magazine
By Web Desk | 04:06 PM September 19, 2017
മതം മാറ്റവും വിവാഹവും ഭീഷണികളും;  ലഡാക്കിലെ 'ഹാദിയ' പറയുന്നത്

Highlights

  • ഹാദിയ പ്രശ്‌നം കേരളത്തില്‍ കോളിളക്കം സൃഷ്ടിക്കുന്ന കാലത്തു തന്നെയാണ് ലഡാക്കില്‍ സ്റ്റന്‍സിന്‍ സാല്‍ദന്‍ എന്ന ഷിഫയും ചര്‍ച്ചയാവുന്നത്.

മതം മാറ്റവും പിന്നാലെയുള്ള വിവാഹവുമായി ഹാദിയ പ്രശ്‌നം കേരളത്തില്‍ കോളിളക്കം സൃഷ്ടിക്കുന്ന കാലത്തു തന്നെയാണ് ലഡാക്കില്‍ സ്റ്റന്‍സിന്‍ സാല്‍ദന്‍ എന്ന ഷിഫയും ചര്‍ച്ചയാവുന്നത്. ലഡാക്കില്‍ ജനിച്ചുവളര്‍ന്ന ബുദ്ധമതക്കാരിയായിരുന്ന സ്റ്റന്‍സില്‍ ഇസ്‌ലാം മതം സ്വീകരിച്ച് ഷിഫ ആയി മാറുകയായിരുന്നു. കാര്‍ഗിലില്‍നിന്നുള്ള ഒരു മുസ്‌ലിം യുവാവിനെ അവര്‍ വിവാഹം കഴിക്കുകയും ചെയ്തു. ഇതിനു പിന്നാലെ, അവര്‍ക്കെതിരെ ലഡാക്കിലെ ബുദ്ധിസ്റ്റ് അസോസിയേഷന്‍ രംഗത്തെത്തി. മതംമാറ്റവും മുസ്‌ലിമിനെ വിവാഹം കഴിച്ചതുമായിരുന്നു കാരണം. ഇതിനുപിന്നാലെ, അവര്‍ക്കെതിരെ കടുത്ത ഓണ്‍ലൈന്‍ ആക്രമണം നടന്നു. ഈ സാഹചര്യത്തില്‍, അവര്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയതാണ് ഈ ലേഖനം.
 

എന്‍റെ പേര് സ്റ്റാന്‍സിന്‍ സാല്‍ദന്‍, ഞാനെന്നെ ഷിഫയെന്നും വിളിക്കുന്നു.

എന്‍റെ പേര് സ്റ്റാന്‍സിന്‍ സാല്‍ദന്‍, ഞാനെന്നെ ഷിഫയെന്നും വിളിക്കുന്നു. 1987ല്‍ ലേയിലെ ഒരു ബുദ്ധ കുടുംബത്തില്‍ ഞാന്‍ ജനിച്ചു. ജമ്മുവില്‍ മെഡിക്കല്‍ പഠനത്തിന് ചേര്‍ന്നെങ്കിലും നാല് വര്‍ഷത്തിനു ശേഷം സോഷ്യല്‍ വര്‍ക്കറാകാന്‍ തീരുമാനിച്ചു. പിന്നീട് സോഷ്യല്‍ വര്‍ക്കില്‍ ബിരുദം നേടി സാമൂഹ്യപ്രവര്‍ത്തന രംഗത്ത് നാലു വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. 

തികച്ചും വ്യക്തിപരമായ തീരുമാനത്താല്‍ ഒരു മുസ്ലീമിനെ ഞാന്‍ വിവാഹം കഴിച്ചത് ലഡാക്കില്‍ വര്‍ഗ്ഗീയ പ്രശ്നങ്ങള്‍ക്ക് കാരണമായി. എന്നെ ഭര്‍ത്താവായ മുര്‍ത്താസ അഗ വശീകരിച്ച് മതം മാറ്റിയതായി ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്‍ തെറ്റായി പ്രചരിപ്പിച്ചു. ലഡാക്കിലെ മുസ്ലീംങ്ങളോട് എന്നെ  തിരിച്ചയയ്ക്കുകയോ അല്ലെങ്കില്‍ ഞാന്‍ ബുദ്ധമതത്തിന് പുറത്തു പോവുകയോ വേണമെന്ന് അന്ത്യശാസനം നല്‍കി. ഇത് ചൂണ്ടിക്കാട്ടി ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിക്ക് ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്‍ സെപ്റ്റംബര്‍ ഏഴിന് കത്തയച്ചു. 

ലഡാക്കില്‍ മുസ്ലീംങ്ങള്‍ക്കെതിരെ ശക്തമായ വര്‍ഗ്ഗീയത കത്തിപ്പടര്‍ന്നപ്പോള്‍ ആര്‍ക്കും എന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിക്കേണ്ടതില്ലായിരുന്നു. എന്‍റെ പേരില്‍ നടന്ന സ്തീവിരുദ്ധ നാടകങ്ങളില്‍ എന്‍റെ അഭിപ്രായം ആരും ചോദിച്ചില്ല. മാധ്യമങ്ങള്‍ അവരുടെ കാഴ്ച്ചപ്പാടുകളില്‍ നിന്ന് എന്‍റെ അഭിപ്രായം തേടാതെ നടത്തിയ പക്ഷപാതമായ ചര്‍ച്ചകള്‍ മാനസികമായി വേദനിപ്പിച്ചു. 

നിയമപരമായി വിവാഹം കഴിച്ച എന്‍റെ ഭര്‍ത്താവിനെയും മുസ്ലീം സമുദായത്തെയും ദുരുദ്ദ്യേശത്തോടെ ആക്രമിക്കുന്നതിനാല്‍ ഞാന്‍ തന്നെ എനിക്കായി സംസാരിക്കാന്‍ തീരുമാനിച്ചു. ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്‍റെ പ്രസ്താവന തെറ്റാണെന്ന് മാത്രമല്ല, തന്‍റെ ഹൃദയത്തിനനുസൃതമായി സഞ്ചരിക്കാനുള്ള ഒരു സ്ത്രീയുടെ ധൈര്യത്തെ അടിച്ചമര്‍ത്താനും ഭയപ്പെടുത്താനുമുള്ള ശ്രമം കൂടിയാണത്. 

30 വയസാകുന്ന വിദ്യാഭാസമുള്ള എനിക്ക് ജീവിതത്തെക്കുറിച്ച് എല്ലാ തീരുമാനങ്ങളും എടുക്കാനുള്ള അധികാരം എല്ലാവരെയും പോലെ ഭരണഘടന നല്‍കിയിട്ടുണ്ട്. അതില്‍ ജീവിത പങ്കാളിയെ തീരുമാനിക്കാനുള്ള അധികാരം ഭരണഘടന തന്നിട്ടുണ്ട്. സയിദ് മുര്‍ത്താസ അദയെ വിവാഹം കഴിച്ചത് അഗാധമായ സ്നേഹം കൊണ്ടാണ്. അതിനാല്‍ മറ്റൊരു നിഗൂഢ കാരണവും അതിനു പിന്നിലില്ല. എന്നെ സമ്മര്‍ദമുപയോഗിച്ച് വശീകരിച്ചതായി കുറ്റപ്പെടുത്തുന്നവര്‍ ചിന്തിക്കാനുള്ള എന്‍റെ കഴിവിനെ അപമാനിക്കുകയാണ്. തിരിച്ച് വരവിനായി വാദിക്കുന്ന ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്‍ ഞാന്‍ മനുഷ്യനല്ല അവരുടെ സ്വത്താണ് എന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ഞാനതിനെ ശക്തമായി എതിര്‍ക്കുന്നു. ഞാന്‍ ആരുടെയും സ്വത്തല്ല, എന്‍റെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ല. 

ഞാന്‍ ആരുടെയും സ്വത്തല്ല, എന്‍റെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ല. 

അഞ്ച് വര്‍ഷം മുമ്പ് മുസ്ലീം ആയി മാറാന്‍ തീരുമാനിച്ചത് ജനിച്ച മതത്തെ ഇഷ്ടപ്പെടാത്തത് കൊണ്ടല്ല. മതങ്ങളെക്കുറിച്ചുള്ള എന്‍റെ ആത്മീയ അന്വേഷണങ്ങളും താല്‍പര്യങ്ങളുമാണ് മുസ്ലീം ആയി മാറാന്‍ പ്രേരിപ്പിച്ചത്. അത് മുര്‍ത്താസയെ കണ്ടുമുട്ടിയതിനും പ്രേമിച്ചതിനും വളരെ മുമ്പ് സംഭവിച്ചതാണ്. നിയമവിധേയമായി മതം മാറുന്നതിനായി 2016 ഏപ്രില്‍ 22 ന് താമസസ്ഥലമായ കര്‍ണാടകയില സത്യവാങ്മൂലം നല്‍കിയിരുന്നു.
 
ആത്മീയ അന്വേഷണം എന്നാല്‍ മനുഷ്യകുലത്തിന് മഹത് വ്യക്തികള്‍ നല്‍കിയിരിക്കുന്ന എല്ലാ അറിവിനും ജ്ഞാനത്തിനും ഉത്തരം കണ്ടെത്താനുള്ള ആഗ്രഹമാണ്, അവരുടെ വഴി മറ്റുള്ളവരെയും പിന്തുടരാന്‍ പ്രചോദിപ്പിക്കുന്നു. ഞാന്‍ എല്ലാവരുടെയും വിശ്വാസങ്ങളെയും ബഹുമാനിക്കുകയും അത് തിരിച്ച് പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. എന്‍റെ തെരഞ്ഞെടുപ്പിനെ ആരും ആഘോഷിക്കുകയും നിസാരവല്‍ക്കരിക്കുകയും വേണ്ട. കാരണം ഇത് എന്‍റെ തീരുമാനം മാത്രമാണ്.

മുര്‍ത്താസയുമായുള്ള സ്നേഹവും സൗഹൃദവുമാണ് വിവാഹത്തിന് കാരണം. വിശ്വാസപരമായ കാര്യങ്ങള്‍ വ്യക്തിപരമായതിനാല്‍ അത് വിവാഹവുമായി കൂട്ടിക്കലര്‍ത്തേണ്ട കാര്യമില്ല. ഇപ്പോളും ഇതിനു മുമ്പും സമാനമായ മാനസിക സമ്മര്‍ദത്തിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്. സ്നേഹം നിറഞ്ഞ ഭര്‍ത്താവ് എല്ലാസമയവും പിന്തുണയോടെ എന്നോടൊപ്പമുണ്ട്. അതിനാല്‍ ശിഷ്ടകാലം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതില്‍ ഞങ്ങള്‍ ഭാഗ്യരാണ്. ലോകത്തിലെ വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്‍മാര്‍ എന്ന നിലയ്ക്ക് നിയമ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ചതിനാല്‍ ഞങ്ങള്‍ക്ക് നേരെയുള്ള കുല്‍സിത ശ്രമങ്ങള്‍ അനുവദിച്ച് തരാനാവില്ല. എന്‍റെ തീരുമാനത്തെ ചുറ്റിപറ്റി നടക്കുന്ന രാഷ്ട്രീയ നാടകങ്ങളെ അതിയായി വെറുക്കുന്നു. 

വ്യക്തിനിഷ്ടമായ സ്വാതന്ത്രത്തില്‍ നിന്നാണ് ഞാന്‍ തീരുമാനങ്ങളെടുക്കുന്നത്. 

സമൂഹ്യമാധ്യമങ്ങളില്‍ അനുവാദം കൂടാതെ എന്‍റെ വിവരങ്ങളും രേഖകളും പ്രചരിപ്പിക്കുന്നതില്‍ വേദനയുണ്ട്. ചില അപരിചിതര്‍ എന്‍റെ തീരുമാനത്തെ ചോദ്യം ചെയ്യുകയും റദ്ദ് ചെയ്യാനും ശ്രമിക്കുന്നു. കാര്‍ഗിലില്‍ നിന്നുള്ള ഒരു മുസ്ലീം യുവാവിനെ വിവാഹം ചെയ്യാനുള്ള തീരുമാനം പെണ്‍കുട്ടിയുടെ അന്യായമാണെന്ന അമ്പരിപ്പ് ലഡാക്കിന്‍റെ സംസ്കാരം മരിക്കുന്നത് കൊണ്ടാണ്. നമ്മുടെ സംസ്കാരവും മൂല്യങ്ങളും ആകാശത്തു നിന്ന് പൊട്ടിവീണതല്ല, അവിടെ സ്നേഹവും വ്യക്തി സ്വാതന്ത്ര്യത്തിനും യാതൊരു സാധ്യതയില്ല. നമ്മള്‍ നമ്മെ തന്നെ തിരിഞ്ഞു നോക്കുമ്പോള്‍ അനുഭവിക്കുന്ന നീചമായ കാര്യമാണത്. പെണ്‍ ശരീരം കുട്ടികളെയുണ്ടാക്കാനുള്ള ഉപകരണമാണെന്നതും എന്നെ ചോദ്യം ചെയ്യുന്നതിന് കാരണമാകുന്നു. കൂടുംബത്തില്‍ നിന്ന് വലിച്ചുകൊണ്ടു പോയി എന്ന പ്രസ്താവന വിശ്വാസയോഗ്യമല്ലാത്തതും നിര്‍വികാരവുമാണ്.

ഈ ദുര്‍ഘട നിമിഷങ്ങളില്‍ എന്‍റെ സംരക്ഷകര്‍ ചമയുന്നവര്‍  തീരുമാനങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെ തോല്‍പിച്ച് ലഡാക്കിലും കാര്‍ഗിലും സമാധാനവും സഹവര്‍ത്തിത്വവും പുനസ്ഥാപിക്കണമെന്ന് ഏവരോടും ആവശ്യപ്പെടുകയാണ്. ഭയകരമായ അന്തരീക്ഷം സൃഷ്ടിക്കാനായി എന്‍റെ വിവാഹവും വിശ്വാസപരമായ തെരഞ്ഞെടുപ്പും തെറ്റായി പ്രചരിപ്പിക്കപ്പെടുന്നതില്‍ വളരെയേറെ വേദനയുണ്ട്. എന്നെ ആരും തട്ടിക്കൊണ്ട് പോവുകയോ കട്ടെടുക്കുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ എന്നെ തിരിച്ചു വേണം എന്ന് വാദിക്കുന്നത് ലജ്ജാകരമാണ്. വ്യക്തിനിഷ്ടമായ സ്വാതന്ത്രത്തില്‍ നിന്നാണ് ഞാന്‍ തീരുമാനങ്ങളെടുക്കുന്നത്. 

ഞാന്‍ സാല്‍ദനും ഷിഫയുമാണ്. ഞാന്‍ രണ്ടും തെരഞ്ഞെടുക്കുകയും എക്കാലവും ലേയിലെ എന്‍റെ കുടുംബത്തിലെ മകളുമായി തുടരുന്നു.  ഭയവും വെറുപ്പും സൃഷ്ടിക്കരുതെന്ന് ഞാനെന്‍റെ സ്വയം പ്രഖ്യാപിത സംരക്ഷകരോട് അഭ്യര്‍ത്ഥിക്കുന്നു. 

കടപ്പാട്: ദ് ഇന്ത്യന്‍ എക്‌സ്‌പ്രസ്     

 

Show Full Article


Recommended


bottom right ad