Asianet News MalayalamAsianet News Malayalam

സനലിന്‍റെ കൊലപാതകം; സൈറണ്‍ ഇടേണ്ടെന്ന് പൊലീസ് പറഞ്ഞു : ആംബുലന്‍സ് ഡ്രൈവര്‍

കഴിഞ്ഞ ദിവസം നെയ്യാറ്റിക്കരയില്‍ കൊല്ലപ്പെട്ട സനല്‍ കുമാറിനെയും കൊണ്ട് ആംബുലന്‍സ് ആശുപത്രിയില്‍ പോകുന്നതിന് പകരം പൊലീസ് സ്റ്റേഷനിലേക്ക് പോയത് പൊലീസിന്‍റെ ആവശ്യപ്രകാരമായിരുന്നെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

The police told no sound Ambulance driver
Author
Thiruvananthapuram, First Published Nov 8, 2018, 3:24 PM IST

നെയ്യാറ്റിന്‍കര: കഴിഞ്ഞ ദിവസം നെയ്യാറ്റിക്കരയില്‍ കൊല്ലപ്പെട്ട സനല്‍ കുമാറിനെയും കൊണ്ട് ആംബുലന്‍സ് ആശുപത്രിയില്‍ പോകുന്നതിന് പകരം പൊലീസ് സ്റ്റേഷനിലേക്ക് പോയത് പൊലീസിന്‍റെ ആവശ്യപ്രകാരമായിരുന്നെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പോകുന്പോള്‍ സൈറണ്‍ ഇടേണ്ടെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നെന്നും അനീഷ് പറഞ്ഞു. സാധാരണയായി പരിക്കേറ്റ ആളെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്പോള്‍ സൈറണ്‍ ഇടണമെന്നാണ് നിയമം. എന്നാല്‍ സൈറണ്‍ വേണ്ടെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. 

എന്നാല്‍ വഴിമാറി പോയത് കൊണ്ട് കാര്യമായ സമയനഷ്ടം ഉണ്ടായിട്ടില്ലെന്നും അനീഷ് പറഞ്ഞു. അപകടം കഴിഞ്ഞ് അരമണിക്കൂറിന് ശേഷമാണ് സനലിനെ പൊലീസ് ആശുപത്രിയിലെത്തിച്ചത്. ഇത് രക്തം നഷ്ടപ്പെടാന്‍ കാരണമായി. സനല്‍ കുമാറിന് വഴി മദ്ധ്യേ പൊലീസ് മദ്യം നല്‍കിയെന്ന് പറയുന്നത് തെറ്റാണെന്നും അനീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സനലിന്‍റെ സഹോദരിയാണ് സനലിന് പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മദ്യം നല്‍കിയെന്നാരോപിച്ചത്. 

അതേ സമയം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർ ഇനിയുമുണ്ടെങ്കിൽ നടപടി ഉണ്ടാവണമെന്ന് നെയ്യാറ്റിൻകര എംഎൽഎ ആൻസലൻ. സമയ നഷ്ടം വലുതാണ്. പൊലിസുകാരെ സർക്കാർ സംരക്ഷിക്കില്ല. ഡിവൈഎസപിക്കെതിരെയുള്ള ഇൻറലിജൻസ് റിപ്പോർട്ടുകളിൽ നടപടി ഉണ്ടായിട്ടില്ലെങ്കിൽ അതും പരിശോധിക്കണമെന്ന് എംഎല്‍എ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios