Asianet News MalayalamAsianet News Malayalam

ഡിജെയും ​ഗാനമേളയും സഹിതം ആനവണ്ടിയിൽ ഒരു ഉല്ലാസ യാത്ര; ഒപ്പം പക്ഷികൾക്കായി തണ്ണീർക്കുടങ്ങൾ ഒരുക്കി കരുതലായി

ചോനാമ്പാറയിലെയും പൊന്മുടിയിലെയും വനപാതകളിലെ വിവിധ വൃക്ഷങ്ങളിലെ ചില്ലകളിൽ ആണ് സഹജീവികൾക്ക് കരുതലുമായി കടുത്ത വേനലിലെ ദാഹ ശമനത്തിനായി പക്ഷികൾക്കായുള്ള തണ്ണീർക്കുടങ്ങളിൽ ജലം ശേഖരിച്ച് ക്രമീകരിച്ചത്.

students tour in ksrtc bus helping birds to get water btb
Author
First Published Mar 28, 2024, 11:01 PM IST

തിരുവനന്തപുരം: സഹജീവികൾക്ക് കരുതലുമായി ആനവണ്ടിയിൽ ഒരു ഉല്ലാസയാത്ര. കേരള സർവ്വകലാശാല വേളി സാങ്കേതിക പരിശീലന കോളേജിലെ കുട്ടികളുടെ വാർഷിക ഏകദിന ഉല്ലാസ യാത്ര ഇക്കഴിഞ്ഞ ദിവസം ആനവണ്ടിയിൽ പൊൻമുടി, നെയ്യാർ ഡാം, ചോനാമ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ക്രമീകരിച്ചത്. നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബജറ്റ് ടൂറിസം പദ്ധതി പ്രകാരം പ്രത്യേകം ക്രമീകരിച്ച രണ്ട് ഹൈറേഞ്ച് റൈഡർ ബസുകളിലായിരുന്നു സംഘത്തിന്റെ യാത്ര.

ഡി ജെ ഫ്ലോറും ഗാനമേളയും ഉൾപ്പെടെ കുട്ടികൾക്കായി ബിടിസി. കോ - ഓർഡിനേറ്റർമാരായ കെ പി ദീപ, സലിം രാജ്, ജി. ജിജോ, എൻ.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര ക്രമീകരിച്ചത്. യാത്രയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ കുട്ടികളുടെയും അധ്യാപകരുടെയും കോ - ഓർഡിനേറ്റർമാരുടെയും നേതൃത്വത്തിൽ പക്ഷികൾക്കായി തണ്ണീർക്കുടങ്ങൾ ഒരുക്കി. പക്ഷികൾക്ക് തണ്ണീർക്കുടം ഒരുക്കൽ കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീദേവി സുരേഷ് ഉദ്ഘാടനം ചെയ്തു. 

ചോനാമ്പാറയിലെയും പൊന്മുടിയിലെയും വനപാതകളിലെ വിവിധ വൃക്ഷങ്ങളിലെ ചില്ലകളിൽ ആണ് സഹജീവികൾക്ക് കരുതലുമായി കടുത്ത വേനലിലെ ദാഹ ശമനത്തിനായി പക്ഷികൾക്കായുള്ള തണ്ണീർക്കുടങ്ങളിൽ ജലം ശേഖരിച്ച് ക്രമീകരിച്ചത്. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ പ്രിൻസിപ്പൽ ഡോ. സി സ്വപ്ന, ഡോ. പി എസ് രഞ്ജിനി, ഗായത്രി സി എസ്, സിതാര, നിഷ സ്റ്റീഫൻ തുടങ്ങിയവർ നേതൃത്വം നൽകി. നെയ്യാറ്റിൻകര ബജറ്റ് ടൂറിസം സെല്ലിന്റെ മാതൃകാപരമായ പ്രവർത്തനത്തെ കെ. ആൻസലൻ എം.എൽ.എ , കെ.എസ്.ആർ.ടി.സി. ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കർ, ബി ടി സി. ചീഫ് ട്രാഫിക് മാനേജർ ഷെസിൻ, എ ടി ഒ ഭദ്രൻ എന്നിവർ അഭിനന്ദിച്ചു.

'കടകളിൽ അത്തരം ബോർഡും പറ്റില്ല, ബില്ലിൽ എഴുതാനും പാടില്ല'; വ്യാപാര സ്ഥാപനങ്ങളുടെ സ്ഥിരം പരിപാടി ഇനി നടക്കില്ല!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

Follow Us:
Download App:
  • android
  • ios