Asianet News MalayalamAsianet News Malayalam

ബേബി പൗഡറിൽ ആസ്ബറ്റോസ്!

ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യം തന്നെ ആസ്ബസ്റ്റോസിന്‍റെ ദൂഷ്യവശങ്ങൾ കണ്ടെത്തിയിരുന്നുവെങ്കിലും, ഇത് ക്യാൻസറിന് ഹേതുവാകും എന്ന് കണ്ടെത്തിയത് 1930 കളിലാണ്.

talc and health problems
Author
Thiruvananthapuram, First Published Dec 16, 2018, 6:25 PM IST

ഭൂരിഭാഗം ആൾക്കാരിലും ആസ്ബറ്റോസുമായി സമ്പർക്കം ഉണ്ടായാൽ ക്യാൻസർ ഉണ്ടാവണം എന്നില്ല. പക്ഷെ, ഒരു ചെറിയ ശതമാനം ആൾക്കാരിൽ, വളരെ ചെറിയ അളവിൽ ഉള്ള ആസ്ബറ്റോസിന്‍റെ സമ്പർക്കവും ക്യാൻസറിനു കാരണം ആകാം എന്നും പറയുന്നു (WHO, 15 February 2018, Asbestos: elimination of asbestos-related diseases).

talc and health problems

ബിബിസി (BBC) ഉൾപ്പടെ അന്താരാഷ്ട്ര മാധ്യമങ്ങൾ ഇന്നലെ ഒരു പ്രമുഖ 'ബേബി പൗഡർ' ബ്രാൻഡിൽ ആസ്ബറ്റോസിന്‍റെ അംശം കണ്ടെത്തി എന്ന് റിപ്പോർട്ട് ചെയ്തിരുന്നത് ശ്രദ്ധിച്ചു കാണുമല്ലോ? അന്താരാഷ്ട്ര ന്യൂസ് ഏജൻസി ആയ Reuters നടത്തിയ അന്വേഷണത്തിൽ 1971 മുതൽ 2000 വരെയുള്ള കമ്പനിയുടെ ടെസ്റ്റുകളിൽ 'ബേബി പൗഡർ' ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന 'talc' പൗഡറിൽ ചെറിയ അളവിൽ ആസ്ബറ്റോസ് കണ്ടെത്തിയത്രെ. കമ്പനി ഇത് നിഷേധിച്ചു എങ്കിലും പേടിക്കാൻ ചിലതുണ്ട്. ഒരു നിയന്ത്രണങ്ങളും, ടെസ്റ്റുകളും ഇല്ലാതെ മുഖത്തും, ശരീരത്തും ഇടുവാനായി ഉണ്ടാക്കുന്ന 'ടാൽക്കം (talcum) പൗഡർ' എത്രമാത്രം സുരക്ഷിതമാണ് എന്ന് നോക്കാം.

ആദ്യം 'talc' പൗഡർ എന്താണ് എന്ന് നോക്കാം
ഭൂജന്യമായതും, സിലിക്കൺ, മഗ്നീഷ്യം, ഓക്സിജൻ തുടങ്ങിയ മൂലകങ്ങളുടെ ഒരു സംയുക്തം ആണ്  talc അല്ലെങ്കിൽ talcum. ഇതിന്‍റെ കെമിക്കൽ ഫോർമുല H2Mg3(SiO3)4 എന്നാണ്. ഇതിനെ ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ് എന്ന് പറയും. ടാൽക്കം (talcum) പൗഡറിൽ ആസ്ബസ്റ്റോസിന്‍റെ സാന്നിദ്ധ്യം പല പഠനങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. 'ടാൽക്കം (talcum) പൗഡർ' ഉപയോഗം മൂലം ഒവേറിയൻ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. (ഉദാഹരണം Prospective Study of Talc Use and Ovarian Cancer, Gertig, D. M.; Hunter, D. J.; Cramer, D. W.; Colditz, G. A.; Speizer, F. E.; Willett, W. C.; Hankinson, S. E. (2 February 2000).. JNCI Journal of the National Cancer Institute. 92 (3): 249–252 2 ) Ovarian cancer and talc: a case–control study. Cancer 1982;50:372–6, Cramer DW, Welch WR, Scully RE, Wojciechowski CA 3) A review of perinealtalc exposure and risk of ovarian cancer. Harlow BL, Hartge PA. Regul Toxicol Pharmacol 1995;21:254–60. ].

എന്താണ് ആസ്ബറ്റോസ് എന്ന് നോക്കാം
സിലിക്കണും , ഓക്സിജനും ചെറിയ തോതിൽ മറ്റു മൂലകങ്ങളും അടങ്ങിയതാണ് ആസ്ബറ്റോസ്. ഇത് രണ്ടു തരമുണ്ട്. ഒന്ന് Chrysotile രണ്ട് Amphibole. മേൽക്കൂരയ്ക്ക് ഒക്കെ ഉപയോഗിക്കുന്ന ആസ്ബറ്റോസ് Chrysotile ആണ്. ഇതിന്‍റെ കെമിക്കൽ ഫോർമുല Mg3(Si2O5)(OH)4 എന്നാണ്. വളരെ ഉറപ്പുള്ളതും, സാധാരണ ഗതിയിൽ കെമിക്കലുകളുമായി രാസപ്രവർത്തനം നടത്താത്തതും ആണ്. കൂടതെ പെട്ടെന്ന് തീ പിടിക്കില്ല, ഇലക്ട്രിസിറ്റി കടത്തി വിടില്ല തുടങ്ങിയ ഗുണങ്ങളുമുണ്ട്. ഒരിക്കൽ ഇട്ടാൽ വർഷങ്ങളോളം ഒരു തരത്തിലുള്ള അറ്റകുറ്റ പണികളുടെയും ആവശ്യമില്ല.

എന്താണ് ആസ്ബറ്റോസ് കൊണ്ട് പ്രശ്നം?
ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യം തന്നെ ആസ്ബസ്റ്റോസിന്‍റെ ദൂഷ്യവശങ്ങൾ കണ്ടെത്തിയിരുന്നുവെങ്കിലും, ഇത് ക്യാൻസറിന് ഹേതുവാകും എന്ന് കണ്ടെത്തിയത് 1930 കളിലാണ്.

ആസ്ബസ്റ്റോസ് (Chrysotile) നെ International Agency for Research on Cancer (IARC) carcinogen (കാൻസറിനു കാരണമായ) കെമിക്കലുകളുടെ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്.

അപ്പോൾ പേടിക്കാൻ ചിലത് ഉണ്ട് അല്ലെ?
തീർച്ചയായും ഉണ്ട്. Agency for Toxic Substances and Disease Registry (ATDSR), U.S. Department of Health and Human Services (2007). ("Asbestos Toxicity 'Case Studies in Environmental Medicine'). -ന്‍റെ പഠനത്തിൽ പറഞ്ഞിരിക്കുന്നത്, ആസ്ബസ്റ്റോസുമായുള്ള സമ്പർക്കം ശ്വാസകോശ അർബുദം ഉൾപ്പെടെ പല അസുഖങ്ങൾക്കും (parenchymal asbestosis, peritoneal mesothelioma) ഹേതുവാകും എന്നാണ്. ലോകാരോഗ്യ സംഘടന പറയുന്നത്, ആസ്ബസ്റ്റോസിന് ഒരു സുരക്ഷിതമായ അളവ് പറയാൻ പറ്റില്ല എന്നാണ്. പൂർണമായും ഒഴിവാക്കണം. ഭൂരിഭാഗം ആൾക്കാരിലും ആസ്ബറ്റോസുമായി സമ്പർക്കം ഉണ്ടായാൽ ക്യാൻസർ ഉണ്ടാവണം എന്നില്ല. പക്ഷെ, ഒരു ചെറിയ ശതമാനം ആൾക്കാരിൽ, വളരെ ചെറിയ അളവിൽ ഉള്ള ആസ്ബറ്റോസിന്‍റെ സമ്പർക്കവും ക്യാൻസറിനു കാരണം ആകാം എന്നും പറയുന്നു (WHO, 15 February 2018, Asbestos: elimination of asbestos-related diseases).

ചുരുക്കി പറയൂ, ടാൽക്കം പൗഡർ ഇടാമോ? കുട്ടികളിൽ ബേബി പൗഡർ ഉപയോഗിക്കാമോ?
മുകളിൽ പറഞ്ഞല്ലോ, പ്രമുഖ അന്തരാഷ്ട്ര 'ബേബി പൗഡർ' ബ്രാൻഡിൽ ആസ്ബറ്റോസ് കണ്ടെത്തിയത് കമ്പനി തന്നെ നിഷേധിച്ചു എന്നത്. എന്നിരുന്നാലും ടാൽക്കം (talcum) പൗഡറിൽ ആസ്ബറ്റോസിന്‍റെ സാന്നിദ്ധ്യം പല പഠനങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. കൃത്യമായ പഠനങ്ങളും, ടെസ്റ്റുകളും, നിയന്ത്രങ്ങളും ഇല്ലാതെ നമ്മുടെ വിപണയിൽ വരുന്ന ടാൽക്കം പൗഡറുകളിൽ ഒരു പക്ഷെ ആസ്ബറ്റോസ് പൊടി കണ്ടേക്കാം. കൃത്യമായ തെളിവുകൾ നമ്മുടെ മുമ്പിൽ ഇപ്പോൾ ഇല്ല. പഠനങ്ങൾ നടക്കട്ടെ. അപ്പോൾ കഴിവതും ടാൽക്കം പൗഡർ ഉപയോഗിക്കാതെ ഇരിക്കുക. കുട്ടികളിൽ 'ബേബി പൗഡർ' ഉപയോഗിക്കുന്നു എങ്കിൽ വളരെ കുറഞ്ഞ അളവിൽ ഉപയോഗിക്കുക, പറ്റുമെങ്കിൽ ഉപയോഗിക്കാതെ ഇരിക്കുകയും ചെയ്യുക. 

Follow Us:
Download App:
  • android
  • ios