Asianet News MalayalamAsianet News Malayalam

വനിതാ വാര്‍ഡ് മെമ്പറുടെ വീട് ആക്രമിച്ചു; പൊലീസ് കേസെടുത്തു

സ്ത്രീകളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കാൻ നേതൃത്വം നല്‍കിയെന്ന് ആരോപിച്ചാണ് ആക്രമണമെന്ന് വാര്‍ഡ് മെമ്പര്‍

women ward member attacked police file complaint
Author
Pathanapuram, First Published Jan 3, 2019, 9:02 PM IST

പത്തനാപുരം: വനിതാ മതിലില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് വനിതാ വാര്‍ഡ് മെമ്പറുടെ വീട് ആക്രമിച്ചു.  ഇന്നലെ ശബരിമലയിൽ സ്ത്രീകൾ കയറിയ പശ്ചാത്തലത്തിലാണ്  സിപിഎം പ്രവർത്തകയും,കൊല്ലം പത്തനാപുരം നിയോജകമണ്ഡലത്തിലെ പട്ടാഴി വടക്കേക്കര ഗ്രാമ പഞ്ചായത്ത് ഏറത്തുവടക്ക് വാർഡ് മെമ്പർ രമാദേവിക്കും കുടുംബത്തിനുമെതിരെ ആക്രമണം നടക്കുന്നത്. 

ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് രമാദേവി ആരോപിക്കുന്നു. കുടുംബശ്രീ,തൊഴിലുറപ്പ് പദ്ധതികളിലെ സ്ത്രീകളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കാൻ നേതൃത്വം നല്‍കിയെന്ന് ആരോപിച്ചാണ്  അൻപതോളം വരുന്ന ആർഎസ്എസ് പ്രവർത്തകർ വീട്ടിൽ കടന്നുവരുകയും അസഭ്യം പറയുകയും യാതൊരുവിധ പ്രകോപനവും കൂടാതെ രാമദേവിയുടെ ഇളയ മകൻ അനന്തുവിനെ മർദിക്കുകയും ചെയ്തതത് എന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

സംഭവത്തില്‍ കേസ്  എടുത്ത് അന്വേഷണം ആരംഭിച്ചതായി പത്തനാപുരം പൊലീസ്അറിയിച്ചിട്ടുണ്ട്. ആക്രമിച്ചവരെ തിരിച്ചറിയാം എന്നും, ഉടൻ നടപടിയെടുക്കാമെന്ന് പോലീസ് അറിയിച്ചിരിക്കുന്നുവെന്നും രമാദേവി പറഞ്ഞു.

Follow Us:
Download App:
  • android
  • ios