Asianet News MalayalamAsianet News Malayalam

കുന്ദമംഗലത്ത് അഞ്ച് കോടിയുടെ വികസനത്തിന് അനുമതി

കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ കെട്ടിടം - 130 ലക്ഷം, മഞ്ഞൊടി ചാലിപ്പാടം ഫുട്പാത്ത്, മാവൂര്‍ - 25 ലക്ഷം, പുള്ളന്നൂര്‍ ഗവ.എല്‍.പി സ്കൂള്‍ കെട്ടിട നിര്‍മ്മാണം, ചാത്തമംഗലം - 25 ലക്ഷം, ഗവ. വെല്‍ഫെയര്‍ സ്കൂള്‍ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് പണം അനുവദിച്ചത്

kunnamangalam development plans from pta rahim mla
Author
Calicut, First Published Feb 24, 2019, 11:30 AM IST

കോഴിക്കോട്: കുന്ദമംംഗലം മണ്ഡലത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി പി ടി എ റഹീം എംഎല്‍എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടി രൂപയുടെ ഭരണാനുമതി.

കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ കെട്ടിടം - 130 ലക്ഷം, മഞ്ഞൊടി ചാലിപ്പാടം ഫുട്പാത്ത്, മാവൂര്‍ - 25 ലക്ഷം, പുള്ളന്നൂര്‍ ഗവ.എല്‍.പി സ്കൂള്‍ കെട്ടിട നിര്‍മ്മാണം, ചാത്തമംഗലം - 25 ലക്ഷം, ഗവ. വെല്‍ഫെയര്‍ സ്കൂള്‍ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തല്‍, ചാത്തമംഗലം - 20 ലക്ഷം, പിലാത്തോട്ടത്തില്‍ ആറങ്ങാട്ട് റോഡ്, ചാത്തമംഗലം - 23 ലക്ഷം, കുരിക്കത്തൂര്‍ മണ്ടോത്തിങ്ങല്‍ റോഡ്, പെരുവയല്‍ - 10 ലക്ഷം, കുന്ദമംഗലം ഗവ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് കുടിവെള്ള പദ്ധതി - 15 ലക്ഷം, പാലിയില്‍ പുല്‍ച്ചോല്‍ചാല്‍ റോഡ്, ചാത്തമംഗലം - 10 ലക്ഷം, മൂത്തോനതാഴം പാലോറകുന്ന് റോഡ്, കുന്ദമംഗലം - 10 ലക്ഷം, പുതുക്കുടിമുക്ക് കല്ലിടുമ്പില്‍താഴം റോഡ്, പെരുവയല്‍ - 21 ലക്ഷം, കണ്ടിലേരി മാമ്പുഴപാലം റോഡ്, പെരുമണ്ണ - 25 ലക്ഷം, കുന്ദമംഗലം വില്ലേജ് ഓഫീസ് ഭൗതിക സാഹചര്യം വര്‍ദ്ധിപ്പിക്കല്‍ - 15 ലക്ഷം, കമ്മാടത്തില്‍ പുളിക്കമണ്ണില്‍ റോഡ്, കുന്ദമംഗലം - 10 ലക്ഷം, വെള്ളാരംകണ്ടി ചിറക്കല്‍ കുതിരാടം റോഡ്, മാവൂര്‍ - 10 ലക്ഷം, കുന്ദമംഗലം എ.യു.പി സ്കൂള്‍  കിച്ചന്‍ - 10 ലക്ഷം, ഒളവണ്ണ ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിടം - 64 ലക്ഷം, മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കല്‍ - 64 ലക്ഷം, ചെറൂപ്പ ഡയാലിസീസ് സെന്‍ര്‍ നവീകരണം - 13  ലക്ഷം എന്നീ പ്രവര്‍ത്തികള്‍ക്കാണ് ഭരണാനുമതി ലഭ്യമാക്കിയിട്ടുളളത്.

Follow Us:
Download App:
  • android
  • ios