Asianet News MalayalamAsianet News Malayalam

ഗസ്റ്റ് ഹൗസില്‍ മന്ത്രി അറിയാതെ നിര്‍മാണപ്രവര്‍ത്തനം; അപ്രതീക്ഷിതമായെത്തിയ ജി സുധാകരന്‍ രോഷാകുലനായി

ഒരു വർഷം മുൻപാണ് 2 കോടി രൂപ മുടക്കി ഗസ്റ്റ്‌ ഹൗസ് നവീകരിച്ചത്. ഇതാണ് ഇപ്പോൾ പൊളിച്ചു മാറ്റിയത്. ഇത് തന്റെ അറിവോ സമ്മതമോ ഇല്ലാതെ യാണെന്നും, ഗവൺമെന്റിന്റെ യാതൊരു ഉത്തരവും ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിരയോഗം ഉടൻ വിളിക്കും. നിർമ്മാണപ്രവർത്തനങ്ങൾ നിര്‍ത്തിവെക്കുമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു

kerala minister g sudhakaran angry on kayamkulam guest house renovation
Author
Kayamkulam, First Published Mar 9, 2019, 9:31 PM IST

കായംകുളo: കായംകുളത്ത് സര്‍ക്കാര്‍ ഗസ്റ്റ്‌ ഹൗസില്‍ നിർമ്മാണ പ്രവര്‍ത്തനം കണ്ട് മന്ത്രി ജി. സുധാകരൻ രോഷാകുലനായി. നഗരസഭയുടെ ഒരു പരിപാടിക്കെത്തിയ മന്ത്രി അപ്രതീക്ഷിതമായി ഗസ്റ്റ് ഹൗസിൽ എത്തിയപ്പോഴാണ് അവിടുത്തെ കാഴ്ച്ച കണ്ട് രോഷാകുലനായത്. ഗസ്റ്റ്‌ ഹൗസ് ഭാഗീകമായി പൊളിച്ചു മാറ്റിയിരിക്കുന്നു. സര്‍ക്കാരോ താനോ അറിയാത്ത നിർമ്മാണ പ്രവർത്തനം കണ്ട് ആരാണ് ഇത് പൊളിക്കാനുള്ള അനുവാദം നൽകിയതെന്ന് ചോദിച്ചായിരുന്നു മന്ത്രിയുടെ രോഷപ്രകടനം.

ഒരു വർഷം മുൻപാണ് 2 കോടി രൂപ മുടക്കി ഗസ്റ്റ്‌ ഹൗസ് നവീകരിച്ചത്. ഇതാണ് ഇപ്പോൾ പൊളിച്ചു മാറ്റിയത്. ഇത് തന്റെ അറിവോ സമ്മതമോ ഇല്ലാതെ യാണെന്നും, ഗവൺമെന്റിന്റെ യാതൊരു ഉത്തരവും ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിരയോഗം ഉടൻ വിളിക്കും. നിർമ്മാണപ്രവർത്തനങ്ങൾ നിര്‍ത്തിവെക്കുമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

2014 ലെ ഫണ്ടിലാണ് നിർമ്മാണം നടക്കുന്നതെന്നും എന്നാൽ ഇത് സംബന്ധിച്ച് സർക്കാരിനോ പൊതുമരാമത്ത് വകുപ്പിനോ ഒന്നുംഅറിയില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ന് വൈകിട്ട് 6 മണിയോടെമന്ത്രി വന്നപ്പോൾ ഉദ്യോഗസ്ഥരോ ജീവനക്കാരോ ഗസ്റ്റ് ഹൗസിൽ ഉണ്ടായിരുന്നില്ല.

Follow Us:
Download App:
  • android
  • ios