Asianet News MalayalamAsianet News Malayalam

മൂന്നാറിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ റവന്യുസംഘത്തെ മടക്കി അയച്ച് വ്യാപാരികള്‍

മൂന്നാര്‍ ഫോട്ടോപോയിന്റില്‍ ഗതാഗതം കുരുക്ക് രൂക്ഷമായതോടെ മൂന്നുമാസം മുമ്പാണ് റോഡ് പുറമ്പോക്ക് കൈയ്യേറി നിര്‍മ്മിച്ചിരുന്ന 31 പെട്ടിക്കടകള്‍ മൂന്നാര്‍ സപെഷ്യല്‍ തഹസില്‍ദ്ദാരുടെ നേത്യത്വത്തില്‍ റവന്യു സംഘം പൊളിച്ചുനീക്കിയിരുന്നു. ഇതോടെ കച്ചവടക്കാര്‍ താല്‍ക്കാലികമായി മേശകളെത്തിച്ച് കുടക്കീഴില്‍ കച്ചവടം ആരംഭിച്ചു.

street vendors protest against revenue department officials in idukki
Author
Munnar, First Published Oct 15, 2019, 10:23 PM IST

ഇടുക്കി: വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ റവന്യുസംഘത്തെ മടക്കിയയച്ച് വ്യാപാരികള്‍. റോഡികില്‍ താല്‍ക്കാലികമായി മേശകള്‍ നിരത്തിവെച്ച് നടത്തുന്ന കച്ചവടം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. മൂന്നാര്‍ ഫോട്ടോപോയിന്റില്‍ ഗതാഗതം കുരുക്ക് രൂക്ഷമായതോടെ മൂന്നുമാസം മുമ്പാണ് റോഡ് പുറമ്പോക്ക് കൈയ്യേറി നിര്‍മ്മിച്ചിരുന്ന 31 പെട്ടിക്കടകള്‍ മൂന്നാര്‍ സപെഷ്യല്‍ തഹസില്‍ദ്ദാരുടെ നേത്യത്വത്തില്‍ റവന്യു സംഘം പൊളിച്ചുനീക്കിയിരുന്നു. ഇതോടെ കച്ചവടക്കാര്‍ താല്‍ക്കാലികമായി മേശകളെത്തിച്ച് കുടക്കീഴില്‍ കച്ചവടം ആരംഭിച്ചു.

വൈകുന്നേരങ്ങളില്‍ കച്ചവടം അവസാനിക്കുന്നതോടെ വീട്ടില്‍ നിന്നും എത്തിച്ച മേശയടക്കമുള്ള കൊണ്ടുപോവുകയും ചെയ്യും. എന്നാല്‍ ഇത്തരം കച്ചവടം അനുവദിക്കില്ലെന്നുള്ള നിലാപാട് റവന്യുസംഘം സ്വീകരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. രാവിലെ മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദ്ദാര്‍ അശോകന്റെ നേത്യത്വത്തില്‍ എത്തിയ റവന്യുസംഘത്തെ കച്ചടക്കാര്‍ മടക്കിയയച്ചു. കമ്പുകളും മറ്റും ഉപയോഗിച്ച് കടയ്ക്കായി റോഡരുകില്‍ നിര്‍മാണങ്ങള്‍ നടത്തില്ലെന്ന് വ്യാപാരികള്‍ അറിയിതോടെയാണ് സംഘം മടങ്ങിയത്. ദേവികുളം പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് റവന്യുസംഘം വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ എത്തിയത്. 

മൂന്നാര്‍ മുതല്‍ കുണ്ടള ജലാശയംവരെയുള്ള പാതയോരങ്ങളില്‍ ആയിരത്തോളം പെട്ടിക്കടകളാണ് പ്രവര്‍ത്തിക്കുന്നത്. സന്ദര്‍ശകരുടെ തിക്കേറുമ്പോള്‍ ഇവിടങ്ങളില്‍ ഗതാഗത കുരുക്ക് നിത്യസംഭവമാണ്. എന്നാല്‍ ഫോട്ടോ പോയിന്റില്‍ മാത്രമാണ് ട്രാഫിക്ക് കുരിക്കിന്റെ പേരില്‍ കടകള്‍ പൊളിച്ചുനീക്കിയത്.  ആശുപത്രി ചികില്‍സയ്ക്കായും മറ്റും പണംകണ്ടെത്തുന്നതിനായാണ് ഇവിടങ്ങളില്‍ നിരവധിപേര്‍ കച്ചവടം നടത്തുന്നത്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ നയപരമായി ഇടപെടണമെന്ന് മൂന്നാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി. കുമാര്‍ പറഞ്ഞു.  

Follow Us:
Download App:
  • android
  • ios