Asianet News MalayalamAsianet News Malayalam

യഥാര്‍ത്ഥ പ്രണയത്തിന്റെ തൊട്ടറിവുകള്‍ അവിശുദ്ധമാവുമോ?

love debate deepa shiju
Author
First Published Jun 28, 2017, 12:55 PM IST

love debate deepa shiju

പ്രണയം  ഒരു ഭാവമാണ്. നാം  എന്ന  ഭാവം. പ്രണയം  ഒരു ഊര്‍ജ്ജമാണ്. എന്നില്‍ നിന്നും  നിന്നിലേക്കും  നിന്നില്‍ നിന്നും  എന്നിലേക്കും  വാക്കായും  നോക്കായും  ഒഴുകിക്കൊണ്ടിരിക്കുന്ന  ഊര്‍ജ്ജം.

പ്രണയിനിയായിരിക്കുകയെന്നതാണ്  സ്ത്രീത്വത്തിന്റെ ഏറ്റവും  വലിയ  സൗന്ദര്യം  എന്നുപോലും   തോന്നിപോയിട്ടുണ്ട്. പ്രണയം, പരസ്പരമുള്ള  തിരിച്ചറിവ് കൂടിയാണ്‌ള ഇഷ്ടങ്ങളെ, രുചികളെ, കാഴ്ചകളെ, ചിന്തകളെ പങ്കുവെക്കപ്പെടുന്നവര്‍ക്കിടയില്‍ പ്രണയത്തിന്റെ  അനുഭവം  ഉണ്ടാകാം. പ്രണയത്തില്‍  പരസ്പരമുള്ള കരുതലും  കാവലും  ഉണ്ടാവണം.

നീ, ഞാന്‍, നാം എന്നിങ്ങനെ  പ്രണയം  ആത്മാവില്‍  നിറഞ്ഞു  സിരകളിലൊഴുകി ജീവത്തെ  മധുരമുള്ളതാക്കുന്നു..

പക്ഷെ, പലപ്പോഴും  പുരുഷമാര്‍  പ്രണയിക്കുന്നു  എന്നു തോന്നിപ്പിക്കുകയും സ്ത്രീകള്‍  അതില്‍  വിശ്വസിക്കപ്പെട്ടു  പോകയും ചെയ്യുന്നു. പ്രണയം   കേവലം  ഒരു തോന്നിപ്പിക്കല്‍  ആയിരുന്നു  എന്ന  തിരിച്ചറിവ് നോവാണ്.

ഏറ്റവും  തീവ്രമായി നോവിപ്പിക്കാനും  സന്തോഷിപ്പിക്കാനും മോഹിപ്പിക്കാനും  കഴിയുന്നതാണ്  പ്രണയം..

പ്രണയം മനസ്സുമാത്രമല്ല,  സാമീപ്യം കൂടിയാണ്. അകലെയെങ്കിലും  അടുത്തെന്നു തോന്നിപ്പിക്കുന്ന ജാലവിദ്യയാണ്. യഥാര്‍ത്ഥ പ്രണയത്തിന്റെ തൊട്ടറിവുകളെ  അവിശുദ്ധമെന്ന്   പറയാന്‍ ആവുമോ, അറിയില്ല.

വിട്ടുപോകാനാകില്ലെന്നു  തീര്‍ത്തും  തിരിച്ചറിയുമ്പോളും, താനെ തിരിഞ്ഞ് നടക്കുമ്പോഴും  പ്രണയം  പ്രാണനില്‍  പൊള്ളുന്നൊരു  ചൂട്  ബാക്കിവെക്കുന്നു.
ഞാനും നീയും ഒന്നുപോലെ തമ്മില്‍  പ്രണയിക്കുന്ന ഒരു  കാലം. എത്ര  ചെറുതെങ്കിലും  അത്രമേല്‍  തീക്ഷ്ണമായിരിക്കും ജീവിതം.

'എന്റെ  പ്രണയം  ഇങ്ങനെയാണ്, നടന്നു നടന്ന്  അടുത്തെത്തുമ്പോള്‍  ചേര്‍ത്തുപിടിക്കാനുള്ള  കൈത്തലമാണ് എന്റെ  പ്രണയം. ചാരിയിരിക്കാനുള്ള  തോളാണ്  എന്റെ  പ്രണയം. എണ്ണംപിടിക്കാഞ്ഞ  ചുംബനങ്ങളില്‍നിന്നും മാറ്റിവെച്ച ഒന്ന്. കാലമേറെ കഴിഞ്ഞു അതിമൃദുലമായി അവനെ  തിരിച്ചേല്‍പ്പിക്കുന്നതാണ് എന്റെ  പ്രണയം. പ്രണയം  ആത്മാവില്‍  നിറയണം'. 

 

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ,  അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

സുനിതാ ദേവദാസ്: മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!​

നിയതി ചേതസ് : ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു​

സിന്ധു എല്‍ദോ​: കാമത്തില്‍ മാത്രം അവസാനിക്കുന്നത് എങ്ങനെ പ്രണയമാകും?​

ദീപ പ്രവീണ്‍: പ്രണയത്തിന് ബാധകമല്ല സാമാന്യ നിയമങ്ങള്‍!

രജിത രവി: പ്രണയത്തില്‍നിന്ന്  പിരിയുന്നത് ക്രൈമല്ല!​

ലിഗേഷ് തേരയില്‍: സൗന്ദര്യവും പ്രണയവും തമ്മിലെന്ത്?​

കണ്ണന്‍ വി: പിരിഞ്ഞു പോവുന്നത്  പ്രണയമല്ല, കാമം!​

ജയാ രവീന്ദ്രന്‍:  ഒന്ന് തൊട്ടാല്‍ പൊള്ളുന്ന പ്രണയമേ,   നിന്നെ പേടിക്കാതെ വയ്യ!​

അഭ്യുത് എ: അവര്‍ വേര്‍പിരിയുന്നില്ല, കെട്ടിപ്പുണര്‍ന്ന് കടപ്പുറത്തു ചത്ത് മലയ്ക്കുന്നില്ല​

ഷാജു വീ വീ:  പ്രണയമില്ലാത്തവരും വായിക്കേണ്ട എട്ടു പ്രണയകവിതകള്‍​

നിജു ആന്‍ ഫിലിപ്പ്: ഒരേസമയം ഒന്നിലധികം പ്രണയങ്ങള്‍  സംഭവിക്കുന്നതെങ്ങനെ?

ഷെഹ്‌സാദി ഷാസ: ചുറ്റും ഒരായിരം കാമുകന്മാര്‍ വേണം​

ശ്രുതി രാജേഷ്സ്വാതന്ത്ര്യത്തിന് കെട്ടുപാടുകള്‍ തീര്‍ക്കുന്നിടത്ത് പ്രണയത്തിനു കല്ലറയൊരുങ്ങുന്നു

സി.എം ദിനേഷ്‌കുമാര്‍: തോന്നുമ്പോള്‍ വരാനും പോവാനുമല്ല പ്രണയം

ഇക്ബാല്‍ വെളിയങ്കോട്: പ്രണയത്തില്‍ കാമം അലിഞ്ഞു ചേരില്ല​

ഡോ. ഷിംന അസീസ് : എന്റെ പ്രണയത്തിന് രൂപവും,  ഗന്ധമുണ്ട്, സ്പര്‍ശവും!​

അമല ഷഫീക്: ആണിനും പെണ്ണിനും  പ്രണയം രണ്ടു വിധം!

രഞ്ജിനി സുകുമാരന്‍: ജീവിതത്തില്‍ ഒരേ ഒരാളോട് മാത്രം തോന്നുന്നതാണ്  പ്രണയം എന്നത് വെറും 'തള്ളല്‍'!​

എം.കെ ബാലമോഹന്‍: സദാചാരവും യുക്തിയും മാറ്റി വെച്ച് നിറഞ്ഞു പ്രണയിക്കൂ, കാമിക്കൂ!​

ഇന്ദു ബാബു നായര്‍: പ്രണയം എത്രയായാലും പൈങ്കിളിയാണ്​

ജില്‍ന ജന്നത്ത് കെ വി: പാടുന്ന പ്രണയം!

സബീന എം സാലി: പ്രണയം ആണും പെണ്ണും  തമ്മിലേ ആകാവൂ എന്ന് ശഠിക്കരുത്

​ബാസിമ സമീര്‍: അങ്ങനെയാണ് ആ അജ്ഞാതന്‍ എന്നിലേക്ക് വന്നത്!

ഷാഹിദ സാദിക്: പ്രണയത്തിന് എന്തിന് പാപത്തിന്റെ  കുപ്പായമണിയിക്കണം?

സോണി ദിത്ത്: പ്രണയത്തിന് എത്ര വയസ്സുണ്ട്?

ജീന രാജേഷ്: പ്രണയം രണ്ടുണ്ട്!

സോഫിയ ഷാജഹാന്‍: പ്രണയത്തിന്റെ വാക്കുകള്‍ക്ക് എന്താണിത്ര മധുരം?​

ടാനിയ അലക്‌സാണ്ടര്‍: ആരും പുറത്തു പറയാന്‍ ആഗ്രഹിക്കാത്ത  ആ പ്രണയ രഹസ്യം!

സൂനജ: പ്രണയം മാര്‍ഗരീറ്റയും ഹോട്ട് ഡ്രിങ്കും  ചായയും ആവുന്ന വിധം!

ദീപ ഷിജു: യഥാര്‍ത്ഥ പ്രണയത്തിന്റെ തൊട്ടറിവുകള്‍ അവിശുദ്ധമാവുമോ?

Follow Us:
Download App:
  • android
  • ios