Asianet News MalayalamAsianet News Malayalam

സ്കൂള്‍ തിരഞ്ഞെടുപ്പ്: പാലക്കാട് വ്യാപകഅക്രമം

 നെന്മാറയിൽ എസ്.എഫ്.ഐ ക്കാർ പോലീസിന്റെ മുന്നിലിട്ട് ബി.ജെ.പി പ്രവർത്തകനെ തല്ലിച്ചതച്ചു. കുഴൽമന്ദത്തും പെരിങ്ങോട്ടുകുറുശ്ശിയിലും എസ്.എഫ്.ഐയും കെ.എസ്.യുവും തമ്മിലുണ്ടായ സംഘർഷത്തിൽ 18 പേർക്ക് പരിക്കേറ്റു.

violence related to school election
Author
Palakkad, First Published Oct 25, 2018, 3:28 AM IST

പാലക്കാട്: സ്കൂൾ  തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ വിവിധ ഇടങ്ങളിൽ സംഘർഷം.നെന്മാറ ബോയസ് ഹൈസ്കൂളിന് മുന്നിലിട്ട് എസ്. ഐഫ്ഐക്കാർ ബി.ജെ.പി.ക്കാരനെ വളഞ്ഞിട്ട് തല്ലി. പൊലീസ് നോക്കി നില്ക്കെയായിരുന്നു ആക്രമണം.

ഒടുവിൽ പോലീസുകാർ തന്നെയാണ് അടികൊണ്ട് അവശനായ ബിജെപി പ്രവര്‍ത്തകന്‍ പ്രണവിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത് . പ്രഥമിക പരിശോwനക്ക് ശേഷം പ്രണവിനെ തൃശൂർ മെഡി.കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പ്രണവിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന 12 എസ്.എഫ്.ഐ.ക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്.

കുഴൽമന്ദത്തും പെരിങ്ങോട്ടു കുറുശ്ശിയിലും കഴിഞ്ഞ ദിവസമുണ്ടായ സി.പി.എം അക്രമങ്ങളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ഹർത്താൽ നടത്തിയിരുന്നു. കോൺഗ്രസ്സ് വല്ലങ്ങി മണ്ഡലം പ്രസിഡണ്ട് എൻ. സോമനെ വീട്ടിൽ കയറി വെട്ടിയെന്നാരോപിച്ച്  നെന്മാറയിലും യു.ഡി.എഫും ഹർത്താലായിരുന്നു. 

Follow Us:
Download App:
  • android
  • ios