Asianet News MalayalamAsianet News Malayalam

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു

ഓടിച്ചു കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു. യാത്രക്കാരൻ ഇറങ്ങിയോടി മാറിയതിനാൽ ദുരന്തം ഒഴിവായി. കൃഷ്ണപുരം പനയന്നാർകാവ് ജംഗ്‌ഷനു സമീപം ഇന്ന് രാവിലെ 8.30 നോടെയായിരുന്നു അപകടം. 

The scooter was running in Kayamkulam was burned
Author
Kayamkulam, First Published Nov 12, 2018, 6:44 PM IST

കായംകുളം: ഓടിച്ചു കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു. യാത്രക്കാരൻ ഇറങ്ങിയോടി മാറിയതിനാൽ ദുരന്തം ഒഴിവായി. കൃഷ്ണപുരം പനയന്നാർകാവ് ജംഗ്‌ഷനു സമീപം ഇന്ന് രാവിലെ 8.30 നോടെയായിരുന്നു അപകടം. കെട്ടിട നിർമ്മാണ തൊഴിലാളിയായ കാപ്പിൽ കിഴക്ക് അക്ഷയ ഭവനത്തിൽ അനിൽ കുമാറിന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്. 

ജോലിക്ക് സ്കൂട്ടറിൽ പോകവെ അതു വഴി വന്ന സ്കൂൾ വിദ്യാർത്ഥികൾ സ്കൂട്ടറിന് പിന്നിൽ തീപിടിച്ചതു കണ്ട് ബഹളം വയ്ക്കുകയായിരുന്നു. ഇത് കണ്ട അനിൽ കുമാർ സ്കൂട്ടർ നിർത്തി ചാടിയിറങ്ങിയപ്പോഴേക്കും തീ ആളിക്കത്തി. നാട്ടുകാർ ഓടിയെത്തി തീ അണച്ചെങ്കിലും സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു. 

Follow Us:
Download App:
  • android
  • ios