Asianet News MalayalamAsianet News Malayalam

ദാദ് മുറാദ്: 93 മക്കളുടെ പിതാവ്

ഈ ആരോഗ്യത്തിന്റെ  രഹസ്യമെന്താണ്? ദാദിന്റെ ചെവിയിലാണ് ചോദിച്ചത്. എന്നാല്‍ എല്ലാവരും കേള്‍ക്കെ ഉച്ചത്തിലായിരുന്നു മറുപടി. ഈ വയസ് കാലത്തും മൂന്ന് ഭാര്യമാരേയും തൃപ്തിപ്പെടുത്താന്‍ എനിക്കാവുന്നുണ്ട്. ഒരു വയാഗ്രയും കഴിക്കുന്നില്ല. അത്തരം മരുന്നുകളിലൊന്നും തനിക്ക് വിശ്വാസവുമില്ല. അല്ലാഹുവിന് സ്തുതി.ഈ വയസിലും സ്റ്റാമിന തന്നതിന്. ആമുഖമായി ഇത്രയും പറഞ്ഞ ശേഷമാണ് തന്റെു ഭക്ഷണത്തെക്കുറിച്ച് ഇദ്ദേഹം വിശദീകരിച്ചത്. ​

Dad Muhammad Murad father of 93
Author
Dubai, First Published Feb 21, 2017, 9:48 AM IST

Dad Muhammad Murad father of 93

ദാദ് മുഹമ്മദ് മുറാദ് ആളൊരു രസികനാണ്. സംസാര പ്രിയനും. യു.എ.ഇയിലെ അജ്മാനിലുള്ള അദ്ദേഹത്തിന്റെ  വീട്ടുമുറ്റത്തെ മരത്തണലിലായിരുന്നു ഈ പെരുന്നാള്‍ ദിനത്തില്‍ ഞാന്‍. 

'ഞങ്ങളെല്ലാവരും ഒത്തുകൂടും. വരൂ പെരുന്നാള്‍ ആഘോഷം അജ്മാനിലാക്കാം' എന്ന അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് എത്തിയതാണ്. കുടുംബ സമേതം തന്നെ. മുഖത്ത് വിരിയുന്ന ചെറിയ പുഞ്ചിരിയുമായി ദാദ് സംസാരിക്കുന്നത് കേട്ടിരിക്കാന്‍ രസമാണ്. യു.എ.ഇ സ്വദേശിയാണെങ്കിലും നന്നായി ഹിന്ദി സംസാരിക്കും. 

മക്കള്‍ക്കെല്ലാം ഇനി സീരിയല്‍ നമ്പര്‍ ഇടണം' -പൊട്ടിച്ചിരിക്കുന്നു ഈ 67 കാരന്‍. 

ഇപ്പോള്‍ ദാദ് പറയുന്നത് തന്റെ മക്കളെക്കുറിച്ച്.' എല്ലാവരുടേയും പേര് എനിക്കറിയില്ല. ബുക്കില്‍ പേര് എഴുതി വച്ചിട്ടുണ്ട്. ഈയടുത്ത് ജനിച്ചവരുടെ പേരുകള്‍ അറിയാം. മക്കള്‍ക്കെല്ലാം ഇനി സീരിയല്‍ നമ്പര്‍ ഇടണം' -പൊട്ടിച്ചിരിക്കുന്നു ഈ 67 കാരന്‍. 

ഒരു പിതാവിന് തന്റെ മക്കളുടെ പേരുകള്‍ അറിയില്ലേ എന്ന് നെറ്റി ചുളിക്കാന്‍ വരട്ടെ. ദാദ് പറയുന്നതിലും കാര്യമുണ്ട്. 93 മക്കളാണ് ഇദ്ദേഹത്തിന്. പിന്നെ എങ്ങിനെ ഈ വയസുകാലത്ത് മക്കളുടെ പേരുകളെല്ലാം ഓര്‍ത്ത്  വയ്ക്കും?

കുഞ്ഞുങ്ങള്‍ എത്ര വേണമെന്ന് ഇദ്ദേഹത്തോട് ചോദിച്ചാല്‍ ഉത്തരം ഉടന്‍ വരും. 100 എണ്ണം. മക്കളില്‍ സെഞ്ചുറി തികയ്ക്കുകയാണ് ലക്ഷ്യം. അതിനുള്ള പരിശ്രമത്തില്‍ തന്നെയാണ് ദാദ്. 

Dad Muhammad Murad father of 93

കുഞ്ഞുങ്ങള്‍ എത്ര വേണമെന്ന് ഇദ്ദേഹത്തോട് ചോദിച്ചാല്‍ ഉത്തരം ഉടന്‍ വരും. 100 എണ്ണം

93 മക്കളില്‍ 54 ആണ്‍കുട്ടികളും 39 പെണ്‍കുട്ടികളും. മക്കളില്‍ 15 പേര്‍ കല്യാണം കഴിച്ചു. മൂത്തമകന്‍ അയ്യൂബിന് 41 വയസ്. ഏറ്റവും ഇളയകുട്ടി നഹ്യാന് പ്രായം ഒരു മാസം. രണ്ട് മാസത്തിനകം ദാദിന് ഒരു കുട്ടികൂടി ജനിക്കും.

17 പേരെ കല്യാണം കഴിച്ചിട്ടുണ്ട് ഈ 67 കാരന്‍ ഇതുവരെ. നിലവില്‍ മൂന്ന് ഭാര്യമാര്‍ മാത്രം. യു.എ.ഇക്ക് പുറമേ ഇന്ത്യ, പാക്കിസ്ഥാന്‍, മൊറോക്കോ, ഇറാന്‍, ഒമാന്‍, ബലൂചിസ്ഥാന്‍എന്നിവിടങ്ങളില്‍ നിന്നുള്ള യുവതികളെ ഇദ്ദേഹം കല്യാണം കഴിച്ചു. ഒരു മലയാളി യുവതിയേയും ഇദ്ദേഹം വിവാഹം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയെ. 

അടുത്ത മാസങ്ങളില്‍ താന്‍ ഒരു കല്യാണം കൂടി കഴിക്കുമെന്ന് കള്ളച്ചിരിയോടെ ദാദ് മുഹമ്മദ് മുറാദ് പറയുന്നു. അതിനായി പാക്കിസ്ഥാനില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്. ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ട് ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. ഇനി നേരിട്ട് പോയി കണ്ട് വിവാഹം ഉറപ്പിക്കണം. മാസങ്ങള്‍ക്കകം അവളെ വീട്ടിലേക്ക് കല്യാണം കഴിച്ച് കൊണ്ടു വരും ഇദ്ദേഹം വ്യക്തമാക്കി. 

ഒരു മലയാളി യുവതിയേയും ഇദ്ദേഹം വിവാഹം ചെയ്തിട്ടുണ്ട്

ആറ് തവണയൊക്കെ ശാരീരിക ബന്ധം പുലര്‍ത്തിയ ദിവസങ്ങളുണ്ട്. മിക്കവാറും രണ്ട് തവണയെങ്കിലും ഉണ്ടാകും. പരമാവധി കുട്ടികള്‍ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. ഓരോ ഭാര്യമാരുടെയും അടുത്തും പോകും. പുലര്‍ച്ചെ  മുതല്‍ അര്‍ദ്ധ രാത്രി വരെ പല സമയങ്ങളിലാണ് ബന്ധപ്പെടല്‍. അതിരാവിലെ ബന്ധപ്പെടുന്നതാണ് ഏറ്റവും നല്ലത് -ദാദ് പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. 

രണ്ട് മുതിര്‍ന്ന മക്കള്‍ അടുത്തിരിക്കുമ്പോഴാണ് ദാദ് ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കുന്നത്. അതില്‍ അദ്ദേഹത്തിന് ചമ്മലോ നാണക്കേടോ ഇല്ല. കല്യാണം കഴിച്ച് കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുക എന്നത് അഭിമാനമായി കരുതുന്നു ഇദ്ദേഹം. 

ഇവനെക്കൊണ്ട് ഒന്നിനും കഴിയില്ല. ആകെ അഞ്ച് മക്കളേയുള്ളൂ. ചുരുങ്ങിയത് ഒരു പത്തെണ്ണമെങ്കിലും വേണ്ടേ-തന്റെ  അടുത്തിരിക്കുന്ന മകനെ ചൂണ്ടി പകുതി തമാശയായും പകുതി കാര്യമായും പറഞ്ഞ് പൊട്ടിച്ചിരിച്ചു ഈ സൂപ്പര്‍ ബാപ്പ.

അടുത്ത മാസങ്ങളില്‍ താന്‍ ഒരു കല്യാണം കൂടി കഴിക്കുമെന്ന് കള്ളച്ചിരിയോടെ ദാദ് മുഹമ്മദ് മുറാദ് പറയുന്നു.

ഈ ആരോഗ്യത്തിന്റെ  രഹസ്യമെന്താണ്? ദാദിന്റെ ചെവിയിലാണ് ചോദിച്ചത്. എന്നാല്‍ എല്ലാവരും കേള്‍ക്കെ ഉച്ചത്തിലായിരുന്നു മറുപടി. ഈ വയസ് കാലത്തും മൂന്ന് ഭാര്യമാരേയും തൃപ്തിപ്പെടുത്താന്‍ എനിക്കാവുന്നുണ്ട്. ഒരു വയാഗ്രയും കഴിക്കുന്നില്ല. അത്തരം മരുന്നുകളിലൊന്നും തനിക്ക് വിശ്വാസവുമില്ല. അല്ലാഹുവിന് സ്തുതി.ഈ വയസിലും സ്റ്റാമിന തന്നതിന്. ആമുഖമായി ഇത്രയും പറഞ്ഞ ശേഷമാണ് തന്റെു ഭക്ഷണത്തെക്കുറിച്ച് ഇദ്ദേഹം വിശദീകരിച്ചത്. 

ദിവസവും ആട്ടിന്‍ പാല്‍ കുടിക്കും. ഈന്തപ്പഴം കഴിക്കും. വീട്ടില്‍ വളര്‍ത്തുന്ന ആടുകളുടെ ഫ്രഷ് പാലാണ് കുടിക്കുക. കാടയിറച്ചി ചേര്‍ത്തുള്ള പ്രത്യേക മിക്‌സും ആഹരിക്കുന്നു. ഉണക്കിയ കാടയിറച്ചിയില്‍ പ്രകൃതിദത്ത തേന്‍ ചേര്‍ത്താണ് കഴിപ്പ്. വീട്ടില്‍ ഉണ്ടാക്കുന്ന എന്ത് ഭക്ഷണവും കഴിക്കും. ഈ വയസിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല ഇദ്ദേഹത്തിന്. 

ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്ക് സ്‌നാക്‌സും വെള്ളവും ജ്യൂസും ഈത്തപ്പഴവുമെല്ലാം വന്നുകൊണ്ടിരിക്കുന്നു. കഴിക്കൂ എന്ന് നിര്‍ബന്ധിച്ച്, ഇടയ്ക്ക് ചെറിയ മക്കളോടെന്തോ അറബിയില്‍ വിളിച്ച് പറഞ്ഞ് വീണ്ടും സംസാരത്തിലേക്ക്. പെരുന്നാള്‍ ദിനമായത് കൊണ്ട് തന്നെ കുട്ടികളില്‍ പലരും പടക്കം പൊട്ടിക്കുന്ന തിരക്കിലാണ്. ഇടയ്ക്കിടയ്ക്കുള്ള പടക്ക ശബ്ദത്തിന് ഇടയിലൂടെയാണ് സംസാരം. 

Dad Muhammad Murad father of 93

ഒരു കാര്യം പറയാന്‍ വിട്ടുപോയി. ദാദ് മുഹമ്മദ് മുറാദിന് ഒരു കാലില്ല.

ഒരു കാര്യം പറയാന്‍ വിട്ടുപോയി. ദാദ് മുഹമ്മദ് മുറാദിന് ഒരു കാലില്ല. 1999 ല്‍ വാഹനാപകടത്തെ തുടര്‍ന്ന് ഒരു കാല്‍ പകുതി മുറിച്ച് മാറ്റേണ്ടി വരികയായിരുന്നു. ഈ ഒരു കാലും വച്ച് അദ്ദേഹം ഓടിനടക്കുന്നു. എത്തേണ്ടിടത്തെല്ലാം എത്തുന്നു. 1969 ലായിരുന്നു ദാദിന്റെ ആദ്യ വിവാഹം.. അബുദാബി പോലീസിലും അബുദാബി നഗരസഭയിലും ജോലി ചെയ്ത ഇദ്ദേഹം ഇപ്പോള്‍ റിട്ടയര്‍മെന്റ് ലൈഫിലാണ്. എങ്കിലും കല്യാണവും കുട്ടികളെ ഉണ്ടാക്കലുമെല്ലാമായി സജീവമാണ് ഇദ്ദേഹം.
 
ദാദ് ഏറ്റവും അവസാനം കല്യാണം കഴിച്ചവള്‍ക്ക്  പ്രായം 20 വയസ് മാത്രം. ബലൂചി യുവതിയാണ്. അവളോടൊപ്പം ഇപ്പോള്‍ ജീവിതാഘോഷത്തില്‍. ദൈദിലും ദിബ്ബയിലും മസ്‌ക്കറ്റിലുമെല്ലാം ഭാര്യയുമായി കറങ്ങുന്നു. അവളില്‍ കുട്ടികള്‍ ഇല്ലാത്തത് കൊണ്ട് സ്വസ്ഥമായി കറങ്ങാന്‍ ആകുന്നുണ്ടെന്ന് ഇദ്ദേഹം. 'പുതുമോടിയല്ലേ. ഇപ്പോള്‍ കൂടുതല്‍ സമയവും അവളോടൊപ്പമാണ്'. വീണ്ടും ദാദിന്റെ സ്വതസിദ്ധമായ ആ ചിരി. 

'അപ്പോള്‍ മറ്റ് ഭാര്യമാരെയൊന്നും പുറത്ത് കൊണ്ട് പോകാറില്ലേ?'

' ഇടയ്ക്ക് കൊണ്ടുപോകും. ധാരാളം കുട്ടികള്‍ ഇല്ലേ. അവരുടെ കരച്ചിലും ബഹളവുമെല്ലാമായി പലപ്പോഴും സ്വസ്ഥത ഉണ്ടാവില്ല. കുട്ടികള്‍ കുറെയുള്ളത് കൊണ്ട് ഒരു ബസ് തന്നെ വിളിച്ച് വേണം പോകാന്‍'- ചിരിയോടെ തന്നെ ഉത്തരം. 

പ്രസവം മതിയാക്കുന്നതിനെ റിട്ടയര്‍ ചെയ്യുക എന്നാണ് ദാദ് വിശേഷിപ്പിക്കുന്നത്

ഒരു സമയം നാല് ഭാര്യമാര്‍ മാത്രമേ ദാദിന് ഉണ്ടാകാറുള്ളൂ. ഭാര്യമാരില്‍ ആരെങ്കിലും പ്രസവം മതിയാക്കാന്‍ തീരുമാനിക്കുമ്പോള്‍ അവരെ മൊഴി ചൊല്ലും. എങ്കിലും അവര്‍ക്ക്  വേണ്ട സൗകര്യങ്ങള്‍ എല്ലാം ഒരുക്കിക്കൊടുക്കും. മാസാമാസം ചെലവിനും കൊടുക്കും. എന്നാല്‍ താന്‍ ഒരിക്കലും അവരുടെ കൂടെ കിടക്ക പങ്കിടാറില്ലെന്ന് ദാദ് വ്യക്തമാക്കി. ഇസ്ലാമിക നിയമപ്രകാരം അവര്‍ ഇപ്പോള്‍ ഭാര്യയല്ല. അതുകൊണ്ട് തന്നെ ലൈംഗിക ബന്ധത്തിന് അനുമതിയുമില്ല. ഇസ്ലാമിക നിയമം മുറുകെപ്പിടിക്കുന്നവനാണ് താനെന്ന് ഇദ്ദേഹം. 

Dad Muhammad Murad father of 93 ചിത്രീകരണം: വി.പി ഇസ്ഹാഖ്

പ്രസവം മതിയാക്കുന്നതിനെ റിട്ടയര്‍ ചെയ്യുക എന്നാണ് ദാദ് വിശേഷിപ്പിക്കുന്നത്. ഒരു ഭാര്യ റിട്ടയര്‍ ചെയ്ത കഴിഞ്ഞാല്‍ പിന്നെ മറ്റൊരു സ്ത്രീയെ ഇദ്ദേഹം വിവാഹം കഴിക്കും. മിക്കവാറും യുവതികളെത്തന്നെ. 

പെരുന്നാള്‍ ആയതുകൊണ്ട് തന്നെ വിവാഹം കഴിച്ചു പോയ മക്കളില്‍ പലരും കുടുംബത്തോടൊപ്പം വന്നിട്ടുണ്ട്. എല്ലാവരേയും ഒരുമിച്ച് കാണണമെന്ന് പറഞ്ഞപ്പോള്‍ ഭാര്യമാരെ വിളിച്ചു ദാദ്. മുതിര്‍ന്ന പെണ്‍കുട്ടികളും ഭാര്യമാരും വന്നത് മുഖം മൂടുന്ന ശിരോവസ്ത്രം അണിഞ്ഞുകൊണ്ട്. പിന്നെ ഫോട്ടോ സെഷന്‍. ഒറ്റ ഫ്രെയിമില്‍ ഒതുങ്ങാത്ത ഫോട്ടോ!

ഉച്ചഭക്ഷണത്തിനുള്ള ക്ഷണം വന്നു. ഞങ്ങള്‍ക്കായി എരിവ് കൂടുതലുള്ള ബിരിയാണി പ്രത്യേകം തയ്യാറാക്കിയിരിക്കുന്നു. ഹൈദരാബാദില്‍ നിന്ന് കല്യാണം കഴിച്ച, ദാദിന്റെ ഭാര്യയാണ് ഈ ബിരിയാണിക്ക് പിന്നില്‍. 

ദാദ് എന്ന സംസാരപ്രിയന്‍ കഥകള്‍ പറഞ്ഞുകൊണ്ടേ ഇരിക്കുകയാണ്. മക്കളും പേരക്കുട്ടികളുമെല്ലാമായി ഇദ്ദേഹത്തിന്റെ ജീവിതം ആവേശത്തില്‍ തന്നെ. മക്കളുടേയും പേരക്കുട്ടികളുടേയും മാത്രം എണ്ണമെടുത്താല്‍ 140 വരും. നൂറ് എന്ന മാന്ത്രിക സംഖ്യയില്‍ മക്കളുടെ എണ്ണം എത്തിയാല്‍ പിന്നെ താന്‍ കല്യാണം കഴിക്കില്ലെന്ന് ഇദ്ദേഹം.

ദാദിനോട് യാത്രപറഞ്ഞിറങ്ങാന്‍ നേരം അദ്ദേഹം ചോദിക്കുന്നു- 'നിന്നെയെനിക്ക് ഇഷ്ടമായി. എന്റെ മകളെ കല്യാണം കഴിക്കുന്നോ?'  

പെട്ടെന്നുള്ള ആ ചോദ്യത്തില്‍ ചിരിച്ചുപോയി. 'എന്റെ  കല്യാണം കഴിഞ്ഞല്ലോ. ഭാര്യയും മകളുമൊത്തല്ലേ ഞാന്‍ വന്നത്'- എന്റെം മറുപടി.

'അതിനെന്താ ഒന്നൂടെ കല്യാണം കഴിച്ചോ. ഒരു കുഴപ്പവുമില്ല' എന്ന് അദ്ദേഹം. 

ആശംസാ വചനങ്ങള്‍ ചൊരിഞ്ഞ് അവിടെ നിന്നിറങ്ങുമ്പോള്‍ ഞാന്‍ പ്രിയ പത്‌നി രഹ്നയുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു. ആരോടായിരുന്നു ആ ദേഷ്യം. ദാദിനോടോ അതോ എന്നോടോ?

 

മരുഭൂമി പറഞ്ഞ മറ്റ് കഥകള്‍
 

ഒറ്റയാള്‍ മാത്രമുള്ള ദ്വീപിലെ ആ വാതിലില്‍ മുട്ടുന്നതാരാണ്?

വിശപ്പ് തിന്ന് ജീവിച്ചവര്‍

അവധിയെടുത്ത് ദേശാടനം ചെയ്യുന്ന ഗ്രാമം

അയാള്‍ ഞാനല്ല!

ആണിന്റെ വാരിയെല്ലില്‍ നിന്നല്ലാതെ,  ഒരു പെണ്ണ്!

അബുദാബിയിലെ പൂച്ചകളും  തൃശൂര്‍ക്കാരന്‍ സിദ്ദീഖും തമ്മില്‍

മൈതാനം നിറയെ മുടിവെട്ടുകാര്‍;  ജബല്‍ അലിയിലെ ബാര്‍ബര്‍ ചന്ത

Follow Us:
Download App:
  • android
  • ios