Asianet News MalayalamAsianet News Malayalam

നജീബ: എന്റെ ക്ലാസിലെ 'പെണ്‍പുലി'!

Nee Evideyaanu Mithun Vaishak
Author
Thiruvananthapuram, First Published Aug 24, 2017, 3:18 PM IST

നീ എവിടെയാണ്'. എന്നോ കണ്ടുമുട്ടി എവിടെയോ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഒരുക്കുന്ന പംക്തി.

ക്ലാസ് മുറിയിലെ ആണ്‍ ധാരണകളെ തകര്‍ത്തുകളഞ്ഞ ഒരു പെണ്‍കുട്ടി. മിഥുന്‍ വൈശാഖം എഴുതുന്ന

Nee Evideyaanu Mithun Vaishak

ഒട്ടും ഇഷ്ടം ഇല്ലാതെയാണ് ഞാന്‍ പ്ലസ് ടു പഠനത്തിനായി ആ സ്‌കൂളിലേക്ക് യാത്ര തിരിച്ചത്.തികച്ചും വ്യത്യസ്തമായൊരു അന്തരീക്ഷം.ആഗ്രഹിച്ച സബ്ജക്ട്് കിട്ടിയതു കൊണ്ട് പോയി എന്നു മാത്രം. 

ടൗണില്‍ നിന്ന് കുറച്ചു അകലെയാണെങ്കിലും ഒരു നാട്ടിന്‍ പൂറത്തിന്റെ ചുറ്റുപാടൊന്നും ആ സ്‌കൂളിനു ഇല്ലായിരുന്നു. പഴയ സുഹൃത്തുക്കളെ പിരിഞ്ഞതിലുള്ള അതിയായ ദുഃഖത്തോടെയാണ് ഞാന്‍ സ്‌കൂളിലേക്കു പടികടന്നു ചെന്നത്.

കൂട്ടുകൂടി വന്ന കുറച്ചു കൂട്ടുകാര്‍ ഒഴിച്ചാല്‍ ആകെ ഒരു മൂകത. പക്ഷെ ആ മൂകത അധികനാള്‍ തുടരാന്‍ ഞങ്ങള്‍ക്ക് തീരെ താല്പര്യം ഇല്ലായിരുന്നു. സൗഹൃദത്തിന്റെ പുത്തന്‍ മതിലുകള്‍ കെട്ടി കുറച്ചുനാളുുകള്‍ക്കു അകം ഞങ്ങള്‍ പുതിയൊരു ലോകം സൃഷ്ടിച്ചു.

പതിയെ പതിയെ സ്‌കൂളിനെയും അധ്യാപകരെയും ഇഷ്ടപ്പെട്ടു തുടങ്ങി. 

56 ആണ്‍കുട്ടികളും 6 പെണ്‍കുട്ടികളും.ആഹാ, എങ്ങനെ കണക്കു കൂട്ടിയാലും  വായിനോക്കികളെ സൃഷ്ടിച്ചെടുക്കാന്‍ പറ്റിയ ഒരു ക്ലാസ്സ്. എന്തു രസമാല്ലേ.

അങ്ങനെയൊരു ക്ലാസ്സിനെ  നിയന്ത്രിക്കാന്‍ കുറച്ചു പ്രയാസമാണ്. അത് മനസ്സിലാക്കിയതു കൊണ്ടാണോ അതോ ടീച്ചര്‍മാര്‍ക്കു അങ്ങോട്ടു വരാനുള്ള ധൈര്യക്കുറവുകൊണ്ടാണോ ഒരു അധ്യാപകനെ തന്നെ ക്ലാസിനെ കൈകാര്യം ചെയ്യാന്‍ അയച്ചത് എന്നറിയില്ല.

കാലുകൊണ്ടു ഒട്ടകത്തെ വരയ്ക്കാനും ചീപ്പിന്റെ പല്ല് എണ്ണാനും കേവലം ഒരു മാസം കൊണ്ടു ചേട്ടന്മാര്‍ പഠിപ്പിച്ചുതന്നു.

പിന്നീടാണ് ക്ലാസ്മുറികള്‍ ഒന്നാവാന്‍ തുടങ്ങിയത്. ആട്ടവും പാട്ടും കളിചിരികളും പരസ്പരമുള്ള കളിയാക്കലുകളും. ആകെ ഒരു പൂരപ്പറമ്പ്. ആക്രമണകാരികളായ യുവാക്കളെ ഇടതുസൈഡിലും സമാധാന പ്രേമികളെ വലതുസൈഡിലും അണിനിരത്തി ക്ലാസ്മുറികള്‍ വിപ്ലവത്തിന്റെ പുതുപുത്തന്‍ അധ്യായങ്ങള്‍ പങ്കുവെച്ചു.

റഫീഖ് ആണ് ക്ലാസ്സിലെ താരം. നീളത്തിലും വണ്ണത്തിലും ഒന്നാമന്‍. ഒറ്റയ്ക്കു നിന്നാല്‍ ഒരു പത്തുപേരെയെങ്കിലും ഇടിച്ചിടാനുള്ള ചങ്കുറപ്പ്. പഠിക്കുന്നതിലുപരി  ആഘോഷിക്കാനാണ് ആ ബിസിനസുകാരന്റെ മകന്‍ സ്‌കൂളിലേക്കു വരുന്നതെന്ന് സാരം. തല്ലാനും തല്ലു കൊള്ളാനും റഫീഖും ടീമും കഴിഞ്ഞേ സ്‌കൂളില്‍ വേറെ ആളുള്ളൂ. അത്രയ്ക്ക് മുടുക്കാനാ പയ്യന്‍.

ഫിസിക്‌സ് ക്ലാസില്‍ വിമാനം പറത്തിയും കണക്ക് ക്ലാസ്സില്‍ ബിങ്‌ഗോ കളിച്ചും ഞങ്ങള്‍ സമാധാന പ്രേമികള്‍ ആഘോഷിച്ചപ്പോള്‍ കെമിസ്ട്രി ലാബിലെ ടെസ്റ്റ് ട്യൂബുകള്‍ പൊട്ടിച്ചും കമ്പ്യൂട്ടര്‍ ലാബിലേക്ക് വൈറസിനെ തള്ളിവിട്ടും റഫീഖും സംഘവും ആഘോഷങ്ങളുടെ മാറ്റു കൂട്ടുകയായിരുന്നു.

അങ്ങനെ ഇരുന്ന ഒരു ദിവസമാണ് റഫീഖിന് ക്ലാസിലെ നജീബ എന്ന കുട്ടിയോട് ഒരു താല്‍പര്യം തോന്നുന്നത്.

അയ്യോ, നജീബയെ കുറിച്ച് പറഞ്ഞില്ലല്ലോ.മരുഭൂമിയിലെ ഉഷ്ണക്കാറ്റിനെയും ഭേദിച്ച് ഇവിടെ നമ്മുടെ ക്ലാസ്സില്‍ പഠിക്കാന്‍ വന്ന കുട്ടി. വെളുത്തു സുന്ദരി. ആരും ഒന്നു നോക്കി പോകും. പഠിക്കാന്‍ മിടുക്കിയാണ് നജീബ. വാപ്പ വിദേശത്താണ്. ഉമ്മ മറ്റേതോ സ്‌കൂളിലെ ടീച്ചറും. ടീച്ചര്‍മാരുടെ കണ്ണിലുണ്ണി. എന്തായാലും അന്നൊരു ബുധനാഴ്ച റഫീക്ക് നജീബയോട് ഇഷ്ടമാണെന്നു തുറന്നു  പറഞ്ഞു.

'റഫീക്ക് നിന്റെ വെളച്ചിലൊന്നും എന്നോട് വേണ്ട'

കരണത്തടി പോലെ ഒറ്റ മറുപടി. കോപം കൊണ്ട് തിളച്ചു നിന്നു ഈ മദയാന. റഫീക് അവളുടെ മുടി കുത്തിപിടിച്ച് പുറകിലേക്ക് ഒരു തള്ള്. ഓഫീസ് റൂമില്‍ റഫീക്കിന്റെ ആദ്യ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ടൈപ്പ് ചെയ്തു തുടങ്ങി എന്ന് വിചാരിച്ചിരുന്നപ്പോഴാ നജീബായുടെ എക്കാലത്തെയും മികച്ച ഒരു ഷോട്ട്. 

മുടിയിലേക്കു പിടിച്ച അവന്റെ ഇരുമ്പന്‍ കൈ പിടിച്ചു വലിച്ചു അവളുടെ വലതു കൈ കൊണ്ട് റഫീഖിന്റെ പള്ളക്കിട്ട് ഒറ്റ ഇടി.

പിന്നെ പെണ്ണ് ആരെന്ന് പഠിപ്പിക്കുന്ന ഒരു പ്രസംഗവും. അതില്‍ ഭരണഘടനയുടെ ചില വകുപ്പുകളും ഉള്‍പ്പെട്ടിരുന്നതു കൊണ്ടായിരിക്കണം റഫീഖ് പതിയെ ആ സീനില്‍ നിന്ന് പിന്മാറിയത്.

സത്യത്തില്‍ ഇടി കൊണ്ടത് റഫീക്കിനാണെങ്കിലും അത് ആഴത്തില്‍ പതിഞ്ഞത് ഞങ്ങളുടെ ഓരോരുത്തരുടെയും മുഖത്തുതന്നെ ആയിരുന്നു. തുറന്നു പറയാല്ലോ, പെണ്ണിനെ കാണുമ്പോ ആമാശയത്തിനുള്ളില്‍ തോന്നുന്ന ഒരു ഇളക്കം ഉണ്ടല്ലോ. അത് അന്നത്തോടെ തീര്‍ന്നു. തന്റേടവും ചുണയും ഉള്ള പെണ്‍കുട്ടികളോട് ഒരു കൈപ്പാട് അകലെ നിന്നേ സംസാരിക്കാവു എന്ന് അന്നു മനസ്സിലാവുകയും ചെയ്തു.

റഫീക്കിന്റെ ഭാഗത്തുനിന്ന് ചിന്തിച്ചപ്പോള്‍ അവളോട് ദേഷ്യം തോന്നി. 

പെണ്ണിന് ഇത്രക്കു അഹങ്കാരം പാടുണ്ടോ? ഇവള്‍ പെണ്ണ് തന്നെയാണോ? ഈ നാടിനെക്കുറിച്ച് ഇവള്‍ക്ക് എന്തറിയാം?

അങ്ങനെ അങ്ങനെ ഉത്തരം കിട്ടാത്ത ഒരു നൂറു ചോദ്യങ്ങള്‍. എന്നാല്‍ അതിനുത്തരം വേറൊന്നുമല്ലായിരുന്നു. ചുമ്മാ ഒരു മനുഷ്യനായൊന്നു ചിന്തിച്ചു നോക്കിയാല്‍ മതിയായിരുന്നു.

അവള്‍ ചെയ്തതില്‍ എന്താണ് തെറ്റ്. അവള്‍ ചെയ്തതല്ലേ ശരി. ഒരു തെറ്റുമില്ല... അങ്ങനെ വേണം പെണ്‍കുട്ടികള്‍! 

അതില്‍ പിന്നെ നജീബയോട് എന്നും ഒരു സ്‌നേഹവും ബഹുമാനവും തോന്നി. എനിക്ക് മാത്രമല്ല. ഞങ്ങള്‍ക്കെല്ലാവര്‍ക്കും. നല്ല ഉശിരന്‍ കഥാപാത്രം. സ്റ്റീല്‍ ബോഡിയുള്ള റഫീക്കിനേക്കാളും മികച്ചത് എന്തുകൊണ്ടും ഇവള്‍ തന്നെയെന്ന് തിരിച്ചറിഞ്ഞു. 

അവളുടെ വാക്കുകള്‍ പലപ്പോഴും ഊര്‍ജം പകരുന്നതായിരുന്നു.

അവളുടെ മനസ്സിന്റെ നന്മ തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കും റഫീക്കിനും ആ ദേഷ്യം അവളോട് അധികനാള്‍ പ്രകടിപ്പിക്കാന്‍ ആയില്ല.

പുതിയതായി അനുവദിച്ച പ്ലസ് വണ്‍ ക്ലാസ്സില്‍ ഒരു മാസം ആയിട്ടും ക്ലാസ് തുടങ്ങുന്നില്ല. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കയറി ഇറങ്ങുന്നു. പക്ഷെ സ്‌കൂളിനോ മാനേജ്‌മെന്റിനോ ഒരു ചലനവും ഇല്ല.  രാഷ്ട്രീയ കോമരങ്ങള്‍ മുഴുനീള പ്രസംഗങ്ങള്‍ നടത്തിട്ടു പോകുന്നതൊഴിച്ചാല്‍ വേറൊരു മാറ്റവും അവിടില്ല.

കുറച്ചു ദിവസം ഇതെല്ലാം കണ്ടുകൊണ്ടു നിന്നെങ്കിലും പിന്നീട് അങ്ങോട്ട് ഇറങ്ങാതിരിക്കാന്‍ മനസ് അനുവദിച്ചില്ല. പ്രതികരിക്കാത്ത കഴുതകള്‍ പോലെ നോക്കി നിന്ന ഞങ്ങള്‍ക്കു ഇടയിലൂടെയാണ് നജീബാ ഒരു കൊടിതോരണങ്ങളുടെയും പിന്‍ബലവും ഇല്ലാതെ നടന്നു ചെന്നത്.  തീപോലെ അവള്‍ നിന്ന് കത്തി. ഉത്തരമില്ലാത്ത അവളുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ അവര്‍ക്കു മുട്ടുമടക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

അവിടം പിന്നെയും ഒരു പെണ്‍വിജയത്തിനു സാക്ഷിയാവുകയായിരുന്നു. വെറും ആറു പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരു ക്ലാസ്സ്‌സില്‍ നിന്ന് ഇതുപോലൊരു പെണ്‍പുലിയെ അവര്‍ ഒട്ടും പ്രതീക്ഷിച്ചു കാണില്ല. അവര്‍ മാത്രമല്ല. ആരും പ്രതീക്ഷിച്ചില്ല.

വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും ഞാന്‍ ഏറെ ബഹുമാനത്തോടെ അവളെ ഓര്‍ക്കുകയാണ്. ഒരിക്കല്‍ കൂടി കണ്ടു മുട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുകയാണ്. ഒന്നിനും വേണ്ടിയല്ല. പഴകിപ്പോയൊരു സൗഹൃദത്തിന്റെ ഓര്‍മകളെ പങ്കുവെയ്ക്കാന്‍.

നീ എവിടെയാണ് പരമ്പരയില്‍ താഴെ പറയുന്ന കുറിപ്പുകളാണ് പ്രസിദ്ധീകരിച്ചത്. അതില്‍ പറയുന്ന ആരെക്കുറിച്ചെങ്കിലും അറിയാമെങ്കില്‍, പ്രിയപ്പെട്ട വായനക്കാരേ, അക്കാര്യം webteam@asianetnews.inഎന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യൂ.
.......................................

നീ എവിടെയാണ്, കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​

മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!

അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?​

നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!

മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ  ആ ഫോണ്‍ കട്ട്  ആയി​

ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!

ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!

ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'​

നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?

ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?

സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!

ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍

ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!​

ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം​

കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'

സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര  കാലം കാത്തിരിക്കണം?

ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'

പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!

സമീരന്‍: കുന്നിന്‍മുകളിലെ ആ ഒറ്റവീട്!​

മല്‍ഹാല്‍ : ദിലീപേട്ടാ, ആ ബൈക്ക് ഇപ്പോഴും ഇവിടെയുണ്ട്!​

മുനീര്‍ ചൂരപ്പുലാക്കല്‍: ഡോണ്ട് വറി, മുസ്തഫ!​

മുഫീദ മുഹമ്മദ്: നാഗ്പൂരില്‍നിന്നും ഷക്കീല ബീഗം വിളിക്കുന്നു!​

കെ.ആര്‍ മുകുന്ദ്: 'മറന്നെന്നു കരുതണ്ട, മരിച്ചെന്നു കരുതിക്കോളൂ'

ഷാഹിദാ സാദിക്: സ്‌കൂള്‍ യൂനിഫോമിട്ട മാലാഖ!

സയ്യിദ് ഹിഷാം സഖാഫ് : അയാളുടെ അസ്വാഭാവിക സ്പര്‍ശം  എന്നില്‍ ഭയമുണ്ടാക്കി

അനിറ്റ് വാടയില്‍: ആദ്യമായി പ്രണയം തോന്നിയത് അവനോടാണ്; അതും ഒന്നാം ക്ലാസ്സില്‍!

ലിസി പി: നേര്‍ക്കുനേര്‍ നിന്നാല്‍ പോലും  നമ്മളിനി തിരിച്ചറിഞ്ഞെന്നു വരില്ല!

ജഹാംഗീര്‍ റസാഖ് പാലേരി: ആ പച്ചവെളിച്ചം കെട്ടു; ഡോ. ജുബ്‌ന ഇനി ഓഫ്‌ലൈന്‍!

അമ്മു:അങ്ങനെയാണ് ഞാന്‍ തടി കുറച്ചത്.

ബിന്ദു സരോജിനി: ഒരിക്കല്‍ കൂടി കാണണം, ഉള്ളിലുള്ള  പ്രണയം ഏറ്റു പറയാന്‍, ഒന്ന് മാപ്പുചോദിക്കാന്‍!

റഫീഖ് എം:  പിന്നെ നടന്നതൊക്കെ ട്രാഫിക് സിനിമയെ  വെല്ലുന്ന രംഗങ്ങള്‍!

മോളി ജബീന: നിങ്ങള്‍ക്കറിയാമോ  നിലമ്പൂരിലെ നിഖിലിനെ?

വിനു പ്രസാദ് : പിന്നെയൊരിക്കലും അവളെ ഞാന്‍ കണ്ടിട്ടില്ല

അനു കാലിക്കറ്റ്​ : ഈ ദുരൂഹത തീരുന്നില്ലല്ലോ, ആനി!​

Impact Story: നീ എവിടെയാണ്: ആറു വര്‍ഷത്തെ തെരച്ചിലിനുശേഷം  അംജുദയ്ക്ക് സവിനയുടെ കോള്‍!

എയ്ഞ്ജല്‍ മാത്യൂസ്: കവിത പോലെ ഒരു നഴ്‌സിംഗ് ടീച്ചര്‍!

അഞ്ജലി മാധവി ഗോപിനാഥ്: അന്ന് കരഞ്ഞ പോലെ പിന്നൊരിക്കലും ഞാന്‍ കരഞ്ഞിട്ടുണ്ടാവില്ല!

പനയം ലിജു: നീയിപ്പോള്‍ യു.എ.ഇ യിലാവും, അനില്‍, അല്ലെങ്കില്‍ നെടുമുടിയിലെ വീട്ടില്‍!

ഡിനുരാജ് വാമനപുരം: ഹരീഷ്, നിന്നെ അവരിപ്പോഴും മുറിയില്‍  അടച്ചിട്ടിരിക്കുകയാണോ?

ബിന്‍സ് തോമസ്: സൗദി ജയിലില്‍നിന്നിറങ്ങി നീ പോയതെങ്ങോട്ടാണ്?

നിതിന്‍ ജോസഫ്: 'അണ്ണാ, അണ്ണന്‍, എനിക്ക് പണി തന്നതാണല്ലേ!'
 

Follow Us:
Download App:
  • android
  • ios