Asianet News MalayalamAsianet News Malayalam

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു

മകള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് മകളുമായി ആശുപത്രിയില്‍ എത്തിയതായിരുന്നു അദ്ദേഹം. വിദഗ്ധ പരിശോധനയില്‍ മകള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പിന്നീട് ബഷീറിനെയും പരിശോധനക്ക് വിധേയനാക്കുകയായിരുന്നു.

teacher who was under treatment after diagnosed with hepatitis died in kozhikode
Author
First Published May 4, 2024, 2:51 PM IST

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന അധ്യാപകന്‍ മരിച്ചു. കോഴിക്കോട് താമരശ്ശേരി ആവിലോറ പറക്കുണ്ടത്തില്‍ മുഹമ്മദ് ബഷീര്‍ (52) ആണ് മരിച്ചത്. നെടിയനാട് മൂര്‍ഖന്‍കുണ്ട് യു.പി സ്‌കൂള്‍ അധ്യാപകനായിരുന്നു അദ്ദേഹം. മകള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് മകളുമായി ആശുപത്രിയില്‍ എത്തിയതായിരുന്നു അദ്ദേഹം. വിദഗ്ധ പരിശോധനയില്‍ മകള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പിന്നീട് ബഷീറിനെയും പരിശോധനക്ക് വിധേയനാക്കുകയായിരുന്നു. പരിശോധനാ ഫലം വന്നപ്പോള്‍ ബഷീറിനും അസുഖം ബാധിച്ചിരുന്നു.

മഞ്ഞപ്പിത്തം സ്ഥിരീകരിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തിന്റെ കരളിന്റെ പ്രവര്‍ത്തനത്തെ രോഗം സാരമായി ബാധിച്ചു. പിന്നീട് രോഗം മൂർച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു. ഭാര്യ - സുലൈഖ. മക്കള്‍ - ഹിബ ഫാത്തിമ, അനു ഖദീജ, ഹാദി അബ്ദുറഹ്‌മാന്‍. മരുമകന്‍ - ജസീല്‍ കാവിലുമ്മാരം. സഹോദരങ്ങള്‍ - അബ്ദുറസാഖ്, കുഞ്ഞിമരക്കാര്‍, അബ്ദുല്‍ അസീസ്, ശംസുദ്ദീന്‍, ശറഫുദ്ദീന്‍, ഫാത്തിമ, ഹലീമ, റംല ബീവി. യൂത്ത് കോണ്‍ഗ്രസ് മുന്‍ മുണ്ഡലം പ്രസിഡന്റായിരുന്നു മുഹമ്മദ് ബഷീര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

Latest Videos
Follow Us:
Download App:
  • android
  • ios