ഓണക്കരോളുമായി നാട്ടുകൂട്ടം, 40 വര്‍ഷമായുള്ള രീതി, ഇത്തവണ വനിതാ മാവേലിമാരും

വീടുകളിലേക്കെത്തുന്ന മാവേലിയെ ഭക്തിയോടെയാണ് വീട്ടുകാരെല്ലാം സ്വീകരിക്കുന്നത്. വളയന്‍ചിറങ്ങരയിലെ ഒളിമ്പിക്സ് ക്ലബും നാടക സംഘമായ സുവര്‍ണ്ണാ തീയറ്റേഴ്സും ചേര്‍ന്നാണ് ഓണക്കരോള്‍ നടത്തുന്നത്.

onam carol in kochi women mavelis etj

കൊച്ചി: ക്രിസ്മസ് കരോളുകള്‍ നമുക്ക് ഏറെ പരിചിതമണ്. എന്നാല്‍ ഓണക്കരോളോ ? എറണാകുളം വളയന്‍ചിറങ്ങരയിലാണ് ഓണത്തിന്‍റെ വരവ് അറിയിച്ചുള്ള ഓണക്കരോള്‍ നടക്കുന്നത്. വളയന്‍ചിറങ്ങരയിലെ സാംസ്കാരിക കൂട്ടയ്മയാണ് ഓണക്കരോളിന് നേതൃത്വം നല്‍കുന്നത്. 40 വര്‍ഷമായി തുടരുന്ന കരോളാണ് ഇത്. വനിതകളാണ് ഇത്തവണ മാവേലിമാര്‍. അത്തം മുതല്‍ തുടങ്ങും ഓണക്കരോള്‍.

പൂരാടം വരെ സംഘം പാട്ടും ആരവങ്ങളുമായി നാട്ടിലെ വീടുകളെല്ലാം കയറിയിറങ്ങും. തങ്ങളുടെ വീടുകളിലേക്കെത്തുന്ന മാവേലിയെ ഭക്തിയോടെയാണ് വീട്ടുകാരെല്ലാം സ്വീകരിക്കുന്നത്. വളയന്‍ചിറങ്ങരയിലെ ഒളിമ്പിക്സ് ക്ലബും നാടക സംഘമായ സുവര്‍ണ്ണാ തീയറ്റേഴ്സും ചേര്‍ന്നാണ് ഓണക്കരോള്‍ നടത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

കേരളീയരുടെ മതസാഹോദര്യവും സമത്വവും ലോകത്തിന് പരിചയപ്പെടുത്തുന്ന 'ഓണം ഒരുമയുടെ ഈണം' എന്ന പ്രമേയത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണം വാരാഘോഷത്തിന് നാളെ (ആഗസ്റ്റ് 27) തുടക്കമാകും. സെപ്റ്റംബര്‍ രണ്ട് വരെ വിപുലമായ പരിപാടികളോടെയാണ് വാരാഘോഷം സംഘടിപ്പിക്കുന്നത്.

കേരളത്തിന്‍റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ആഘോഷത്തിനു മാറ്റുകൂട്ടും. സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് ആറിന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും. 31 വേദികളിലായാണ് ഇക്കുറി തിരുവനന്തപുരത്ത് കലാപരിപാടികള്‍ നടക്കുക.
 

Latest Videos
Follow Us:
Download App:
  • android
  • ios