Asianet News MalayalamAsianet News Malayalam

അച്ഛനെ നോക്കാനെത്തിയ ഹോം നഴ്സിനെ അടുത്ത ദിവസം രാവിലെ കാണാതായി; നോക്കിയപ്പോൾ വെറുതെയങ്ങ് പോയതുമല്ല, അറസ്റ്റ്

പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് പവന്റെ ആഭരണങ്ങളും കാൽ ലക്ഷം രൂപയും കവർന്ന ശേഷമാണ് സ്ഥലം വിട്ടതെന്ന് വീട്ടുകാർക്ക് മനസിലായത്. 

middle aged man came as home nurse to take care of father disappeared on very next morning later found reason
Author
First Published Apr 22, 2024, 9:10 PM IST

ആലപ്പുഴ: വീട്ടുടമ്മയുടെ പിതാവിനെ പരിചരിക്കാൻ ഹോം നഴ്സായി എത്തി സ്വർണ്ണവും പണവും കവർന്ന മദ്ധ്യവയസ്ക്കൻ പിടിയിൽ. കന്യാകുമാരി ജില്ലയിൽ മാർത്താണ്ഡം കണച്ചിവിള ഭാഗം മധുസൂദനൻ (55) ആണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 19-ാം തീയ്യതിയാണ് ആലപ്പുഴ പുലിയൂർ കൊറ്റുമല്കനടവ് ബിജുവിന്റെ വീട്ടിൽ ഇയാൾ ഹോം നഴ്സായി ജോലിക്ക് എത്തിയത്. 

എന്നാൽ പിറ്റേ ദിവസം പുലർച്ചെ തന്നെ ഇയാളെ വീട്ടിൽ നിന്ന് കാണാതായി. പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് പവന്റെ ആഭരണങ്ങളും കാൽ ലക്ഷം രൂപയും കവർന്ന ശേഷമാണ് സ്ഥലം വിട്ടതെന്ന് വീട്ടുകാർക്ക് മനസിലായത്. പരാതിയെ തുടർന്ന് ചെങ്ങന്നൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ചെങ്ങന്നൂർ സി. ഐ. ദേവരാജൻ, സബ് ഇൻസ്പെക്ർമാരായ വിനോജ്, അസീസ്, രാജീവ്, സീനിയർ സിവിൽ പൊലീസ്മാ ഓഫീസർമാരായ സീൻ കുമാർ, അരുൺ പാലയുഴം, മിഥിലാജ്, സിവിൽ പൊലീസ് ഓഫീസർമാരായ രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios