കോഴിക്കോട് ക്ലാസ് മുറിയിലെ ടൈലുകള്‍ ഉ​ഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; സ്ഥലത്തെത്തി ഫയര്‍ഫോഴ്സും പൊലീസും

ശക്തമായ ചൂടില്‍ വികസിച്ചു നിന്ന ടൈലുകള്‍ കഴിഞ്ഞ ദിവസം പെയ്ത മഴയുടെ ഭാഗമായി സങ്കോചിച്ചതാകാം പൊട്ടിത്തെറിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. വിവരം അറിഞ്ഞ് നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ ഷിജുവിന്റെ നേതൃത്വത്തില്‍ നഗരസഭാ ഉദ്യോഗസ്ഥരും കൊയിലാണ്ടി പൊലീസും സ്ഥലത്തെത്തി. 

 The tiles in the Kozhikode classroom exploded with a loud noise

കോഴിക്കോട്: പരിശീലനത്തിന്റെ ഭാഗമായി കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയ അധ്യാപകരെ ഞെട്ടിച്ച് ഉഗ്രശബ്ദം. പരിശീലനം നടക്കുന്നതിനിടയില്‍ ക്ലാസ് മുറിയിലെ ടൈലുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിയതാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. നാല്‍പ്പത്തിയഞ്ചോളം അധ്യാപകര്‍ ഈ സമയത്ത് ക്ലാസിലുണ്ടായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് അംഗങ്ങളും സംഭവ സ്ഥലത്തെത്തി.

ശക്തമായ ചൂടില്‍ വികസിച്ചു നിന്ന ടൈലുകള്‍ കഴിഞ്ഞ ദിവസം പെയ്ത മഴയുടെ ഭാഗമായി സങ്കോചിച്ചതാകാം പൊട്ടിത്തെറിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. വിവരം അറിഞ്ഞ് നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ ഷിജുവിന്റെ നേതൃത്വത്തില്‍ നഗരസഭാ ഉദ്യോഗസ്ഥരും കൊയിലാണ്ടി പൊലീസും സ്ഥലത്തെത്തി. മുറിയിലെ ഫര്‍ണിച്ചറുകളെല്ലാം മാറ്റുകയും മറ്റൊരു മുറി പരിശീലനത്തിനായി തയ്യാറാക്കുകയും ചെയ്തു. ടൈല്‍ മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ നഗരസഭാ അധികൃതരോട് അഭ്യര്‍ത്ഥിച്ചതായി പ്രിന്‍സിപ്പാള്‍ പ്രദീപ്കുമാര്‍ പറഞ്ഞു.

കാറഡുക്ക സൊസൈറ്റി തട്ടിപ്പ്: വിശദമായ അന്വേഷണത്തിന് സഹകരണ വകുപ്പ്, 2 മാസം കൊണ്ട് പൂര്‍ത്തിയാക്കും

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios