Asianet News MalayalamAsianet News Malayalam

വീഡിയോ: ഇങ്ങനെയുമുണ്ട് പൊലീസ്!

  • ഷോക്കേറ്റ് നിലത്തു വീണുകിടക്കുകയായിരുന്നു കുരങ്ങന്‍
  • കണ്ണില്‍ നിന്നും ചോര വരുന്നുണ്ടായിരുന്നു
  • കടിക്കുമെന്ന് പേടിച്ച് ആരും അടുത്ത് ചെന്നില്ല
Cop Rescues And Adopts Electrocuted Monkey

ട്വിറ്ററില്‍ താരമാണ് കര്‍ണാടകയില്‍ നിന്നുള്ള ഈ പോലീസുകാരി. ചത്തുപോകുമായിരുന്ന ഒരു കുരങ്ങനെ ജീവിതത്തിലേക്ക് കൊണ്ടുവന്നതിന് എ.എസ്.ഐ യശോധയ്ക്ക് ട്വിറ്ററില്‍ അഭിനന്ദനപ്രവാഹമാണ് . കലബുറഗിയിലെ ഒരു സ്റ്റേഷനില്‍ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടറാണ് യശോധ. വൈദ്യുതാഘാതമേറ്റ് നിലത്തേക്ക് വീണുകിടക്കുകയായിരുന്നു കുരങ്ങന്‍. യശോധ അവനെയെടുത്തശേഷം വീട്ടിലേക്ക് കൊണ്ടുപോയി പ്രാഥമിക ശുശ്രൂഷ നല്‍കി. പിന്നീട്, മൃഗാശുപത്രിയിലെത്തിച്ച് അടിയന്തരശുശ്രൂഷയ്ക്ക് ഏര്‍പ്പാടാക്കുകയായിരുന്നു.

 

''ഞാന്‍ യെല്ലമ്മ അമ്പലത്തിലേക്ക് പോവുകയായിരുന്നു. വഴിയില്‍ കുറേപ്പേര് കൂടിനില്‍ക്കുന്നത് കണ്ടു. ചെന്നുനോക്കിയപ്പോള്‍, ഈ കുരങ്ങ് നിലത്തുവീണു കിടക്കുന്നതാണ് കണ്ടത്. ഷോക്കേറ്റതായിരുന്നു. അതിന്‍റെ കണ്ണില്‍ നിന്നും ചോര വരുന്നുണ്ടായിരുന്നു'' യശോധ എ.എ.ന്‍ഐ.യോട് പറഞ്ഞു. 

കുരങ്ങ് കടിക്കുമെന്ന് പേടിച്ച് മറ്റാരും അതിന്‍റെ അടുത്ത് ചെന്നില്ല. യശോധ അടുത്തുചെന്ന് കുരങ്ങിനെ എടുക്കുകയായിരുന്നു. അവര്‍ എടുത്തപ്പോള്‍ കുരങ്ങന്‍റെ നില ഗുരുതരമായിരുന്നു. ആശുപത്രിയില്‍ ചികിത്സ ലഭിച്ച ശേഷം ആരോഗ്യം മെച്ചപ്പെടുകയായിരുന്നു. ഇപ്പോള്‍, യശോധരയുടെ കൂടെയാണ് കുരങ്ങന്‍റെ താമസം. രണ്ടുപേരും അടുത്ത കൂട്ടുകാരായി കഴിഞ്ഞു. അവന്‍ ഈ വീട്ടിലെ കുഞ്ഞിനെപ്പോലെയാണ് ഇപ്പോഴെന്നാണ് യശോധ പറയുന്നത്. മൃഗങ്ങള്‍ക്ക് നമ്മളോട് സഹായം അഭ്യര്‍ത്ഥിക്കാന്‍ കഴിയില്ല. കണ്ടറിഞ്ഞ് നമ്മളവയെ സഹായിക്കണമെന്നും അവര്‍ പറയുന്നു. 

വീഡിയോ കാണാം: 

 


 

Follow Us:
Download App:
  • android
  • ios