Asianet News MalayalamAsianet News Malayalam

ജില്ലാ സ്റ്റേഡിയം നവീകരണം അട്ടിമറിക്കുന്നു; വീണാ ജോർജ് എംഎൽഎ സത്യാഗ്രഹം തുടങ്ങി

50 കോടി ചെലവിൽ പത്തനംതിട്ടയിൽ രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കാനുള്ള പദ്ധതിയുടെ ധാരണാപത്രം നഗരസഭാ കൗൺസിൽ ഒപ്പുവെക്കാതെ വന്നതോടെയാണ് എം എൽ എ  ടൗണിൽ സമരം ആരംഭിച്ചത്. എന്നാൽ ധാരണാപത്രത്തിൽ ഇനിയും വ്യക്തത വരാനുണ്ടെന്ന് നഗരസഭ പറഞ്ഞു.

veena george mla starts sathyagraha over stadium renovation controversy
Author
Pathanamthitta, First Published Feb 2, 2019, 4:06 PM IST

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നവീകരണം അട്ടിമറിക്കാൻ യു ഡി എഫ് ഭരിക്കുന്ന നഗരസഭ ശ്രമിക്കുന്നു എന്നാരോപിച്ച് വീണാ ജോർജ് എം എൽ എ സത്യാഗ്രഹ സമരം തുടങ്ങി. കിഫ്ബി ഫണ്ടുപയോഗിച്ച് സ്റ്റേഡിയം നിർമ്മിക്കാനുള്ള പദ്ധതിക്ക് നഗരസഭാ കൗൺസിൽ അംഗീകാരം നൽകാത്തതിനെ തുടർന്നാണ് എം എൽ എ സമരം തുടങ്ങിയത്.

50 കോടി ചെലവിൽ പത്തനംതിട്ടയിൽ രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കാനുള്ള പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെക്കാൻ നഗരസഭ വിസമ്മതിച്ചിരുന്നു. ഇതോടെ പദ്ധതി അട്ടിമറിക്കാൻ നഗരസഭ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് എം എൽ എ  ടൗണിൽ സമരം ആരംഭിച്ചത്.

സ്റ്റേഡിയം നിർമ്മാണം സംബന്ധിച്ച് പലതവണ എം എൽ എയും നഗരസഭയുമായി തർക്കത്തിലായിരുന്നു. പ്രശ്ന പരിഹാരത്തിനായി കായികമന്ത്രി കഴിഞ്ഞ ദിവസം ഇരുകൂട്ടരുമായി തിരുവനന്തപുരത്ത് ചർച്ച നടത്തുകയും ചെയ്തു. എന്നാൽ ഈ ചർച്ചയിലെ ധാരണ പാലിക്കാൻ  നഗരസഭ തയ്യാറായില്ലെന്ന് എം എൽ എ കുറ്റപ്പെടുത്തി. അതേസമയം ധാരണാപത്രത്തിൽ ഇനിയും വ്യക്തത വരാനുണ്ടെന്ന് നഗരസഭ പറഞ്ഞു.

കിഫ്ബിയിൽ നിന്നുള്ള  പണം വായ്പയാണോ അതോ സഹായമാണോ എന്ന് വ്യക്തമാക്കുക , ഉടമസ്ഥത പിന്നീട് കൈമാറാനുള്ള വ്യവസ്ഥ ഒഴിവാക്കുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിൽ  വ്യക്തത വരാതെ ധാരണാപത്രം ഒപ്പുവെക്കില്ലെന്നും നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു. 15 ഏക്കർ വരുന്ന നിലവിലെ സ്റ്റേഡിയവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ബാധ്യതകൾ സംബന്ധിച്ചും കരാറിൽ പരാമർശമില്ലെന്നും നഗരസഭ ചൂണ്ടികാട്ടി.

 

Follow Us:
Download App:
  • android
  • ios