Asianet News MalayalamAsianet News Malayalam

സൈബര്‍ വാരിയര്‍മാരേ, ഇത്  ഹാക്കിംഗ് അല്ല, കുറ്റകൃത്യം!

Injippennu on Kerala cyber warriors
Author
Thiruvananthapuram, First Published May 19, 2017, 3:52 AM IST

ഞരമ്പുരോഗികള്‍ക്കെതിരെ എന്ന പേരില്‍ സൈബര്‍ വാരിയേഴ്‌സ് ചെയ്യുന്നത് സദാചാര പൊലീസിംഗ് ആണെന്ന ഇഷ ഇഷിക എന്ന പെണ്‍കുട്ടിയുടെ ഈ സംവാദത്തിന് വഴിയൊരുക്കിയത്. തുടര്‍ന്ന് സൈബര്‍ വാരിയേഴ്‌സ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ അവരുടെ . തങ്ങള്‍ക്ക് എതിരെ പിഡോഫീലിയ സപ്പോര്‍ട്ടര്‍മാര്‍ നടത്തുന്ന ആക്രമണത്തിന്റെ ഭാഗമാണ് വിമര്‍ശനങ്ങള്‍ എന്നായിരുന്നു അവരുടെ ആരോപണം. തുടര്‍ന്ന്, ഇന്നലെ ഇഷ ഇഷിക ഇക്കാര്യത്തില്‍, വ്യക്തമാക്കി. ഇതിനു പിന്നാലെ, സൈബര്‍ വാരിയേഴ്‌സ് പേരെടുത്തു വിമര്‍ശിച്ച ഇഞ്ചിപ്പെണ്ണ് എഴുതുകയാണ് ഇവിടെ. 

ഞാനൊരു സെര്‍ട്ടിഫൈഡ് എതിക്കല്‍ ഹാക്കര്‍ ആണ്. അതുകൊണ്ട് തന്നെ കേരള സൈബര്‍ വാരിയേഴ്‌സ് എന്ന് അറിയപ്പെടുന്ന ഗ്രൂപ്പ് ഒരു ഹാക്കര്‍ ഗ്രൂപ്പ് ആണെന്ന് പോലും സമ്മതിച്ച് തരാന്‍  എനിക്ക് ബുദ്ധിമുട്ടുണ്ട്. ഹാക്കര്‍ ശൃംഖലയില്‍ ഇങ്ങിനെ തോന്നിയപോലെ അല്ല ആളുകളെ എടുക്കുക. രണ്ട് ഹാക്കര്‍മാര്‍ തമ്മില്‍ വരെ  കോഡ് ഓഫ് കണ്ടക്റ്റുകള്‍ ഉണ്ട്. അല്ലാത്തതെല്ലാം റോഗ് (rougue) ഹാക്കര്‍ ലിസ്റ്റുകളില്‍ കാണുന്ന ഒറ്റക്കും തെറ്റക്കുമായ ഹാക്കര്‍മാരാണ്. അങ്ങിനെയുള്ളവര്‍ പോലും ഒരു ഹോബിയെന്ന നിലയിലോ ഒരു കൗതുകം എന്ന നിലയിലോ മാത്രമേ ഹാക്ക് ചെയ്യുന്നുള്ളൂ. കൂടുതല്‍ ഹാക്ക് ചെയ്യണമെന്നുണ്ടെങ്കില്‍ നല്ല ഒരു ശൃംഖല തന്നെ ആവശ്യമാണ്. അതിനു ഹാക്കിംഗിനെ കുറിച്ച് യാതൊരു വിവരവുമില്ലാത്ത ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് അല്ല ഉപയോഗിക്കുക. ഇത് വെറുതേ ഒരു ഗ്യാംഗ് പോലെ പുകമറ സൃഷ്ടിക്കാനും അതിന്റെ പേരില്‍ പൊതുവേ അല്‍പം സോഷ്യല്‍ മീഡിയ സ്‌പേസും പിന്നെ സ്ത്രീകള്‍ക്ക് മുകളില്‍ കുതിര കയറാനും സംരക്ഷക റോളുകളില്‍ ഒരു മോറല്‍ പോലീസിംഗ് സ്‌പേസ് ഉണ്ടാക്കിയെടുക്കാനുമുള്ള തീവ്ര വലതുപക്ഷ തന്ത്രങ്ങളില്‍ ഒന്നു മാത്രമാണ്.

ഹാക്കര്‍ ശൃംഖലയില്‍ ഇങ്ങിനെ തോന്നിയപോലെ അല്ല ആളുകളെ എടുക്കുക.

കേരള സൈബര്‍ വാരിയേഴ്‌സ് അവകാശപ്പെട്ടിട്ടുള്ളതുപോലെ ഹര്‍ഹദിന്റെ അക്കൗണ്ട് ഇവര്‍ ഹാക്ക് ചെയ്തിട്ടില്ല. എന്റെ അന്വേഷണത്തില്‍ ഒരു വര്‍ഷമായി ഫര്‍ഹദിന്റേയും ഫര്‍ഹദിന്റെ ഒരു പെണ്‍ സുഹൃത്തിന്റേയും അക്കൗണ്ടുകള്‍ ഹാക്ക്ഡ് ആവുന്നുണ്ടായിരുന്നു. ഇതൊന്നും ചെയ്തത് കേരള സൈബര്‍ വാരിയേഴ്‌സ് അല്ല, മറിച്ച് ഒന്നോ രണ്ടോ വ്യക്തികളുടെ personal vendatta അല്ലെങ്കില്‍ റിവഞ്ച് പോണ്‍ എന്നോ ക്രൈം ഓഫ് പാഷന്‍ ഗണത്തിലോ പെടുത്താവുന്നവ മാത്രമാണ്. ഫര്‍ഹാദിന്റെ അക്കൗണ്ട് കാര്യങ്ങളില്‍ ഫേസ്ബുക്കുമായി സഹകരിച്ച് പ്രവര്‍ത്തിച്ച വ്യക്തിയുമാണ് ഞാന്‍.

അതു കൂടാതെ മക്തൂബ് മീഡിയ ഹാക്ക് ചെയ്തു എന്നു വരെ ഇവര്‍ ഈയടുത്ത് പറയുകയുണ്ടായി. ഇതുപോലെ കല്ല് വെച്ച നുണകള്‍ പ്രചരിപ്പിച്ച് എന്താണ് ഇവര്‍ നേടാന്‍ ഉദ്ദേശിക്കുന്നത് എന്നത് സംശയാസ്പദമാണ്. 

കേരള സൈബര്‍ വാരിയേഴ്‌സ് അവകാശപ്പെട്ടിട്ടുള്ളതുപോലെ ഹര്‍ഹദിന്റെ അക്കൗണ്ട് ഇവര്‍ ഹാക്ക് ചെയ്തിട്ടില്ല.

ടെക്‌നോളജിയെക്കുറിച്ചൊക്കെ അധികം അറിവില്ലാത്തവരെ, പ്രത്യേകിച്ച് മീഡിയയിലൂടെ, ഇവര്‍ ഒരു താല്‍ക്കാലിക പ്രസിദ്ധി നേടാന്‍ ഉദ്ദേശിക്കുന്നത് അത്ര നിഷ്‌കളങ്കമായി ഈ മോദിക്കാലത്ത് കാണാന്‍ സാധിക്കുന്നുമില്ല. ഇവരുടെ അവകാശ വാദങ്ങള്‍ ഇത്ര എളുപ്പത്തില്‍ പൊളിച്ചടുക്കാമെന്നിരിക്കേ എന്തിനാണ് ഇങ്ങിനെ പൊള്ളയായ അവകാശ വാദങ്ങള്‍ ഉണ്ടാക്കി ഒരു നരേറ്റീവ് ക്രിയേറ്റ് ചെയ്യുന്നത്? 

ഇവര്‍ പാസ് വേഡുകള്‍ റീസെറ്റ് ചെയ്യാന്‍ ഒരു ലിങ്ക് അയക്കുന്നു. ഫേസ്ബുക്കിന്റേയോ ഏതെങ്കിലും വെബ് സൈറ്റിന്റേയോ സമാനമായി html വെച്ച് ചെയ്യുന്ന വളരെ നിസ്സാരമായൊരു കാര്യമാണിത്. അങ്ങിനെ കിട്ടുന്ന പാസ് വേഡുകള്‍ ഉപയോഗിക്കുന്നതാണ് ഇവര്‍ ഹാക്കിംഗ് എന്ന് വിളിക്കുന്നതും പലവിധ അവകാശങ്ങള്‍ ഉന്നയിക്കുന്നതും. 

അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതോ ഒന്നുമല്ല എന്നെ ഇതില്‍ സംശയാലു ആക്കിയത്. വെര്‍ച്ചുവല്‍ സ്‌പേസ് മറികടന്ന് ആളുകളെ ഭീഷണിപ്പെടുത്തുന്നതും വ്യക്തിഹത്യയും പ്രത്യേകിച്ച് സ്ത്രീകളെ തന്ത്രപരമായി കുടുക്കാന്‍ ശ്രമിക്കുന്നതും ആങ്ങള ചമഞ്ഞ് മോറല്‍ പോലീസിംഗ് പോലെ ഒരു പുകമറ സൃഷ്ടിക്കുന്നതും ഗൗരവപൂര്‍ണ്ണമായി എടുക്കേണ്ട കാര്യങ്ങളാണ്. അത് വെര്‍ച്ചുവല്‍ സ്‌പേസിലെ ഹാക്കിംഗ് അല്ല. ഇല്ലീഗല്‍ ആക്റ്റിവിറ്റികള്‍ ആണ്. ഇവര്‍ ചെയ്യുന്ന extortion, manipulation, blackmailing, harassment, stalking etc.  

അത് വെര്‍ച്ചുവല്‍ സ്‌പേസിലെ ഹാക്കിംഗ് അല്ല. ഇല്ലീഗല്‍ ആക്റ്റിവിറ്റികള്‍ ആണ്.

സെര്‍വര്‍ ഹാക്കിംഗുമായി ഇതിനു യാതൊരു ബന്ധവുമില്ല താനും. ഇഷിക എന്ന പെണ്‍കുട്ടിയെ ഞാന്‍ അറിയില്ലായിരുന്നു. ആ കുട്ടി ഇങ്ങോട്ട് സമീപിച്ചപ്പോഴാണ് ഇങ്ങിനെ ഒരു സംഗതി ഞാന്‍ അറിയുന്നത് തന്നെ. ഇങ്ങിനെ മറ്റു സ്ത്രീകളേയും ഇവര്‍ ഉപദ്രവിക്കുന്നുണ്ടോ ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ടോ, ഉണ്ടെങ്കില്‍ ആ സ്ത്രീകള്‍ മുന്നോട്ട് വന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. പാസ് വേഡ് കോംപ്രമൈസ് ചെയ്യുമ്പോള്‍ പ്രൈവസി പോകും. ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള  ഭീഷണി എല്ലാം ഒരു രാജ്യത്തിന്റെ നിയമങ്ങളുടെ ലംഘനങ്ങളും ഗുരുതര കുറ്റങ്ങളുമാണ്. ഇവരുടെ പേജില്‍ തന്നെ ഇവര്‍ ഇങ്ങിനെ extortion ചെയ്ത് ആളുകളുടെ ചിത്രങ്ങള്‍ ഇടുകയും മറ്റും ചെയ്തിട്ടുണ്ട്. അതീവ ഗുരുതര സ്വഭാവമുള്ള ക്രൈമുകളാണിവ.
 
ചില പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് മാസം മുന്‍പ് ഞാന്‍ ഇവരുടെ പ്രധാനി ആയ 'ജോയല്‍ ചാച്ചന്‍' (ഇദ്ദേഹം ഇന്ത്യയില്‍ അല്ല എന്നാണ് എനിക്ക് ലഭിച്ച വിവരം), പിന്നീട് സെജന്‍ ജോര്‍ജ് (ഇദ്ദേഹം ഇന്ത്യയില്‍ ആണ്) ഇവരെ ഹാക്ക് ചെയ്തിരുന്നു.സ്ത്രീകളുടെ ഗ്രൂപ്പുകളെ ടാര്‍ഗെറ്റ് ചെയ്യുന്നുണ്ടെന്നും അവിടെ ഇവരുടെ ഹിറ്റ് കൂട്ടാന്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം ഫേസ്ബുക്ക് ഓഡിയോയിലൂടെ തന്നെ ഇവര്‍ പറയുക ഉണ്ടായി. അതുകൊണ്ട് തന്നെ ഇവരുടെ ഈ സംരക്ഷണ പോസ്റ്റുകളുടെ സ്വഭാവം ഒട്ടും നിഷ്‌കളങ്കമല്ല. ഇവരുടെ ചുറ്റും നില്‍ക്കുന്ന മറ്റു ചെറുപ്പക്കാര്‍ ഇതില്‍ ഹരം കൊണ്ട് നില്‍ക്കുന്നതാവും. പക്ഷെ പ്രധാനികളുടെ ലക്ഷ്യങ്ങള്‍ ഇതൊന്നുമല്ല എന്ന് വേണം ഇഷികയുടെ പോസ്റ്റിലൂടെ എനിക്ക് വ്യക്തമായിരിക്കുന്നത്. തുടര്‍ന്ന്,  ഇഷികയേയും മറ്റു സ്ത്രീകളേയും തീര്‍ത്തും സ്ത്രീവിരുദ്ധമായി verbal assault ചെയ്യുന്നതുവഴി ഇവര്‍ക്ക് സ്ത്രീവിഷയങ്ങളോടുള്ള സമീപനം തന്നെ വളരെ വ്യക്തമാണ്. 

ഈ സംരക്ഷണ പോസ്റ്റുകളുടെ സ്വഭാവം ഒട്ടും നിഷ്‌കളങ്കമല്ല.

ഇതെല്ലാം പീഡോഫീലിയയുമായി ഫര്‍ഹദുമായും കൂട്ടിക്കുഴക്കുന്നതും ഒട്ടും നിസ്സാരമല്ല. വളരെ സൂക്ഷ്മമായ അജണ്ടയാണ്. ഇവരില്‍ ഒരു പ്രധാനി, മിഥുന്‍ ആകട്ടെ കൈരളി ചാനലില്‍ ഒരു  ട്രെയിനി ജേണലിസ്റ്റാണെന്ന് പ്രൊഫൈലില്‍ പരിചയപ്പെടുത്തുന്നുമുണ്ട്. പീപ്പിള്‍ ടിവിയുടെ ഒരു പ്രോഗ്രാമില്‍ ഇവരെക്കുറിച്ച് വാനോളം പുകഴ്ത്തുന്നുമുണ്ട്. ഈ ലിങ്കുകള്‍ ഇഷികക്ക് അയച്ച് കൊടുത്തതും ശ്രദ്ധിക്കുമല്ലോ? 

ഫര്‍ഹദിനെതിരെ അങ്ങോളമിങ്ങോളം സ്‌ക്രീന്‍ ഷോട്ടുകള്‍ കൊണ്ട് പോലീസില്‍ പരാതിപ്പെട്ടിട്ടും ഒരു കര്യവുമുണ്ടായില്ല എന്നതില്‍ നിന്ന് വ്യക്തമല്ലേ അതൊരു അഭിപ്രായ പ്രകടനം മാത്രമായിരുന്നു എന്ന്. ഒരു വാക്കുതര്‍ക്കത്തില്‍ കുട്ടികളുടെ സെക്ഷുവാലിറ്റി സംബന്ധിച്ച് ഒരു ഉദാഹരണം പറഞ്ഞതിനെ ആയിരുന്നു ബാലപീഡകര്‍ എന്ന മട്ടില്‍ പ്രചരണം ചെയ്തും മറ്റു പല കാര്യങ്ങളും മറച്ച് വെക്കാന്‍ ശ്രമിച്ചതും എന്നാണ് എന്റെ അനുമാനം. 

എഴുത്തുകാര്‍, ആര്‍ട്ടിസ്റ്റുകള്‍, ചിന്തകര്‍ തുടങ്ങി റിച്ചാര്‍ ഡോക്കിന്‍സ് വരെ സമാനമായ അഭിപ്രായങ്ങള്‍ കുട്ടികളുടെ സെക്ഷുവാലിറ്റിയെക്കുറിച്ചും പീഡോഫീലിയെ കുറിച്ചും പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനെയെല്ലാം ഞാന്‍ കാണുന്നത് ഒരു അഡള്‍ട്ട് മെയില്‍ നരേറ്റീവ് എന്ന നിലയില്‍  മാത്രമാണ്. അഭിപ്രായ പ്രകടങ്ങള്‍ ഉണ്ടാവും. നമുക്ക് അരോചകമാവുന്നവ. ആളെ ഉപദ്രവിക്കാത്തതുവരെ, ചിന്തിക്കുന്ന പുരോഗമന സമൂഹങ്ങള്‍ അവയെ അഭിപ്രായങ്ങള്‍ കൊണ്ട് തന്നെ നേരിടണം.

കുറച്ച് സാമൂഹ്യവിരുദ്ധര്‍ക്ക് സ്ത്രീകളെ ആക്രമിക്കാന്‍ ഉണ്ടാക്കിയ മറയാണ് ഈ പീഡോഫീലിയ എന്ന വാക്ക്

ഫര്‍ഹദിനെതിരെ എന്ന മട്ടില്‍ നിലകൊണ്ട പലരും, അതില്‍ പ്രധാനി ആയ ashakar ka, mansoor paramal തുടങ്ങിയവര്‍ എല്ലാം പല തരത്തിലുള്ള ഭീഷണികള്‍ മുഴക്കുകയും അവസാനം അതില്‍ അഷ്‌കര്‍ കെ എ എന്ന വ്യക്തി ഒരു സ്ത്രീയെ verbally assault with sexual intent ചെയ്യുകയും ചെയ്തു. ഇത്രയും ഒരു നേരിട്ടാക്രമണം ആ സ്ത്രീക്കെതിരെ ഉണ്ടായിട്ടും, പ്രത്യേകിച്ച് ഒരു ഡയറക്റ്റ് വിക്റ്റിം ഉണ്ടായിട്ടും പലരും ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയും, ആ സ്ത്രീ ചോദിച്ച് വാങ്ങി, ഉപദ്രവിച്ച ആള്‍ക്ക് ദേഷ്യം വന്നതുകൊണ്ട് എന്നും അല്ല ഇത് നുണയാണെന്നും വരെ പ്രചരിപ്പിക്കുക ഉണ്ടായി. രണ്ട് കൊല്ലം മുമ്പേ മറ്റൊരു സ്ത്രീയേയും  ഒരു അഭിപ്രായത്തിന്റെ പേരില്‍  ക്രൂരമായ സൈബര്‍ ലിഞ്ചിങിന്  വിധേയമാക്കുകയുണ്ടായി.  അപ്പോഴും ഇന്ന് ഫര്‍ഹദിനെതിരെ നിന്ന ആ സംരക്ഷക മോബിനെ നമ്മള്‍ കണ്ടതേയില്ല. 

കേരള സൈബര്‍ വാരിയേര്‍സ് പ്രവര്‍ത്തിക്കുന്നത് വിദഗ്ധമായൊരു തീവ്രവലതുപക്ഷ അജണ്ടയുടെ മേലാണ്

ഇതില്‍ നിന്നെല്ലാം വ്യക്തമാവുന്നത്, കുറച്ച് സാമൂഹ്യവിരുദ്ധര്‍ക്ക് സ്ത്രീകളെ ആക്രമിക്കാന്‍ ഉണ്ടാക്കിയ മറയാണ് ഈ പീഡോഫീലിയ എന്ന വാക്ക് എന്നാണ്‌. ഇതിന്റെ അര്‍ത്ഥമോ ഒന്നും മനസ്സിലാവാതെ ബാല പീഡകര്‍ എന്നൊരു വാക്കില്‍ എതിര്‍ ശബ്ദങ്ങളെ നിരാകരിക്കാനുള്ള ഒരു തന്ത്രമാണിത്. ഈ തന്ത്രങ്ങള്‍ ആകട്ടെ സ്ത്രീകളേയും കുട്ടികളേയും സംരക്ഷിക്കുന്നവര്‍ എന്ന വ്യാജേന ഒരു പുകമറ സൃഷ്ടിക്കുകയും അതിന്റെ പേരില്‍ സ്ത്രീകളെ നിശ്ശബ്ദരാക്കുകയും ചെയ്യാമെന്നുള്ള patriarchial agenda മാത്രമാണിത്. അടിച്ചുകൊല്ലുക, തൂക്കിക്കൊല്ലുക തുടങ്ങിയ നരേറ്റീവുകള്‍ വരെ ഇതിന്റെ മറവില്‍ എത്ര വിദഗ്ദമായി സമൂഹത്തില്‍ ഉണ്ടാക്കപ്പെടുന്നു എന്ന് മലയാളം സോഷ്യല്‍ മീഡിയ നിരീക്ഷിച്ചാല്‍ മനസ്സിലാവും.

ഭയം വിതറുക, അതിനെ തുടര്‍ന്ന് സംരക്ഷക വേഷം കെട്ടുക പിന്നീട് സ്‌റ്റേറ്റിനെ പോലെ ചിന്തിക്കുക തുടങ്ങി ചിന്താ ശേഷിയെ മരവിപ്പിക്കാനുള്ളതെല്ലാം തീവ്രവലതുപക്ഷം ചെയ്യുന്നുണ്ട്. 

വളരെ അപകടം പിടിച്ച ഈ കാലത്ത് സംഘ പരിവാറിനും അവരുടെ അജണ്ടകള്‍ക്കും ഇടതുപക്ഷ ലിബറലുകള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ പോലും കുടപിടിച്ച് കൊടുക്കുന്ന ഈ കാഴ്ച ദയനീയമാണ്. ഒരു സമൂഹം ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെടുത്തുമ്പോഴാണ് ഫാസിസത്തിനു അവിടെ നിലയുറക്കാന്‍ സാധിക്കുക. കേരള സൈബര്‍ വാരിയേഴ്‌സ് പ്രവര്‍ത്തിക്കുന്നത് വിദഗ്ധമായൊരു തീവ്രവലതുപക്ഷ അജണ്ടയുടെ മേലാണ് എന്നതിന് യാതൊരു സംശയവുമില്ല. 

 

Follow Us:
Download App:
  • android
  • ios