Asianet News MalayalamAsianet News Malayalam

പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്നും കാണാതായ പാലക്കാട് സ്വദേശിയായ വയോധികനെ കണ്ടെത്തി 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലക്കാട് നെന്മാറ സ്വദേശിയായ രാമനാഥനെ കാണാതായത്. ക്ഷേത്രത്തിൽ തൊഴുത ശേഷം പുറത്തിറങ്ങിയ രാമനാഥൻ കൂട്ടം തെറ്റി പോവുകയായിരുന്നു. 

old man missing from padmanabhaswamy temple Found from pothencode trivandrum
Author
First Published May 17, 2024, 8:56 AM IST

തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്നും കാണാതായ വയോധികനെ കണ്ടെത്തി. തിരുവനന്തപുരം പോത്തൻകോട് വെച്ചാണ് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലക്കാട് നെന്മാറ സ്വദേശിയായ രാമനാഥനെ കാണാതായത്. ക്ഷേത്രത്തിൽ തൊഴുത ശേഷം പുറത്തിറങ്ങിയ രാമനാഥൻ കൂട്ടം തെറ്റി പോവുകയായിരുന്നു. 
എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന് മസ്കറ്റിൽ മരിച്ച നമ്പി രാജേഷിൻ്റെ ഭാര്യ

തൊഴുതു കഴിഞ്ഞതിന് ശേഷം രാമനാഥൻ പുറത്തേക്കിറങ്ങി നടക്കുകയായിരുന്നെന്നുവെന്നും ആൾക്കൂട്ടത്തിൽ കാണാതായെന്നും ചൂണ്ടിക്കാട്ടി കുടുംബം പരാതി നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഭാര്യ അടക്കം നാല് പേർക്കൊപ്പം പാലക്കാട് നിന്നും രാമനാഥൻ പുറപ്പെട്ടത്. പിറ്റേ ദിവസം രാവിലെ തിരുവനന്തപുരത്തെത്തി. ആറ്റുകാൽ ദർശനം കഴിഞ്ഞ് എട്ടുമണിയോടെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറി. വരി നിന്ന് തൊഴുത് കഴിഞ്ഞ ശേഷം പുറത്തേക്കിറങ്ങി നടന്ന രാമനാഥനെ പിന്നീട് കാണാതായി. നാട്ടിൽ കൃഷിപ്പണി ചെയ്യുന്ന രാമനാഥൻ പലതവണ യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പതിവ് തെറ്റിച്ചത്.


 

.

 

 

Latest Videos
Follow Us:
Download App:
  • android
  • ios