Asianet News MalayalamAsianet News Malayalam

കാണാതായ ആദിവാസി വനംവകുപ്പ് വാച്ചറെ അബോധാവസ്ഥയിൽ റോഡരികിൽ കണ്ടെത്തി

മൂന്ന് ദിവസം മുമ്പ് കാണാതായ ആദിവാസി വാച്ചറെ റോഡരുകിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ഞയറാഴ്ച വീട്ടിൽ നിന്നും മൂന്നാറിലേക്ക് പുറപ്പെട്ട വനംവകുപ്പ് വാച്ചറെയാണ് തലയാറിന് സമീപത്തെ പാതയോരത്ത് നിന്നും മൂന്നു ദിവസം കഴിഞ്ഞ് ഓട്ടോ ഡ്രൈവർ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയോടെയാണ് കാന്തല്ലൂരിൽ നിന്നും ഇടമലക്കുടി പരപ്പാർ കുടിയിലെ ആദിവാസി വാച്ചർ കോളന്തയപ്പൻ [42] രാജമല ഡ്യൂട്ടിക്കായി വീട്ടിൽ നിന്നും ബൈക്കിൽ  പുറപ്പെട്ടത്. 

missing forest watcher found from idukki
Author
Idukki, First Published Oct 25, 2018, 9:41 PM IST

ഇടുക്കി: മൂന്ന് ദിവസം മുമ്പ് കാണാതായ ആദിവാസി വാച്ചറെ റോഡരുകിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ഞയറാഴ്ച വീട്ടിൽ നിന്നും മൂന്നാറിലേക്ക് പുറപ്പെട്ട വനംവകുപ്പ് വാച്ചറെയാണ് തലയാറിന് സമീപത്തെ പാതയോരത്ത് നിന്നും മൂന്നു ദിവസം കഴിഞ്ഞ് ഓട്ടോ ഡ്രൈവർ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയോടെയാണ് കാന്തല്ലൂരിൽ നിന്നും ഇടമലക്കുടി പരപ്പാർ കുടിയിലെ ആദിവാസി വാച്ചർ കോളന്തയപ്പൻ [42] രാജമല ഡ്യൂട്ടിക്കായി വീട്ടിൽ നിന്നും ബൈക്കിൽ പുറപ്പെട്ടത്. 

എന്നാൽ ഇയാൾ ഡ്യൂട്ടിക്കെത്തിയില്ല. മൂന്നു ദിവസം കഴിഞ്ഞിട്ടും കൊളന്തപ്പനെപ്പറ്റി യാതൊരു വിവരവും ലഭിക്കാത്തതിനെ  തുടർന്നത് വീട്ടുകാർ പരാതിയുമായി മൂന്നാർ പോലീസിനെ സമീപിച്ചു. ഇതിനിടെ ബുധനാഴ്ച വൈകുന്നേരം ഓട്ടോ ഡ്രൈവർ ഇയാളെ ലക്കത്തെ വനം വകുപ്പ് ഓഫീസിലെത്തിച്ചു. അബോധാവസ്ഥയിലായിരുന്ന കൊളന്തയപ്പനെ വനപാലകർ മൂന്നാർ ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമീക ചികിൽസ നൽകിയതിനുശേഷം അടിമാലിയിലേക്ക് കൊണ്ടുപോയി. മുഖത്തും കൈകാലുകൾക്കുമാണ് പരിക്ക്. ഇയാൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല.  

Follow Us:
Download App:
  • android
  • ios