Asianet News MalayalamAsianet News Malayalam

ഇടിമിന്നലില്‍ മോട്ടർ കത്തി നശിച്ചു

ഇന്നലെ വൈകുന്നേരം 5.30 ഓടെ ഉണ്ടായ ഇടിമിന്നലിൽ വൈദ്യുത ലൈനിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകുകയും മോട്ടറിൽ തീ പിടിയ്ക്കുകയുമായിരുന്നു. 
 

motor damaged due to lightining
Author
Alappuzha, First Published Oct 17, 2019, 8:34 AM IST

അമ്പലപ്പുഴ: ഇടിമിന്നലില്‍ മോട്ടർ കത്തി നശിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡയാലിസിസ് പ്ലാന്റിൽ സ്ഥാപിച്ചിരുന്ന ജലശുചികരണ മോട്ടറാണ് കത്തി നശിച്ചത്. ഇന്നലെ വൈകുന്നേരം 5.30 ഓടെ ഉണ്ടായ ഇടിമിന്നലിൽ വൈദ്യുത ലൈനിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകുകയും മോട്ടറിൽ തീ പിടിയ്ക്കുകയുമായിരുന്നു. 

തീപിടിച്ചുണ്ടായ സ്ഫോടനം ശബ്ദം കേട്ട് പരിഭ്രാന്തരായ ജീവനക്കാർ എയ്ഡ് പോലീസിൽ വിവരം അറിയിച്ചു. ഉടൻ തന്നെ എസ്ഐ ചിത്തരജ്ഞരൻ, എ എസ് ഐ.അജയൻ, സി വിൽ പോലീസ് ഓഫീസർ ,ജോബി, സുരക്ഷാ ജീവനക്കാരനായ അനിൽ കുമാർ എന്നിവർ സംഭവ സ്ഥലത്തെത്തി അഗ്നിശമന ഉപകരണം ഉപയോഗിച്ച് കൊണ്ട് തീ അണച്ചു. 
 

Follow Us:
Download App:
  • android
  • ios