Asianet News MalayalamAsianet News Malayalam

കേരളം ഇനിയും കണ്ണുതുറന്നു കാണാത്ത മഹാദുരന്തം, മുഖ്യമന്ത്രിയും മന്ത്രിമാരും എവിടെയാണ് ?

കേരളം ഇനിയും കണ്ണുതുറന്നുകാണാത്ത മഹാദുരന്തം; മുഖ്യമന്ത്രിയും മന്ത്രിമാരും എവിടെയാണ് ?

sindhu sooryakumar cover story about flod kerala
Author
First Published Jul 22, 2018, 4:22 PM IST

sindhu sooryakumar cover story about flod kerala

ലപ്പുഴ കോട്ടയം ജില്ലകളിൽ പ്രളയമാണ്. പരിസ്ഥിതി സംരക്ഷിക്കണം , മലയും കുന്നും ഇടിച്ച് കളയരുത്, പാടം നികത്തരുത്, കണ്ടൽക്കാട് കളയരുത് എന്നൊക്കെ പറയുന്പോൾ വികസനം വികസനം എന്നുരുവിട്ടവരാണ് മാറിമാറിവന്ന സർക്കാരുകൾ. ഇപ്പോൾ പ്രകൃതി അതിന്റെ എല്ലാ മറുപടിയും ഓരോരോ തരത്തിൽ തന്നുകൊണ്ടിരിക്കുകയാണ്.  മൂന്നാറിലെ മലനിരകളിടിച്ച് ആറുകോടി ചെലവിൽ അടുത്ത കാലത്ത് പണിത കോൺക്രീറ്റ്  പള്ളിയെ കർത്താവ് പോലും രക്ഷിച്ചില്ല. അനുവാദമില്ലാതെ സർക്കാർ സ്ഥലത്ത് സ്റ്റീൽകുരിശ് വയ്ക്കരുതെന്ന് പറഞ്ഞ സബ് കളക്ടറെ സ്ഥലംമാറ്റിച്ച് ഓടിച്ച മന്ത്രിയും , വിശ്വാസമാണ് വലുതെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയും ദുരിതാശ്വാസ പ്രദേശങ്ങളിലേക്കൊന്നും പോയിട്ടില്ല. 

കോട്ടയത്തും കുട്ടനാട്ടിലുമൊക്കെ ഏക്കറുകണക്കിന് കൃഷിയാണ് വെള്ളത്തിനടിയിലായത്. കേന്ദ്രവും കേരളവും കൂടി എത്ര ധനസഹായം നൽകിയാൽ ഇവരുടെ നഷ്ടം നികത്തിക്കിട്ടും.  നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. ആളുകൾ ഒഴിഞ്ഞുപോയി. വീടുകളിലെ ഓരോ കസേരയും ഓരോ തുണിയും ഓരോ ഉപകരണവും നനഞ്ഞ് നശിച്ചു. ആര് കൊടുക്കും ഇതിനൊക്കെ നഷ്ടപരിഹാരം?  ഇതിന്റെയൊക്കെ നഷ്ടം കണക്കാക്കുന്നതെങ്ങനെയാണ്? വെള്ളത്തിൽ മുങ്ങി കേടായ വാഹനങ്ങൾക്ക് ചിലപ്പോൾ ഇൻഷുറൻസ് പരിരക്ഷ കിട്ടിയേക്കാം. പക്ഷെ തിരിച്ചെത്തുന്പോൾ വീടുകൾ വൃത്തിയാക്കിയെടുത്ത് ഓരോന്നും കൂട്ടിവച്ചുണ്ടാക്കിയെടുക്കേണ്ടേ ജനങ്ങൾ.  ആധാർ , റേഷൻകാർഡ്,പാസ്പോർട്ട് , ലൈസൻസ് എന്ന് വേണ്ട രേഖകളെല്ലാം നഷ്ടപ്പെട്ടവർ നിരവധി.  പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ അനവധി. ചില സർക്കാർ ഓഫീസുകളിലെ രേഖകളും നശിച്ചുപോയി.   

ക്യാന്പിലെത്തിയവരെ സഹായിക്കാനുള്ള നടപടികൾ എടുത്തിട്ടുണ്ടെന്നാണ് കോട്ടയം  കളക്ടർ  ബിഎസ് തിരുമേനി ഈ മാസം 21ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.  അതുകൊണ്ട് അതാതിടങ്ങളിൽ വെള്ളത്തിൽ കുടുങ്ങിപ്പോയവരേ , നിങ്ങളെല്ലാം സർക്കാരിന്റെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറുക. നിങ്ങളുടെ പ്രദേശങ്ങളിലെത്തി നിങ്ങൾക്ക് അരിയും കുടിവെള്ളവും തരാൻ തത്കാലം സർക്കാർ തീരുമാനിച്ചിട്ടില്ല.   നിലവിൽ ദുരിതാശ്വസത്തിന് കേന്ദ്രംവക മാനദണ്ഡമുണ്ട്. കേന്ദ്രസഹായത്തിനൊപ്പം കേരളവും സഹായധനം നൽകിയാലാണ് ഭേദപ്പെട്ട തുകനൽകാനാവുക. 

കേന്ദ്രം മാനദണ്ഡം മാറ്റിയില്ലെങ്കിൽ കേരളത്തിന് വലിയ സാന്പത്തിക ബാധ്യത വരും. വീടുകളിലെ വസ്ത്രങ്ങൾ മുഴുവൻ പോയവർക്ക് കേന്ദ്രസഹായം 1800 രൂപയാണ് . വീട്ടുപകരണങ്ങളുടെ നഷ്ടത്തിന് 2000 രൂപ. കൃഷിയുടെ കണക്ക് നോക്കിയാലും വളരെ തുച്ഛം. ആളുകളെ ഇത്രയേറെ ദുരിതത്തിലാക്കിയ ദുരന്തം പത്തിരുപതു കൊല്ലത്തിനിടെ വേറെ ഉണ്ടായിട്ടില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. കോട്ടയവും ആലപ്പുഴയും സാധാരണ നിലയിലേക്കെത്താൻ ഇനിയൊരുപാടുനാളെടുക്കും.  

കാലവർഷക്കെടുതി നേരിടുന്നതിൽ സർക്കാർ പൂർണപരാജയമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്.  ഇതിനായി ഒരു മന്ത്രിസഭാ യോഗം വിളിക്കാനോ മന്ത്രിമാരെ ദുരിതാശ്വാസ പ്രവർത്തനം നേരിടാൻ നിയോഗിക്കാനോ കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിയെ മാറ്റം കുറ്റപ്പെടുത്തേണ്ടതില്ല. സുരേഷ് കുറുപ്പടക്കം എന്ത്ര എംഎൽഎമാർ ഈ പ്രളയദുരിതകാലത്ത് അവരുടെ വോട്ടർമാരുടെ കഷ്ടത മനസ്സിലാക്കാനെത്തിയെന്ന് അന്വേഷിച്ചുനോക്കണം.

തോമസ് ചാണ്ടിയടക്കം വൻകിടക്കാരുടെ പ്രദേശത്തൊക്കെ നല്ല കൽക്കെട്ടുള്ള പുറംബണ്ടുണ്ട്. നിറയെ വീടുകളുള്ള സാധാരണക്കാരുടെ പ്രദേശത്ത് പുറംബണ്ടേയില്ല.  അതൊന്നും ശക്തിപ്പെടുത്താൻ സർക്കാരിന് വയ്യ. ക്യാമ്പുകൾ ആവശ്യത്തിനില്ല. കുറേ അരി ആലപ്പുഴ നഗരത്തിൽ കൂട്ടിവച്ചിട്ടുണ്ട്. പ്രളയം കടന്ന് അവിടെപ്പോയി വാങ്ങിയാൽ കഞ്ഞികുടിക്കാം

മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരുമൊന്നും നേരിട്ട് ദുരിതം കാണാൻ ചെന്നില്ലെങ്കിലും  ഭരണ സംവിധാനങ്ങൾ നല്ലപോലെ പ്രവർത്തിച്ചിരുന്നെങ്കിൽ കുഴപ്പമാവില്ലായിരുന്നു.  അതൊന്നും ഉണ്ടായില്ല.  എവിടെയാണ് പിഴച്ചതെന്ന് സർക്കാർ ഗൗരവമായി പരിശോധിക്കണം.  പതിനായിരക്കണക്കിനാളുകളാണ് വീടും വരുമാനവും ഇല്ലാതെ കഷ്ടതയിൽ കഴിയുന്നത്.  അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുക എന്നതാകണം ഒരു ജനകീയ സർക്കാരിന്റെ ആദ്യപരിഗണന.  

പുരോഹിതൻമാരുടെ ലൈംഗികാതിക്രമങ്ങളും കേന്ദ്രത്തിന്റെ അവഗണനയും മോദി സർക്കാരിന്റെ വിജയവുമൊക്കെ ചർച്ച ചെയ്ത കേരളം ഈ ദുരന്തത്തോട് വേണ്ടവിധം പ്രതികരിച്ചിട്ടില്ല.   ഇത്രയും വലിയ ദുരന്തം നാട്ടിൽ നടന്നിട്ട് അതിനോട് ക്രിയാത്മകമായി പ്രതികരിക്കാൻ  നമുക്കായില്ല.  ഓഖി കേരള ജനതയെ ഒരു പാഠവും പഠിപ്പിച്ചില്ലെന്ന് ചുരുക്കം. സന്നദ്ധസംഘടനകളെല്ലാം ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിത്.  സർക്കാർ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കേണ്ട സമയം. പതിനായിരക്കണക്കിനാളുകളാണ് ദുരിതത്തിലാണ്ടുകിടക്കുന്നത്.  യഥാർത്ഥ പടനായകർ വീട്ടിലുരുന്ന് പടനയിക്കുകയല്ല വേണ്ടത്, അല്ലെങ്കിൽ ഓഫീസിലിരുന്ന് നേതൃത്വം കൊടുക്കുകയല്ല വേണ്ടത്.  മുന്നിട്ടിറങ്ങി ആ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കണം.

മുഖ്യമന്ത്രി പിണറായി വിജയൻ 11 ദിവസത്തെ അമേരിക്കൻ സന്ദർശനത്തിലായിരുന്നു.  അഞ്ചാം തീയതി പോയി പതിനാറിന് തിരികെയെത്തി. ഭാര്യ കമലയുൾപ്പെട്ട സംഘത്തോടൊപ്പം മുഖ്യമന്ത്രി പ്രവാസിസംഘടനയുടെ ചടങ്ങിലും, പിന്നെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിവാദമായ പുരസ്കാരദാന ചടങ്ങിലും പങ്കെടുത്തിരുന്നു.  മുഖ്യമന്ത്രിയുടെ മറ്റ് പരിപാടികളെന്തൊക്കെയായിരുന്നു, അവ വ്യക്തിപരമായിരുന്നോ, ഔദ്യോഗികമായിരുന്നോ  എന്നൊന്നും അറിയില്ല. അമേരിക്കൻ യാത്രയുടെ തിരക്കിനിടെ സ്വന്തം നാട്ടിലെ പ്രളയക്കെടുതി നേരിട്ടുകാണാൻ നേരം കിട്ടിയോ എന്ന് പ്രധാനമന്ത്രി ചോദിച്ചതായി ചില വാർത്തകൾ കണ്ടു. നരേന്ദ്രമോദിക്ക് പിണറായി വിജയനെപ്പറ്റി ഒരു ചുക്കും അറിയില്ല. സെക്രട്ടറിയേറ്റിന് പത്ത് കിലോമീറ്റർ ദൂരത്തിനകത്ത് ഓഖി വീശിയടിച്ചപ്പോൾ ദുരന്തബാധിത സ്ഥലം സന്ദർശിക്കാൻ 5 ദിവസം എടുത്തയാളാണ് മുഖ്യമന്ത്രി. പ്രളയദുരിതം കാണാൻ കേന്ദ്രസംഘത്തെ വിളിച്ചിട്ടുണ്ട്, അതുതന്നെ ആശ്വാസം.

തോമസ് ചാണ്ടിയടക്കം വൻകിടക്കാരുടെ പ്രദേശത്തൊക്കെ നല്ല കൽക്കെട്ടുള്ള പുറംബണ്ടുണ്ട്. നിറയെ വീടുകളുള്ള സാധാരണക്കാരുടെ പ്രദേശത്ത് പുറംബണ്ടേയില്ല.  അതൊന്നും ശക്തിപ്പെടുത്താൻ സർക്കാരിന് വയ്യ. ക്യാമ്പുകൾ ആവശ്യത്തിനില്ല. കുറേ അരി ആലപ്പുഴ നഗരത്തിൽ കൂട്ടിവച്ചിട്ടുണ്ട്. പ്രളയം കടന്ന് അവിടെപ്പോയി വാങ്ങിയാൽ കഞ്ഞികുടിക്കാം. കൂടുതൽ ബോട്ടുകൾ പോലുമില്ല. സ്ഥലം എംഎൽഎ, മുൻമന്ത്രി തോമസ് ചാണ്ടിയാണ്. പ്രളയം കഴിയുന്പോൾ വരുമായിരിക്കും.

മനുഷ്യരുടെ ദുരിതം അവർ പറഞ്ഞറിയാം. മൃഗങ്ങളുടേതോ? ആഹാരമില്ലാതെ ഒരുപാട് മൃഗങ്ങൾ ചത്തൊടുങ്ങി. ചത്ത മൃഗങ്ങളെ വെള്ളത്തിലൊഴുക്കി വിടുന്നതിന്റെ ആഘാതം വേറെ. രണ്ട് ജില്ലയുടെ മാത്രം ദുരിതമെന്നോർത്ത് മറ്റിടങ്ങിളിൽ സുഖമായി താമസിക്കുന്ന മലയാളികൾ കണ്ണ് തുറക്കണം.  ഓഖി കാലത്ത്, അതുപോലെ മറ്റിടങ്ങളിലെ ദുരിത കാലത്ത് സഹായിച്ചതുപോലെ മനസ്സറിഞ്ഞ് സഹായിക്കണം

മനുഷ്യരുടെ ദുരിതം അവർ പറഞ്ഞറിയാം. മൃഗങ്ങളുടേതോ? ആഹാരമില്ലാതെ ഒരുപാട് മൃഗങ്ങൾ ചത്തൊടുങ്ങി. ചത്ത മൃഗങ്ങളെ വെള്ളത്തിലൊഴുക്കി വിടുന്നതിന്റെ ആഘാതം വേറെ. രണ്ട് ജില്ലയുടെ മാത്രം ദുരിതമെന്നോർത്ത് മറ്റിടങ്ങിളിൽ സുഖമായി താമസിക്കുന്ന മലയാളികൾ കണ്ണ് തുറക്കണം.  ഓഖി കാലത്ത്, അതുപോലെ മറ്റിടങ്ങളിലെ ദുരിത കാലത്ത് സഹായിച്ചതുപോലെ മനസ്സറിഞ്ഞ് സഹായിക്കണം.

വെള്ളം ചെറുതായി പൊങ്ങുന്പോൾ ചില്ലറ ആഘോഷമൊക്കെയുണ്ടാകും. പക്ഷെ പ്രളയം എല്ലായിടത്തും അങ്ങനെയല്ല. മഴ പച്ചപ്പും മനോഹാരിതയും തൂവാനത്തുന്പിയും ക്ലാരയും മാത്രമല്ല, നൂറുകണക്കിനാളുകളുടെ ജീവിതവും സ്വത്തും വരുമാനവും തകർത്തുകളഞ്ഞ വില്ലനാണ്.  പെട്ടുപോയവർക്കായി കേരളം ഒന്നിച്ചുനിൽക്കണം. സർക്കാർ കണ്ണുതുറന്ന് കാര്യക്ഷമമായി ഇടപെടണം.  ദുരിതനിവാരണം തത്കാലം പരാജയമാണ്.

Follow Us:
Download App:
  • android
  • ios