Asianet News MalayalamAsianet News Malayalam

മ​ദ്യപിച്ച് കോണ്‍തെറ്റിയ കുരങ്ങിന്‍റെ വിക്രിയകള്‍

Drunk monkey creates ruckus at bengaluru bar
Author
First Published Feb 18, 2018, 5:41 PM IST

ബം​ഗ​ളു​രു: മ​ദ്യപിച്ച് കോണ്‍തെറ്റിയ കുരങ്ങിന്‍റെ വിക്രിയകള്‍ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വൈറലാകുന്നു. ബം​ഗ​ളു​രു​വി​ലെ ക​മ്മ​ന​ഹ​ള്ളി​യി​ലു​ള്ള ദി​വാ​ക​ർ ബാ​ർ ആ​ൻ​ഡ് റ​സ്റ്റൊ​റ​ന്‍റി​ലാ​ണ് ബോ​ധം ന​ഷ്ട​പ്പെ​ട്ട കു​ര​ങ്ങ​ന്‍റെ ചെ​യ്തി​ക​ൾ അരങ്ങേറിയത്.  ഈ ​ബാ​റി​ൽ സ്ഥി​രം എ​ത്തു​ന്ന​താ​ണ് കു​ര​ങ്ങ​ൻ. ഇ​വി​ടെ എ​ത്തു​ന്ന​വ​ർ ക​ഴി​ച്ചി​ട്ടു മി​ച്ചം വ​യ്ക്കു​ന്ന മ​ദ്യ​വും ആ​ഹാ​ര​വു​മെ​ല്ലാം ഈ ​കു​ര​ങ്ങ​ൻ എ​ടു​ത്തു​ക​ഴി​ക്കാ​റു​ണ്ട്. 

ഇ​വി​ടെ എ​ത്തു​ന്ന​തി​ൽ നി​ന്ന് റസ്റ്റാ​റ​ന്‍റി​ന്‍റെ അ​ധി​കൃ​ത​ർ ഈ ​കു​ര​ങ്ങ​നെ ത​ട​യാ​റു​മി​ല്ല. പ​തി​വു​പോ​ലെ ഒ​രു ദി​വ​സം ഇ​വി​ടെ എ​ത്തി​യ കു​ര​ങ്ങ​ൻ അ​ള​വി​ൽ കൂ​ടു​ത​ൽ മ​ദ്യം ക​ഴി​ച്ച​താ​ണ് സം​ഭ​വ​ത്തി​നു കാ​ര​ണം.  തു​ട​ർ​ന്ന് ഇ​വി​ടെ എ​ത്തി​യ ആ​ളു​ക​ളെ ഉ​പ​ദ്ര​വി​ക്കാ​നാ​യി പി​ന്നീ​ടു​ള്ള കു​ര​ങ്ങ​ന്‍റെ ശ്ര​മം. പ​ഴ​വും മ​റ്റ് ഭ​ക്ഷ​ണ​ങ്ങ​ളു​മെ​ല്ലാം ന​ൽ​കി കു​ര​ങ്ങ​നെ വ​രു​തി​യി​ലാ​ക്കാ​ൻ നോ​ക്കി​യി​ട്ടും ശ്ര​മം വി​ജ​യി​ച്ചി​ല്ല. മാ​ത്ര​മ​ല്ല കു​ര​ങ്ങ​ൻ അ​ക്ര​മ​കാ​രി​യാ​കു​ന്ന​ത് ക​ണ്ട് ബാ​റി​ലെ​ത്തി​യ​വ​ർ ഓ​ടി ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു. 
 

Follow Us:
Download App:
  • android
  • ios