Asianet News MalayalamAsianet News Malayalam

മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ക്ക് അനുവദിച്ച് ഭൂമിയുടെ വിതരണം നീളുന്നു

ജൂലൈ 15 നാണ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ദേവികുളം സബ് കളക്ടറായിരുന്ന രേണുരാജ്  തൊഴിലാളികള്‍ക്ക് അനുവധിച്ച ഭൂമി വിതരണം നടത്തുന്നതിന് നടപടികള്‍ ആരംഭിച്ചത്.

land distribution of plantation employees still in red tape
Author
Idukki, First Published Nov 2, 2019, 2:28 PM IST

ഇടുക്കി: കുറ്റിയാര്‍വാലിയില്‍ തോട്ടംതൊഴിലാളികള്‍ക്ക് അനുവധിച്ച ഭൂമിയുടെ വിതരണം നീളുന്നു. ഓഗസ്റ്റ് അവസാനത്തോടെ 2300 പേര്‍ക്ക് ഭൂമി വിതരണം നല്‍കുമെന്ന് റവന്യുവകുപ്പ് അറിയിച്ചിരുന്നെങ്കിലും സബ് കളക്ടറിന് സ്ഥാനചലനം സംഭവിച്ചതോടെ നടപടികള്‍ നിലച്ചു. 

ജൂലൈ 15 നാണ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ദേവികുളം സബ് കളക്ടറായിരുന്ന രേണുരാജ്  തൊഴിലാളികള്‍ക്ക് അനുവധിച്ച ഭൂമി വിതരണം നടത്തുന്നതിന് നടപടികള്‍ ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി കുറ്റിവാലിയിലെ 2300 പട്ടയങ്ങളുടെ പരിശോധന തഹസില്‍ദ്ദാര്‍ ആരംഭിക്കുകയും ചെയ്തു. 

ഭൂമിയില്‍ വളര്‍ന്നുനില്‍ക്കുന്ന കുറ്റിക്കാടുകള്‍ വെട്ടിനീക്കാന്‍ മൂന്നാര്‍, ദേവികുളം പഞ്ചായത്തിന്‍റെ സഹായം തേടി. ആദ്യഘട്ടമായി പരിശോധനകള്‍ പൂര്‍ത്തിയാക്കിയ 100 പേര്‍ക്ക് ഭൂമിനല്‍കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടുമസം പിന്നിടുമ്പോഴും ഭൂമിവിതരണം എങ്ങുമെത്തിയിട്ടില്ല. 

ഇതിനിടെ സബ് കളക്ടര്‍ സ്ഥലംമാറിപ്പോകുകയും ചെയ്തു. വി എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മൂന്നാറിലെ തോട്ടംതൊഴിലാളികള്‍ക്ക് കുറ്റിയാര്‍വാലിയില്‍ പത്തും അഞ്ചും സെന്‍റ് ഭൂമി വീതം അനുവധിച്ചത്. 10 സെന്‍റില്‍ തൊഴിലാളികള്‍ വീട് നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍ അഞ്ച് സെന്‍റ് വിതരണം നടത്തുന്നതിന് നാളിതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
 

Follow Us:
Download App:
  • android
  • ios