Asianet News MalayalamAsianet News Malayalam

പൊടിമോൻ 'സേഫായി' ബെംഗളൂരുവിൽ പോയി വരുന്നത് പതിവ്, ഇത്തവണ ആ പതിവ് തെറ്റിച്ച് പൊലീസ്, കയ്യോടെ പൊക്കി

എംഡിഎംഎ യുമായി യുവാവിനെ പിടികൂടി

Youth caught with MDMA at kayamkulam
Author
First Published Apr 25, 2024, 7:35 PM IST

കായംകുളം: എംഡിഎംഎ യുമായി യുവാവിനെ പിടികൂടി. ചേരാവള്ളി പുളിമൂട്ടിൽ കിഴക്കതിൽ അൻവർഷാ (പൊടിമോൻ-30)യെയാണ് പിടികൂടിയത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കായംകുളത്തുനിന്നുള്ള പൊലീസ് സംഘവും ചേർന്ന് പിടികൂടിയത്.   

ഇയാൾ പതിവായി ബെംഗളൂരുവിൽ പോയി എംഡിഎംഎ വാങ്ങി നാട്ടിലെത്തിച്ച് വിൽപ്പന നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഡിവൈ എസ് പി മാരായ ബി പങ്കജാക്ഷൻ, അജയ്നാഥ്, സി ഐ സുധീർ, ഹാഷിം, റെജി, സുനിൽ, ബിനു, ഫിറോസ് എന്നിവരുടെ നേതൃത്വത്തിലാണ് അൻവർഷായെ പിടികൂടിയത്. 

വാഹന പരിശോധനയ്ക്കിടെ കാർ വെട്ടിച്ച് കടന്നു, പരാക്രമം മയക്കുമരുന്ന് ലഹരിയിൽ, വളഞ്ഞിട്ട് പിടികൂടി എക്സൈസ് സംഘം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios