Asianet News MalayalamAsianet News Malayalam

പ്രളയത്തില്‍ കുത്തൊഴുകിയ റോഡ് ഗതാഗയോഗ്യമാക്കി

 സര്‍ക്കാര്‍ റോഡ് പുനര്‍നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. 25 ലക്ഷം രൂപയും അനുവദിച്ചു. കഴിഞ്ഞ ദിവസം റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു

kerala govt rebuild flood affected broken road in malappuram
Author
Kerala, First Published Feb 12, 2019, 10:25 AM IST

മലപ്പുറം: പ്രളയകാലത്തുണ്ടായ കുത്തൊഴുക്കില്‍ തകര്‍ന്ന മലപ്പുറം ജില്ലയിലെ വണ്ടൂര്‍- നടുവത്ത് റോഡ് ഗതാഗയോഗ്യമാക്കി. നവകേരള നിര്‍മ്മാണത്തിന്‍റെ വലിയ ഉദാഹരണമായി ഈ റോഡ് നിര്‍മ്മാണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്
ബുക്കില്‍ വിശേഷിപ്പിക്കുകയും ചെയ്തു.

ഓഗസ്റ്റ് 9നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് വണ്ടൂര്‍ - നടുവത്ത് -നിലമ്പൂര്‍ റോഡ് തകര്‍ന്നത്. പ്രളയത്തിന്‍റെ രൗദ്രഭാവം വിളിച്ചുപറയുന്നതായിരുന്നു ഈ ദൃശ്യങ്ങള്‍. താല്‍ക്കാലിക നടപ്പാത സൈന്യം ഒരുക്കിയെങ്കിലും നാട്ടുകാരുടെ ദുരിതത്തിന് പരിഹാരമായില്ല.

ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ റോഡ് പുനര്‍നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. 25 ലക്ഷം രൂപയും അനുവദിച്ചു. കഴിഞ്ഞ ദിവസം റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. പ്രളയകാലത്തുണ്ടായ തകര്‍ച്ചയില്‍നിന്ന് കേരളം മുന്നേറുകയാണെന്ന സന്ദേശത്തോടെ ഈ റോഡ് നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളാണ് പിണറായി വിജയൻ ഫേസ്ബുക്കില്‍ അപ്‍ലോഡ് ചെയ്തത്.

Follow Us:
Download App:
  • android
  • ios