Asianet News MalayalamAsianet News Malayalam

ഒരൊറ്റ ഫോട്ടോ കൊണ്ട് ജീവിതം മാറിപ്പോയ ഒരുവള്‍!

  • ഒരുപാട് പേരെന്നെ അവഗണിച്ചു, അകറ്റി നിര്‍ത്തി
  •  പക്ഷെ, ഇപ്പോള്‍ ഞാനെന്‍റെ ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നു
  • എനിക്കിന്ന് സ്വന്തമായൊരു കമ്പനിയുണ്ട്
humans of bombay
Author
First Published Jul 13, 2018, 2:14 PM IST

എന്‍റെ സീനിയേഴ്സ് എന്നോട് ഒരു തമാശ ഫോട്ടോഷൂട്ടിന് പോസ് ചെയ്യാന്‍ പറഞ്ഞു. ഞാനത് അംഗീകരിച്ചു. അവരെന്നോട് ഒരു ടവ്വല്‍ ധരിക്കാനും ചിരിച്ചുകൊണ്ട് പോസ് ചെയ്യാനുമാണ് പറഞ്ഞത്. എനിക്കറിയാമായിരുന്നു അവരെന്നെ റാഗ് ചെയ്യുകയാണെന്ന്. പക്ഷെ, ഇപ്പോള്‍ ഞാനതിന് അവരോട് നന്ദി പറയുന്നു. കാരണം ആ ഫോട്ടോസ് എന്‍റെ ജീവിതം മാറ്റി. ആ ഫോട്ടോ കണ്ടപ്പോള്‍ എനിക്കൊരു കുഴപ്പവുമില്ലെന്നും ഞാന്‍ സുന്ദരിയാണെന്നും എനിക്ക് തോന്നി. ഞാന്‍ സുന്ദരി ആയിരുന്നു. ആ ഫോട്ടോ അത് അടയാളപ്പെടുത്തിയിരുന്നു. 

 ഒരിക്കല്‍ കറുത്തവളെന്ന് പഴികേട്ടു. കൂട്ടത്തില്‍ നിന്ന് മാറിപ്പോകാന്‍ സഹപാഠി ഷൂ ഊരിയെറിഞ്ഞു. സ്വന്തം പ്രൊഫസറാല്‍ പീഡിപ്പിക്കപ്പെട്ടു. പക്ഷെ, തോറ്റുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല അവള്‍. ഫോട്ടോഗ്രഫിയാണ് ഇഷ്ടം. അതില്‍ സ്വന്തമായി പരീക്ഷണങ്ങള്‍ നടത്തി. ഇപ്പോള്‍ സ്വന്തമായി ഒരു കമ്പനിയുണ്ട്. ഇപ്പോഴുള്ള ജീവിതത്തില്‍ അവള്‍ക്കേറ്റവും ഇഷ്ടം അവളോട് തന്നെയാണ്. ഹ്യുമന്‍സ് ഓഫ് ബോംബെ ഫേസ് ബുക്ക് പേജിലാണ് ഈ പെണ്‍കുട്ടിയുടെ കഥ പറഞ്ഞിരിക്കുന്നത്. 

ഫേസ് ബുക്ക് പോസ്റ്റ്: വളരുന്തോറും ഞാന്‍ ചുറ്റുമുള്ളവരാല്‍ അകറ്റി മാറ്റപ്പെട്ടു തുടങ്ങി. കാരണം എന്‍റെ നിറവും രൂപവുമായിരുന്നു. എന്‍റെ ക്ലാസിലെ കുട്ടികളെന്നോട് ചോദിച്ചത് ഞാനെന്ത് കൊണ്ട് ഫെയര്‍ ആന്‍ഡ് ലവ്ലി ഉപയോഗിക്കുന്നില്ല എന്നാണ്. ഈ പരിഹാസങ്ങളേറ്റവും മോശമായി മാറിയത് ഒരു കുട്ടി അവളുടെ ഷൂ കൊണ്ട് എന്നെ എറിഞ്ഞപ്പോഴാണ്. കളിക്കാനുള്ള ഗ്രൌണ്ടില്‍വച്ചായിരുന്നു അത്. 'ദൂരെ പോ നീയിവിടെ നില്‍ക്കേണ്ടവളല്ല' എന്നും പറഞ്ഞായിരുന്നു ഷൂ എറിഞ്ഞത്. എല്ലാ ദേഷ്യവും ഞാന്‍ ഉള്ളിലൊതുക്കി. അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാനും എന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടാനും തുടങ്ങി. ചുറ്റുമുള്ളവരുടെ സൌന്ദര്യ സങ്കല്‍പങ്ങള്‍ക്കൊത്തവളല്ല എന്നതുകൊണ്ട് ഞാന്‍ തന്നെ എന്നെ വെറുത്തു തുടങ്ങി. 

കോളേജില്‍ ചേര്‍ന്നതോടെയാണ് ഇതിനെല്ലാം ഒരു മാറ്റമുണ്ടായിത്തുടങ്ങിയത്. എന്‍റെ സീനിയേഴ്സ് എന്നോട് ഒരു തമാശ ഫോട്ടോഷൂട്ടിന് പോസ് ചെയ്യാന്‍ പറഞ്ഞു. ഞാനത് അംഗീകരിച്ചു. അവരെന്നോട് ഒരു ടവ്വല്‍ ധരിക്കാനും ചിരിച്ചുകൊണ്ട് പോസ് ചെയ്യാനുമാണ് പറഞ്ഞത്. എനിക്കറിയാമായിരുന്നു അവരെന്നെ റാഗ് ചെയ്യുകയാണെന്ന്. പക്ഷെ, ഇപ്പോള്‍ ഞാനതിന് അവരോട് നന്ദി പറയുന്നു. കാരണം ആ ഫോട്ടോസ് എന്‍റെ ജീവിതം മാറ്റി. ആ ഫോട്ടോ കണ്ടപ്പോള്‍ എനിക്കൊരു കുഴപ്പവുമില്ലെന്നും ഞാന്‍ സുന്ദരിയാണെന്നും എനിക്ക് തോന്നി. ഞാന്‍ സുന്ദരി ആയിരുന്നു. ആ ഫോട്ടോ അത് അടയാളപ്പെടുത്തിയിരുന്നു. 

പിന്നീട്, ഞാന്‍ വേറൊരു യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. ഫോട്ടോഗ്രാഫി എനിക്കോരു ഹോബിയായി മാറി. എന്‍റെ ആത്മവിശ്വാസം കാമറ എനിക്ക് തിരികെത്തന്നു. അതെന്‍റെ സുരക്ഷയില്ലായ്മയേയും മറ്റും തകര്‍ത്തു കളഞ്ഞു. എന്‍റെയും ഒരുപാട് ഫോട്ടോ ഞാനെടുത്തു. ഞാനെന്നെ നന്നായി ശ്രദ്ധിച്ചു തുടങ്ങി. ആറ് മാസത്തിനുള്ളില്‍ ഇരുപത് കിലോ കുറച്ചു. ഞാന്‍ ആത്മവിശ്വാസമുള്ള പുതിയൊരാളായി. 

എന്നെ സ്നേഹിച്ചിരുന്നവന്‍ പറഞ്ഞിരുന്നത്, എന്‍റെ വീട്ടുകാര്‍ക്ക് ഇങ്ങനെയിരിക്കുന്ന നിന്നെ അംഗീകരിക്കാന്‍ കഴിയില്ലയെന്നാണ്. അതോടെ അവനെ ഞാനുപേക്ഷിച്ചിരുന്നു. പക്ഷെ, അപ്പോഴും ഞാന്‍ ഭീകരമായ ചലഞ്ച് മറകടക്കേണ്ടി വന്നില്ല. പുതിയ കോളേജിലെ അധ്യാപകന്‍ അദ്ദേഹത്തിന്‍റെ മുറിയില്‍ പൂട്ടിയിട്ട് എന്നെ ബലാത്സംഗം ചെയ്യുന്നതു വരെ. ആ സംഭവത്തോടെ, വീണ്ടും എനിക്കെന്‍റെ ശരീരത്തോട് വെറുപ്പായി. പക്ഷെ, അതെന്‍റെ കുഴപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെ എന്‍റെ ആത്മവിശ്വാസം തിരികെ വന്നു. 

ഞാന്‍ ഫോട്ടോഗ്രഫിയില്‍ കൂടുതല്‍ ശ്രദ്ധിച്ചു. മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാന്‍ സ്വന്തമായി കമ്പനി തുടങ്ങി. അതൊട്ടും എളുപ്പമായിരുന്നില്ല. ഒരുപാട് പേരെന്നെ അവഗണിച്ചു, അകറ്റി നിര്‍ത്തി. പക്ഷെ, ഇപ്പോള്‍ ഞാനെന്‍റെ ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നു. സ്വന്തമായി ഒരു വീടുണ്ട്, സ്നേഹിക്കുന്നൊരു ബോയ്ഫ്രണ്ടുണ്ട്. ഞാന്‍ എല്ലാത്തരം നിറത്തേയും പാടുകളേയും ഒക്കെ സ്നേഹിക്കുന്നു. 

Follow Us:
Download App:
  • android
  • ios