Asianet News MalayalamAsianet News Malayalam

91 കിലോയില്‍ നിന്ന് 60 കിലോയിലേക്ക്; ശങ്കര്‍ ഇന്ത്യയിലെ ആദ്യത്തെ കോണ്‍സ്റ്റബിള്‍ 'അയണ്‍മാനാ'യത് ഇങ്ങനെ

മാരത്തോണുകള്‍ക്കിടയിലാണ് 'അയണ്‍മാനെ' കുറിച്ച് കേട്ടത്. അങ്ങനെ മഴയത്ത് സൈക്കിളോടിച്ചു തുടങ്ങി. രാവിലെ അഞ്ച് മുതല്‍ പത്തു വരെ സൈക്കിള്‍ ചവിട്ടും. അതിന് ശേഷം ജോലിക്ക് പോകുമ്പോഴും ഉന്മേഷത്തോടെയിരിക്കാന്‍ കഴിഞ്ഞു. പിന്നീട്, ശങ്കര്‍ നീന്തല്‍ പഠിച്ചു. 

first indian constable ironman shankar uthale
Author
Mumbai, First Published Dec 2, 2018, 11:11 AM IST

മുംബൈ: അയണ്‍മാന്‍ റേസ്, ലോകത്തിലെ തന്നെ ഏറ്റവും കഠിനമായ മത്സരമാണ്. മുംബൈ പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍, ശങ്കര്‍ ഉത്തലെ ഈ മത്സരം പൂര്‍ത്തിയാക്കിയ ആദ്യത്തെ ഇന്ത്യന്‍ കോണ്‍സ്റ്റബിളായി. 

ഒരു വര്‍ഷം മുമ്പ് ശങ്കറിന്‍റെ ഭാരം 92 കിലോ ആയിരുന്നു. കൂട്ടത്തിലെ ഏറ്റവും അണ്‍ഫിറ്റ് എന്നറിയപ്പെട്ടത് ശങ്കറായിരുന്നു. ഫിറ്റ്നസ് ടെസ്റ്റ് പോലും ഒട്ടും എളുപ്പത്തിലായിരുന്നില്ല വിജയിച്ചത്. എങ്ങനെയെങ്കിലും ഭാരം കുറക്കണം എന്ന് തീരുമാനിച്ചതോടെ വ്യത്യസ്തമായ വ്യായാമക്രമം തന്നെ ശങ്കറുണ്ടാക്കി. 

'എത്രയും പെട്ടെന്ന് ഓടിത്തുടങ്ങണം എന്ന് ഞാന്‍ തീരുമാനിച്ചു. ഇല്ലെങ്കില്‍ ഞാന്‍ എനിക്കും ജോലിക്കും ഒരു ഭാരമാവുമെന്ന് എനിക്ക് തോന്നി' ശങ്കര്‍ പറയുന്നു. 

അങ്ങനെ ശങ്കര്‍ രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് ഓടിത്തുടങ്ങി. ഒരു ദിവസം പോലും അത് മുടക്കാതിരിക്കാന്‍ ശ്രമിച്ചു. അങ്ങനെ മാരത്തോണില്‍ പങ്കെടുക്കാനുള്ള ആത്മവിശ്വാസവും നേടി. ശങ്കര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വിവിധ വ്യായാമത്തില്‍ അദ്ദേഹത്തിന്‍റെ പെണ്‍മക്കളേയും കൂടെ കൂട്ടിയിരിക്കുന്നത് കാണാം. 

മാരത്തോണുകളില്‍ ഓടിത്തുടങ്ങിയപ്പോള്‍ അയണ്‍മാന്‍ പോലെയുള്ള വലിയ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ആഗ്രഹമുണ്ടായി. അതിനായി മറ്റ് വ്യായാമങ്ങള്‍ കൂടി ചെയ്യാന്‍ തീരുമാനിച്ചു. 

മാരത്തോണുകള്‍ക്കിടയിലാണ് 'അയണ്‍മാനെ' കുറിച്ച് കേട്ടത്. അങ്ങനെ മഴയത്ത് സൈക്കിളോടിച്ചു തുടങ്ങി. രാവിലെ അഞ്ച് മുതല്‍ പത്തു വരെ സൈക്കിള്‍ ചവിട്ടും. അതിന് ശേഷം ജോലിക്ക് പോകുമ്പോഴും ഉന്മേഷത്തോടെ ഇരിക്കാന്‍ കഴിഞ്ഞു. പിന്നീട്, ശങ്കര്‍ നീന്തല്‍ പഠിച്ചു. 

നവംബര്‍ 17 -ന് ശങ്കര്‍ മലേഷ്യയില്‍ നടന്ന അയണ്‍മാന്‍ റേസില്‍ പങ്കെടുത്തു. ഈ റേസില്‍ പങ്കെടുക്കുന്നവര്‍ 3.8 കിലോമീറ്റര്‍ നീന്തണം, 180.2 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടണം, 42.2 കിലോമീറ്റര്‍ ഓടുകയും വേണം. 17 മണിക്കൂറിനുള്ളില്‍ ഇടവേളയെടുക്കാതെ വേണം ഇവയൊക്കെ പൂര്‍ത്തിയാക്കാന്‍. ശങ്കര്‍ 16 മണിക്കൂറും 15 മിനിറ്റുമാണ് ഇത് പൂര്‍ത്തിയാക്കാനെടുത്തത്. അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ കോണ്‍സ്റ്റബിള്‍ അയണ്‍മാന്‍ ആയി ശങ്കര്‍ മാറുകയായിരുന്നു. 

 

Follow Us:
Download App:
  • android
  • ios