Asianet News MalayalamAsianet News Malayalam

ആത്മഹത്യയ്ക്കായി തെങ്ങിൽ കയറി; ‌അനുനയത്തിലൂടെ പിൻവാങ്ങി, താഴെയിറങ്ങാൻ കഴിയാത്തയാൾക്ക് രക്ഷകരായി അഗ്‌നിശമന സേന

 എന്നാൽ തെങ്ങിൽ കയറിയ വീര്യമൊന്നും താഴെ ഇറങ്ങാനുണ്ടായില്ല. ഇറങ്ങാനാവാതെ വീണു മരിക്കുമെന്ന് ഭയപ്പെട്ട് തെങ്ങിനെ കെട്ടിപ്പിടിച്ച് ഇരുന്നയാളെ പിന്നീട് അ​ഗ്നിശമന സേന വന്നാണ് രക്ഷപ്പെടുത്തിയത്.

The fire force came to save the man who climbed the coconut tree to commit suicide
Author
First Published Apr 24, 2024, 8:57 AM IST

മലപ്പുറം: ആത്മഹത്യ ചെയ്യാൻ തെങ്ങിൽ കയറിയയാളെ രക്ഷിക്കാനെത്തി അ​ഗ്നിശമന സേന. അനന്താവൂർ മേടിപ്പാറ സ്വദേശി തയ്യിൽ കോതകത്ത് മുഹമ്മദാണ് കൻമനം ജുമാമസ്ജിദിന്റെ ഉടമസ്ഥതയിലുളള പറമ്പിലെ തെങ്ങിൽ കയറിയത്. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ അനുനയിപ്പിച്ചപ്പോൾ ആത്മഹത്യാശ്രമം ഉപേക്ഷിച്ച് താഴെ ഇറങ്ങാമെന്നായി. എന്നാൽ തെങ്ങിൽ കയറിയ വീര്യമൊന്നും താഴെ ഇറങ്ങാനുണ്ടായില്ല. ഇറങ്ങാനാവാതെ വീണു മരിക്കുമെന്ന് ഭയപ്പെട്ട് തെങ്ങിനെ കെട്ടിപ്പിടിച്ച് ഇരുന്നയാളെ പിന്നീട് അ​ഗ്നിശമന സേന വന്നാണ് രക്ഷപ്പെടുത്തിയത്.

കഴിഞ്ഞദിവസം വളവന്നൂർ കുറുങ്കാടാണ് സംഭവം. നാൽപ്പതോളം അടി ഉയരമുള്ള തെങ്ങിൽ കയറിയ മുഹമ്മദ് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് വിളിച്ചു പറഞ്ഞു. ഇതോടെ പ്രദേശവാസികൾ ഓടിയെത്തി അനുനയിപ്പിച്ച് താഴെ ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇറങ്ങാമെന്നാണെങ്കിലും മുഹമ്മദിന് താഴെയിറങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാർ തിരൂർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ഫോഴ്സ് ലാഡർ, റെസ്‌ക്യുനെറ്റ്, റോപ്പ് എന്നിവയുടെ സഹായത്തോടെ ഇയാളെ താഴെയിറക്കി. മരണത്തിൽ നിന്നും രക്ഷപ്പെട്ട സന്തോഷത്തിലായി മുഹമ്മദ്. ഒരു തെങ്ങുകയറ്റ തൊഴിലാളിയും റെസ്‌ക്യു ഓഫീസറും തെങ്ങിൽ കയറി നെറ്റിലേക്ക് ഇറക്കിയാണ് മുഹമ്മദിനെ രക്ഷിച്ചത്. 

തൃശ്ശൂരിൽ പ്രതീക്ഷയോടെ മൂന്ന് മുന്നണികളും; വോട്ടുറപ്പിക്കാൻ സ്ഥാനാർത്ഥികളുടെ ഓട്ടപ്രദക്ഷിണം

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios