Asianet News MalayalamAsianet News Malayalam

10-ാം വയസ്സില്‍ പത്താം ക്ലാസ്, 12-ാം വയസ്സില്‍ പ്ലസ് ടു; കാറ്റ് പരീക്ഷയില്‍ 95.95 ശതമാനം; മിടുക്കിയല്ല മിടുമിടുക്കി

'ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ' എന്ന വിഷയത്തില്‍ അവളെഴുതിയ ലേഖനം വായിച്ച് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും അവളെ പ്രശംസിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വികസനത്തിന് എന്തൊക്കെ ചെയ്യാമെന്നായിരുന്നു സംഹിത തന്‍റെ ലേഖനത്തില്‍ എഴുതിയിരുന്നത്.

samhitha who pass 10 th at the age og 10 12th at the age 12 now score 95.95 in CAT
Author
Telangana, First Published Jan 10, 2019, 12:52 PM IST

2108 -ലെ കാറ്റ് ഫലം പ്രഖ്യാപിക്കുമ്പോള്‍ വെറും പതിനേഴ് വയസുകാരിയായ സംഹിത കാശിഭട്ടയ്ക്ക് 95.95 ശതമാനം മാര്‍ക്ക്. അതും ആദ്യത്തെ പരിശ്രമത്തില്‍ തന്നെ. 

തെലങ്കാനയിലെ ഏറ്റവും പ്രായം കുറ‍ഞ്ഞ എന്‍ജിനീയര്‍ ബിരുദധാരി കൂടിയാണ് സംഹിത.  പന്ത്രണ്ടാമത്തെ വയസില്‍ പ്ലസ് ടു ജയിച്ചതടക്കം നിരവധി റെക്കോര്‍ഡുകളാണ് സംഹിതയ്ക്കുള്ളത്. ഗണിതത്തില്‍ 88.6 ശതമാനം നേടിയിരുന്നു. 

മൂന്നാമത്തെ വയസില്‍ മറ്റു കുട്ടികള്‍ വാക്കുകള്‍ കൂട്ടി പറയാന്‍ പഠിക്കുമ്പോഴേക്കും സംഹിത ഓര്‍മ്മശക്തിയില്‍ പുലി ആയിരുന്നു. എല്ലാ രാജ്യങ്ങളും അതിന്‍റെ തലസ്ഥാനവും അവള്‍ കാണാതെ പറഞ്ഞു. ഓരോ രാജ്യത്തിന്‍റേയും പതാകകള്‍ തിരിച്ചറിയാനും അവള്‍ക്ക് മൂന്നാമത്തെ വയസില്‍ കഴിഞ്ഞിരുന്നു. 

അഞ്ചാമത്തെ വയസാകുമ്പോഴേക്കും അവള്‍ ലേഖനങ്ങളെഴുതാനും ചിത്രം വരയ്ക്കാനും തുടങ്ങി. 'സോളാര്‍ സിസ്റ്റം' എന്ന വിഷയത്തില്‍ അവളെഴുതിയ ലേഖനം കണ്ട് മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം സംഹിതയെ പ്രശംസിച്ചിരുന്നു. 

'ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ' എന്ന വിഷയത്തില്‍ അവളെഴുതിയ ലേഖനം വായിച്ച് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും അവളെ പ്രശംസിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വികസനത്തിന് എന്തൊക്കെ ചെയ്യാമെന്നായിരുന്നു സംഹിത തന്‍റെ ലേഖനത്തില്‍ എഴുതിയിരുന്നത്.

പത്താമത്തെ വയസില്‍ അവള്‍ പത്താം ക്ലാസ് ജയിച്ചു. അതും സയന്‍സിലും ഗണിതത്തിലും മികച്ച ഗ്രേഡോടെ. പതിനാറാമത്തെ വയസില്‍ എലക്ട്രിക്കല്‍, എലക്ട്രോണിക്സ് എന്‍ജിനീയറിങ്ങ് കോഴ്സ് പൂര്‍ത്തിയാക്കി. അതോടെ എന്‍ജിനീയറിങില്‍ ബിരുദം നേടുന്ന ഏറ്റവും പ്രായം കുറ‍ഞ്ഞ വ്യക്തിയായി. അവസാന സെമസ്റ്ററില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയതിന് ഗോള്‍ഡ് മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കി അവളെ ആദരിച്ചു. 

കാറ്റ് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ സംഹിതയുടെ അടുത്ത ലക്ഷ്യം ഫിനാന്‍സില്‍ എം.ബി.എ ആണ്. തന്‍റെ വിജയത്തില്‍ അച്ഛനും അമ്മയ്ക്കും വലിയൊരു പങ്കുണ്ടെന്ന് സംഹിത പറയുന്നു. യു എസ് എയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന സംഹിതയുടെ അച്ഛന്‍ അവളും വിജയങ്ങള്‍ക്കൊപ്പം നില്‍ക്കാനായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios