Asianet News MalayalamAsianet News Malayalam

പേപ്പർ കപ്പുകളും തെർമോക്കോൾ പ്ലേറ്റുകളും പിടിച്ചെടുത്ത് ഉദ്യോഗസ്ഥർ; 20,000 രൂപ പിഴ ചുമത്തി

. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും ചാത്തമംഗലം പഞ്ചായത്തും സംയുക്തമായാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

paper cups and plates made of thermocol found selling in shops despite of ban
Author
First Published May 10, 2024, 7:37 PM IST

കോഴിക്കോട്: നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്ക് വെച്ച സ്ഥാപനങ്ങള്‍ക്ക് 20,000 രൂപ പിഴ ചുമത്തി ഉദ്യോഗസ്ഥര്‍. ചാത്തമംഗലം പഞ്ചായത്തിലെ കട്ടാങ്ങല്‍, കമ്പനിമുക്ക് എന്നിവിടങ്ങളിലെ കടകളില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും ചാത്തമംഗലം പഞ്ചായത്തും സംയുക്തമായാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

65 കിലോഗ്രാം പേപ്പര്‍ കപ്പുകളും 140 കിലോഗ്രാം പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഒന്‍പത് കിലോഗ്രാം തെര്‍മോകോള്‍ പ്ലേറ്റുമാണ് പിടിച്ചെടുത്തത്. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പിഴ ഒടുക്കാന്‍ നോട്ടീസ് നല്‍കി. ചാത്തമംഗലം പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിജു കെ. നായര്‍, ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ശ്യാമപ്രസാദ്, രാജേഷ്, സൂര്യ കെ.വി, പഞ്ചായത്ത് ജീവനക്കാരായ പ്രസാദ്, മുഹമ്മദ് ബഷീര്‍, സുരേഷ്‌കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios