Asianet News MalayalamAsianet News Malayalam

സ്‌ക്കൂള്‍ ബസിനു പുറകില്‍ സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും പരിക്ക്

മാവേലിക്കര ബിഷപ് മൂര്‍ വിദ്യാപീഠം സ്‌കൂളിലെ  കുട്ടികളെ ബസില്‍ കയറ്റുന്നതിനിടയില്‍  അമിത വേഗതയില്‍ വന്ന ജാസ്മീന്‍ എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു

school bus hit by private bus students injured
Author
Alappuzha, First Published Nov 27, 2018, 10:14 PM IST

ആലപ്പുഴ: അമിത വേഗതയില്‍ വന്ന സ്വകാര്യ ബസ്, സ്‌ക്കൂള്‍ ബസിനു പുറകിലിടിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും പരിക്ക്. കായംകുളം തിരുവല്ല റോഡില്‍ ചെറുകോല്‍ നാടാലയ്ക്കല്‍ വില്ലേജ് ഓഫിസിന് സമീപത്ത് വച്ച് ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്.

മാവേലിക്കര ബിഷപ് മൂര്‍ വിദ്യാപീഠം സ്‌കൂളിലെ  കുട്ടികളെ ബസില്‍ കയറ്റുന്നതിനിടയില്‍  അമിത വേഗതയില്‍ വന്ന ജാസ്മീന്‍ എന്ന സ്വകാര്യ ബസ് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെയും യാത്രക്കാരെയും നാട്ടുകാര്‍ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Follow Us:
Download App:
  • android
  • ios