Asianet News MalayalamAsianet News Malayalam

കെഎസ്ആർടിസി ബസും ഗുഡ്സ് പിക്കപ്പ് മിനിലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 14 പേര്‍ക്ക് പരിക്ക്

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ബസ് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്താണ് നിന്നത്. പിക്കപ്പ് മിനിലോറിയുടെ മുൻവശം പൂർണ്ണമായും ബസിന്‍റെ മുന്‍വശം ഭാഗികമായും തകര്‍ന്നു.
 

ksrtc and pickup lorry accident one death
Author
Kozhikode, First Published Jan 30, 2019, 8:20 AM IST

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസും മീന്‍ കയറ്റിവന്ന ഗുഡ്സ് പിക്കപ്പ് മിനിലോറിയും കൂട്ടിയിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. ബസിലെ  യാത്രക്കാരായ 14 പേര്‍ക്ക് പരുക്കേറ്റു. താനൂര്‍ വട്ടത്താണി നിറമരത്തൂർ പനങ്ങാടന്‍റകത്ത് ഇസ്മായീല്‍ (50) ആണ് മരിച്ചത്. 

പെരിന്തല്‍മണ്ണയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും ബേപ്പൂരിൽ നിന്നും മത്സ്യം കയറ്റി താനൂരിലേക്ക് പോവുകയായിരുന്ന പിക്കപ്പ്മിനി ലോറിയും രാമനാട്ടുകര കണ്ടായി പെട്രോള്‍ ബങ്കിന് മുൻവശത്ത് വച്ച് ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ബസ് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്താണ് നിന്നത്. പിക്കപ്പ് മിനിലോറിയുടെ മുൻവശം പൂർണ്ണമായും ബസിന്‍റെ മുന്‍വശം ഭാഗികമായും തകര്‍ന്നു.

ഓടി കൂടിയ നാട്ടുകാർ പിക്കപ്പ് വാൻ ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു. ഇസ്മയിൽ മത്സ്യവ്യാപാരിയാണ്. ഭാര്യ: നസീമ മക്കൾ: അംജത് , ജാഫർ, മർജാൻ, മിൻഹാ, മുഹമ്മദ് മാസിം, മരുമക്കൾ: ഹസീന, ജുബീന

പരിക്കേറ്റ് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബസ് യാത്രക്കാർ: പുളിക്കൽ പുതിയ വീട്ടിൽ ആരിഫ (34), മുറയൂർ ബുഷറ മൻസിലിൽ ശമീർ ബാബു (37), മലപ്പുറം മുനിയൻ ഹൗസിൽ ഹംസ (36), പുളിക്കൽ എടച്ചേരി വീട്ടിൽ ലളിത (54), മലപ്പുറം വെന്നിയൂർ കിഴക്കേടത്ത് മമ്മദ് ഗോശി (61), കൊണ്ടോട്ടി കൊണ്ടാറകത്ത് ആരിഫ (40), പാലക്കാട് മൂന്നുവളപ്പ് സുരേഷ് (49), അരിമ്പ്ര ഏട്ടതുണ്ട് രായിൻകുട്ടി(58), മലപ്പുറം മുണ്ടപറമ്പ് തന്നിക്കൽ ബിനു ഫ്രാൻസിസ് (45), പെരിന്തൽമണ്ണ അറയിക്കൽ സുരേഷ് കുമാർ (52), മലപ്പുറം ആലിപ്പറമ്പിൽ കുന്നുക്കുഴിയിൽ ഹാറൂൺ റഷീദ് ( 34 ) , കോഴിക്കോട് പാറമ്മൽ പെരിച്ചനിപറമ്പ് സജീഷ് (42) , കോട്ടയം കൊല്ലത്ത് വീട്ടിൽ ആര്യ വിജയൻ (29), പുളിക്കൽ എടച്ചേരി വീട്ടിൽ  ശശി (61).ആരുടെയും പരിക്ക് ഗുരുതരമല്ല.
 

Follow Us:
Download App:
  • android
  • ios