Asianet News MalayalamAsianet News Malayalam

ഈ കൊടും ചൂടിലും ഇങ്ങനെയൊരു സ്ഥലം, 6മുതല്‍ 10 ഡിഗ്രിവരെ ചൂട് കുറവ്, കോടമഞ്ഞ്, അതും കേരളത്തില്‍

വേഴാമ്പലിന്റെ നെസ്റ്റിംഗ് ടൈം ആയതിനാൽ ഒരുപക്ഷേ വേഴാമ്പലുകളെയും കാണാൻ സാധിച്ചേക്കുമെന്നും അവധിക്കാല യാത്രക്ക് നെല്ലിയാമ്പതി സഞ്ചാരികളെ കാത്തിരിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു

Palakkad nelliyampathy witness low temperature, says Palakkad collector
Author
First Published May 5, 2024, 7:13 PM IST

 കേരളത്തില്‍ കൊടുംചൂട് തുടരുമ്പോള്‍ നെല്ലിയാമ്പതിയില്‍ ഇപ്പോഴും മിതമായ കാലാവസ്ഥയെന്ന് പാലക്കാട് കലക്ടര്‍. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞു. പാലക്കാട് ചൂട് കൂടുതലായി തുടരുന്നെങ്കിലും നെല്ലിയാമ്പതിയിൽ സമതലപ്രദേശങ്ങളെക്കാൾ 6 മുതൽ 10 ഡിഗ്രി വരെ കുറവ് ചൂടാണ് അനുഭവപ്പെടുന്നതെന്ന് കുറിപ്പ് പറയുന്നു. ഭാഗ്യമുണ്ടെങ്കിൽ രാവിലെ ചെറിയ കോടമഞ്ഞും കാണാൻ സാധിക്കും. സീതാർകുണ്ട് വ്യൂ പോയിന്റും കേശവൻ പാറയും കാരപ്പാറ വഴിയുള്ള ഡ്രൈവും മിന്നാംപാറ ഓഫ് റോഡ് ഡ്രൈവും ഒക്കെ മനോഹരമായ അനുഭവങ്ങളാണെന്നും വേഴാമ്പലിന്റെ നെസ്റ്റിംഗ് ടൈം ആയതിനാൽ ഒരുപക്ഷേ വേഴാമ്പലുകളെയും കാണാൻ സാധിച്ചേക്കുമെന്നും അവധിക്കാല യാത്രക്ക് നെല്ലിയാമ്പതി സഞ്ചാരികളെ കാത്തിരിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു

കുറിപ്പിന്‍റെ പൂര്‍ണരൂപം

പാലക്കാട്  മല മുഴക്കി വേഴാമ്പലുകളുടെ നെല്ലിയാമ്പതി 

പാലക്കാട് ചൂട് കൂടുതലായി തന്നെ തുടരുന്നെങ്കിലും നെല്ലിയാമ്പതിയിൽ സമതലപ്രദേശങ്ങളെക്കാൾ 6 മുതൽ 10 ഡിഗ്രി വരെ കുറവ് ചൂടാണ് അനുഭവപ്പെടുന്നത്. ഭാഗ്യമുണ്ടെങ്കിൽ രാവിലെ ചെറിയ കോടമഞ്ഞും കാണാൻ സാധിക്കും. സീതാർകുണ്ട് വ്യൂ പോയിന്റും കേശവൻ പാറയും കാരപ്പാറ വഴിയുള്ള ഡ്രൈവും മിന്നാംപാറ ഓഫ് റോഡ് ഡ്രൈവും ഒക്കെ മനോഹരമായ അനുഭവങ്ങളാണ്. 
വേഴാമ്പലിന്റെ നെസ്റ്റിംഗ് ടൈം ആയതിനാൽ കാപ്പിത്തോട്ടങ്ങൾക്കും തേയിലത്തോട്ടങ്ങൾക്കും ഇടയിലൂടെ സഞ്ചരിക്കുമ്പോൾ ചിറകടിയുടെ ശബ്ദം കേട്ട് നിശബ്ദമായി ശ്രദ്ധിച്ചു പോയാൽ ഒരുപക്ഷേ വേഴാമ്പലുകളെയും കാണാൻ സാധിച്ചേക്കും. രാവിലെയും വൈകുന്നേരവും കാഴ്ചകൾ കണ്ടു സ്വസ്ഥമായ ഒരു അവധിക്കാല  യാത്രയ്ക്ക് നെല്ലിയാമ്പതി നിങ്ങളെ കാത്തിരിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios