Asianet News MalayalamAsianet News Malayalam

ഞങ്ങളിപ്പോഴും വേര്‍പിരിഞ്ഞിട്ടില്ല!

hostel days dhanusha prashobh
Author
Thiruvananthapuram, First Published Dec 6, 2017, 6:40 PM IST

ജീവിതത്തെ മാറ്റിമറിക്കുന്ന ഹോസ്റ്റല്‍ കാലം നിങ്ങള്‍ എങ്ങനെ അനുഭവിച്ചു. മറക്കാനാവാത്ത ഓര്‍മ്മകള്‍ ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ ഇടനാഴി എന്ന് എഴുതാന്‍ മറക്കരുത്. 

hostel days dhanusha prashobh

കമ്പ്യൂട്ടറിനെ ഏറെ സ്‌നേഹിച്ചിരുന്ന ഞാന്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ് മരുന്നുകളുടെയും ലാബുകളുടെയും ഒട്ടും ഇഷ്ടമില്ലാത്ത അനാട്ടമിയിലേക്കും കെമിസ്ട്രിയിലേക്കും ഒക്കെ എത്തപ്പെട്ടത്. എത്തി ചേര്‍ന്ന ആ വഴിയെ സ്‌നേഹിക്കാന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചുവെങ്കിലും ഓരോ നിമിഷവും പരാജയമായിരുന്നു.

ആദ്യമായി ഹോസ്റ്റലിലെ നാല് പേര്‍ അടങ്ങിയ ആ കുഞ്ഞു മുറിയിലേക്ക് കേറിയപ്പോള്‍ സങ്കടമായിരുന്നു മനസ്സ് നിറയെ. കുറച്ചു മുമ്പ് മാത്രം പരിചയപ്പെട്ട നാലു പേര്‍. നാലു ജില്ലയില്‍ നിന്നു വന്നവര്‍. ഇനി ഈ കോളേജ് കാലഘട്ടം തീരും വരെ ഒരുമിച്ച് നില്‍ക്കേണ്ടവര്‍. എത്ര മാത്രം പൊരുത്തപ്പെട്ട് പോകുമെന്ന് ഒരുറപ്പുമില്ലാതെ ഹോസ്റ്റല്‍ ജീവിതത്തിന് തുടക്കം കുറിച്ചു. 

ക്ലാസ് തുടങ്ങി കുറച്ച് ദിവസങ്ങള്‍ക്കു ശേഷം മുറിയിലേക്ക് വാര്‍ഡന്‍ വീണ്ടും ഒരാളെ കൂടെ ചേര്‍ത്തു. വേറെ റൂമില്ലെന്നും ഇനി ഒഴിവു വരുമ്പോള്‍ മാറ്റം എന്നു പറഞ്ഞു. അങ്ങനെ ആ ഇടനാഴിയിലെ ഏറ്റവും അവസാനത്തെ മുറിയില്‍ ഞങ്ങള്‍ അഞ്ച് പേര്‍. 

പ്രശ്‌നങ്ങളൊന്നുമില്ലാതെ എല്ലാവരും പേര്‍ ഒരുമിച്ചു നിന്നു. പിന്നീട് മുകള്‍ നിലയിലേക്ക് റൂം മാറ്റിയപ്പോള്‍ അഞ്ചു പേര്‍ ഒരുമിച്ച് നില്‍ക്കണ്ട,  ഒഴിവുള്ള റൂമിലേക്കു മാറേണ്ടവര്‍ക്ക് മാറാം എന്നു പറഞ്ഞു. അപ്പോഴേക്കും ഞങ്ങള്‍ അത്രയും കൂട്ടായിരുന്നു. അതു കൊണ്ട് ഒരുമിച്ച് തന്നെ അന്നു പറഞ്ഞു, ഇനി മാറണ്ട എന്ന്. 

കാന്റീനില്‍ പോകുന്നതും ക്ലാസ്സില്‍ പോകുന്നതും രാത്രി ഭക്ഷണം എടുക്കാന്‍ പോകുന്നതും എല്ലാം ഒരുമിച്ചായിരുന്നു. നിറഞ്ഞ സ്‌നേഹത്തോടെ, കുഞ്ഞു പിണക്കങ്ങളും ഇണക്കങ്ങളുമായ് ഞങ്ങള്‍ ഒന്നിച്ചു. ശബ്‌ന (ചിഞ്ചു), ശ്രീഷ്മ (ശ്രീ), ശരണ്യ (ശരു), ദിവ്യ പിന്നെ ഞാനും.

മുകള്‍ നിലയിലേക്ക് മാറ്റിയപ്പോഴാണ് കോളേജിലെ സീനിയേഴ്‌സ് ആയിരുന്ന ചേച്ചിമാരെ അടുത്തു പരിചയപ്പെട്ടത്. ദിവസങ്ങള്‍ കഴിയും തോറും എന്തോ ഒരു ആത്മബന്ധം ഉടലെടുക്കുകയായിരുന്നു. പിന്നീടെപ്പോഴോ അവര്‍ ജീവിതത്തിലെ ഭാഗമായി. അങ്ങനെ ആര്‍ഷയും മിനിഷയും എന്റെ അച്ചു ചേച്ചിയും മീനു ചേച്ചിയും ആയി മാറി. 

അനിയത്തിമാരില്ലാത്ത അവര്‍ ശരിക്കും എന്നെ അവരുടെ കുഞ്ഞനിയത്തിയായ് സ്‌നേഹിച്ചു. ചേച്ചിമാരില്ലാത്ത എനിക്ക് അവര്‍ ചേച്ചിമാരെ പോലെ ആയിരുന്നില്ല സ്വന്തം ചേച്ചിമാര്‍ തന്നെ ആയിരുന്നു. 

ഭക്ഷണം കഴിക്കാന്‍ മടിയായിരുന്ന എന്നെ വഴക്കു പറഞ്ഞും വാരി തന്നും അവര്‍ കഴിപ്പിച്ചു. മൂന്ന് പേര്‍ക്കും ഏട്ടന്മാര്‍ ആണ് ഉള്ളത്. ഏട്ടന്മാരില്‍ ആദ്യം കല്യാണം കഴിച്ചത് നിഖിയേട്ടന്‍ ആയിരുന്നു. അങ്ങനെ മൂന്ന് പേര്‍ക്കും ഒരു ചേച്ചിയെ കിട്ടി.

ഈ ചേച്ചി അനിയത്തി ബന്ധമൊക്കെ കോളേജ് കാലഘട്ടം തീരുമ്പോള്‍ നില്‍ക്കും എന്ന് പറഞ്ഞിരുന്ന സീനിയേഴ്‌സും ജൂനിയേഴ്‌സും ബാച്ച്‌മേറ്റ്‌സും ഉണ്ടായിരുന്നു . 
ആ നീണ്ട ഇടനാഴിയിലെ ജനലിനോടു ചേര്‍ന്ന് കിടന്നിരുന്ന മേശയുടെ മേല്‍ കയറിയിരുന്ന് സംസാരിക്കുമ്പോ ഒത്തിരി സങ്കടത്തോടെ നിറഞ്ഞ മിഴികളോടെ ഒരുപാടു വട്ടം ചോദിച്ചിട്ടുണ്ട് അവരോട്, നിന്നു പോകുമോ ഈ സൗഹൃദം എന്ന്. അന്ന് ചേര്‍ത്ത് നിര്‍ത്തി ചിരിച്ചു കൊണ്ട് അവര്‍ പറയുമായിരുന്നു, നീ ഞങ്ങളുടെ അനിയത്തി അല്ലേ എന്ന്. 

ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോന്ന ദിവസമായിരുന്നു ഒത്തിരി കരഞ്ഞത്. ഓട്ടോഗ്രാഫില്‍ പേനകൊണ്ടല്ലാതെ ഹൃദയം കൊണ്ട് എഴുതിയ ആ വരികള്‍ എന്നും പ്രിയപ്പെട്ടതായിരുന്നു. 

കാലങ്ങള്‍ കഴിയുമ്പോള്‍ നിന്നു പോകുമെന്ന് പറഞ്ഞ ആ ചേച്ചി അനിയത്തി ബന്ധം ഒട്ടും മങ്ങാതെ പഴയതിലും തെളിമയോടെ ഇന്നും തുടരുന്നു . 

ഇന്നും സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒന്നായി, താങ്ങായി , തണലായി അവര്‍ ഉണ്ട്. ഇന്നും എന്തേലും വയ്യായ്ക വരുമ്പോ ഒത്തിരി സ്‌നേഹത്തോടെ എന്നെ ശ്രദ്ധിച്ചിരുന്ന അവരുടെ ആ കരുതല്‍ ഓര്‍ക്കാറുണ്ട്. ഇന്നും അവര്‍ ഒരു വിളിപ്പാടകലെ കൂടെയുണ്ട് എന്റെ മാത്രം ചേച്ചിമാരായി.

വര്‍ഷങ്ങള്‍ പോയപ്പോള്‍ ഒരു മാറ്റം സംഭവിച്ചു. മൂന്നുപേരുണ്ടായിരുന്ന ഞങ്ങളുടെ കൂട്ടിലേക്ക് ഞങ്ങളുടെ മൂന്നു പേരുടെ  നല്ലപാതിമാരും എത്തി. കൂട്ടം അങ്ങനെ ആറായി. ഇപ്പോള്‍ കൂടെ മൂന്ന് കുസൃതി കുരുന്നുകളും. ചേച്ചിമാരെ പോലെ തന്നെ എന്നെ അനിയത്തി ആയി കണ്ട് സ്‌നേഹിക്കുന്നു, ചേട്ടന്മാരും. 

'ഇടനാഴി'യില്‍ ഇതുവരെ

ഷിബു ഗോപാലകൃഷ്ണന്‍:  ഒരു പാതിരാ പ്രണയത്തിന്റെ കഥ

ആന്‍സി ജോണ്‍: ഹോസ്റ്റലിനെ വിറപ്പിച്ച ആ ഭരണി!

രാഹുല്‍ രവീന്ദ്ര: ആ കള്ളന്‍ അവനായിരുന്നു; ഹോസ്റ്റലിന്റെ വീരനായകന്‍!​

ഷീബാ വിലാസിനി: പാതിരാത്രിയിലെ കറുത്തരൂപം!

മുഫീദ മുഹമ്മദ് എഴുതുന്നു: കൈവിട്ടുപോയ ഒരു പിറന്നാള്‍ ആഘോഷം!

ഹസ്‌നത് സൈബിന്‍: വിരട്ടി ഡയലോഗുകള്‍ പറയിപ്പിച്ച ചേച്ചിമാര്‍!

അമ്മു സന്തോഷ്: വനിതാ ഹോസ്റ്റലിനകത്ത്  ഒരു 'മീശമാധവന്‍'

സബീഹ് അബ്ദുല്‍കരീം: ആത്മഹത്യയില്‍നിന്നാണ് അവനന്ന് തിരിച്ചുനടന്നത്!

മുസ്തഫലി ചെര്‍പ്പുളശേരി: ഹോസ്റ്റല്‍ മുറിയില്‍ ഒരു  നുഴഞ്ഞുകയറ്റക്കാരന്‍!

സ്മിത അജു: പ്രണയം എന്നാല്‍, എനിക്ക് അമുതയാണ്!

പ്രിന്‍സ് പാങ്ങാടന്‍: എംജി സര്‍വകലാശാലാ ഹോസ്റ്റലിലെ ഇടി; ഒരു ഫ്ലാഷ് ബാക്ക്

ഷാനിൽ ചെങ്ങര: പാളത്തിന്റെ മറ്റൊരറ്റത്ത് അന്നേരം ചിതറികിടപ്പായിരുന്നു ദേവന്‍... ​

റീന സുന്ദരേശന്‍: 'എന്ത് രസാണെന്നോ കൊച്ച്  നടക്കുന്നത് കേള്‍ക്കാന്‍!'

സുമയ്യ ഹിജാസ്: പാറുവമ്മ ഇനി കരയില്ല!

വിനീത പാട്ടീല്‍: ഹോസ്റ്റലില്‍ ഒരു ചക്കമോഷണം!​

മിഷാല്‍: ആ പഴ്‌സില്‍ എന്റെ ജീവിതമായിരുന്നു!

 പ്രസാദ് പൂന്താനം: തല്ലിയതും പോരാ, ഗുണ്ടകള്‍  കുപ്പികളും കൊണ്ടുപോയി!​

ശ്രുതി രാജേഷ് :  സെല്‍ഫിക്കാലത്തിനു മുമ്പുള്ള ഒരു ഹോസ്റ്റല്‍!

റാഷിദ് സുല്‍ത്താന്‍: എഞ്ചിനീയറിംഗ് ഹോസ്റ്റല്‍ ഡാ!

ജുനൈദ് ടി പി തെന്നല : ഞങ്ങള്‍ക്കൊന്നും വെവ്വേറെ പാത്രങ്ങള്‍ ഉണ്ടായിരുന്നില്ല

ആതിര സന്തോഷ്: എങ്കിലും ഹോസ്റ്റല്‍ എനിക്കിഷ്മാണ്!

അപര്‍ണ എസ്: ഒച്ചയില്ലാതെ ഞാന്‍ കരഞ്ഞു!

കെ.എം തോമസ്: വാര്‍ഡനെതിരെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക്!

ശ്രീജ അനൂപ്: മധുര എന്നു കേള്‍ക്കുമ്പോള്‍ ഇപ്പോഴും  ആ ഓട്ടം ഓര്‍മ്മവരും
 

Follow Us:
Download App:
  • android
  • ios