൗൺസിലർ ടി. രവീന്ദ്രനും ഗ്രൂപ്പ് അഡ്മിനായ മേയർക്കുമെതിരെ യുഡിഎഫ് വനിതാ കൗൺസിലർമാരാണ് പരാതി നൽകിയത്. രണ്ടു വര്‍ഷം മുന്‍പു നടന്ന അവിഹിത ബന്ധങ്ങളും രാഷ്ട്രീയ വിവാദങ്ങളും വരെ ഇപ്പോള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ വന്നത്. സന്ദേശങ്ങള്‍ വിവാദമായതോടെ മേയര്‍ അടക്കമുള്ള അഡ്മിന്‍മാര്‍ ഗ്രൂപ്പ് പിരിച്ച് വിട്ട് തടിയൂരാന്‍ ശ്രമിച്ചുവെങ്കിലും വിഷയം പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് ഏറ്റെടുത്തു. 

 നിയമ നടപടികളുമായി മുന്നോട്ട് പോകുന്നതിനൊപ്പം ഭരണ സമിതിയെ താഴെയിറക്കാൻ ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്താനും യുഡിഎഫ് ആലോചിക്കുന്നുണ്ട്.

പ്രാദേശികമായി രൂപപ്പെട്ട ചില ഗ്രൂപ്പിസമാണ് ഇതിനെല്ലാം കാരണമെന്നാണ് നേതാക്കള്‍ പറയുന്നത്. ഡിവൈഎഫ്‌ഐ മേഖലാ നേതാവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമാണ് കൗണ്‍സിലറുടെ ഭര്‍ത്താവാണ്‌ പ്രതിസ്ഥാനത്തുള്ള യുവാവ്. 

സംഭവത്തിൽ യുഡിഎഫ് പ്രതിഷേധം കടുപ്പിക്കുമ്പോളും സിപിഎം എന്ത് നടപടി സ്വീകരിച്ചു എന്ന കാര്യത്തിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല. ഒറ്റ കൗണ്‍സിലറുടെ ഭൂരിപക്ഷത്തിലാണ് കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫ് ഭരണം നടത്തുന്നത്.

Follow Us:
Download App:
  • android
  • ios