Asianet News MalayalamAsianet News Malayalam

പറവൂര്‍ ഗലീലിയ കടപ്പുറത്തെ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ച; രണ്ട് മത്സ്യതൊഴിലാളികള്‍ക്കു വെട്ടേറ്റു

മുഖം മുടി വെച്ച് ഇരുചക്രവാഹനത്തിലെത്തിയ സംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു. പ്രാണരക്ഷാര്‍ഥം ദേശിയ പാത മുറിച്ചുകടന്ന ഇരുവരും പഞ്ചായത്ത് ഓഫീസിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും സമീപത്തെ കടയില്‍ നിന്നു മാരകായുധങ്ങള്‍ എടുത്തു അക്രമിക്കുകയായിരുന്നെന്നു ദ്യക്‌സാക്ഷികള്‍ പറഞ്ഞു

two fisherman attacked in paravur
Author
Alappuzha, First Published Feb 8, 2019, 6:54 PM IST

അമ്പലപ്പുഴ: പറവൂര്‍ ഗലീലിയ കടപ്പുറത്തെ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയെന്നോണം രണ്ട് മത്സ്യ തൊഴിലാളികള്‍ക്കു വെട്ടേറ്റു. പറവൂര്‍ ഗലീലിയ പുളിക്കല്‍ ജോസഫിന്റെ മക്കളായ ജിത്തു (25), നന്ദു (22) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്ന് ഉച്ചക്കു 12 ഓടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവമറിഞ്ഞ ആലപ്പുഴ ഡിവൈഎസ്പി പി വി ബേബിയുടെ നേതൃത്വത്തില്‍  പൊലിസ് സംഘം സ്ഥലത്തെത്തി പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം പറവൂര്‍ ഗലീലിയ കടപ്പുറത്ത് മത്സ്യം എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. ഇതിനെ തുടര്‍ന്നു മത്സ്യ വ്യാപാരികളായ മൂന്ന് പേര്‍ക്ക് മര്‍ദ്ദനമേറ്റ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ടു പുന്നപ്ര പൊലിസ് ഇരുകൂട്ടരെയും ചര്‍ച്ചക്കു വിളിച്ചിരുന്നു .

ഇതിനു ശേഷമാണ് പുന്നപ്ര തെക്ക് പഞ്ചായത്ത് ഓഫീസിന് കിഴക്കുഭാഗത്ത് വെച്ച് ജിത്തുവിനും നന്ദുവിനും നേരെ ആക്രമണമുണ്ടായത്. മുഖം മുടി വെച്ച് ഇരുചക്രവാഹനത്തിലെത്തിയ സംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു.

പ്രാണരക്ഷാര്‍ഥം ദേശിയ പാത മുറിച്ചുകടന്ന ഇരുവരും പഞ്ചായത്ത് ഓഫീസിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും സമീപത്തെ കടയില്‍ നിന്നു മാരകായുധങ്ങള്‍ എടുത്തു അക്രമിക്കുകയായിരുന്നെന്നു ദ്യക്‌സാക്ഷികള്‍ പറഞ്ഞു. രക്തം വാര്‍ന്നു കിടന്ന ഇരുവരെയും പുന്നപ്ര പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.

Follow Us:
Download App:
  • android
  • ios