Asianet News MalayalamAsianet News Malayalam

ദസറ ഇന്ന് തുടങ്ങി; മൈസൂർ കൊട്ടാരം ഇനി സ്വപ്​ന കൊട്ടാരം

When is Mysore Dasara
Author
First Published Sep 20, 2017, 11:25 PM IST

മൈസൂരിൽ ദസറ കാണാൻ പോയവർ അടുത്ത വർഷവും അവിടെ എത്താൻ കൊതിക്കും. അത്രക്ക്​ മനോഹരമാണ്​ കർണാടകയുടെ  ആഘോഷനാളിൽ ഈ  ചരിത്രനഗരം. ഈ വർഷത്തെ ദസറ എന്ന്​ പരതുന്നവർ അറിയുക. ദസറ അടുത്തെത്തിക്കഴിഞ്ഞു. പത്ത്​ ദിവസം നീണ്ടുനിൽക്കുന്ന ദസറ ആഘോഷം വ്യാഴാഴ്​ച തുടങ്ങി സെപ്​റ്റംബർ 30ന്​ അവസാനിക്കും. ദസറയുടെ വർണവെളിച്ചത്തിൽ  മൈസൂർ കൊട്ടാരം കണ്ടിട്ടില്ലെങ്കിൽ നിങ്ങൾ  മൈസൂർ നഗരത്തി​ന്‍റെ യഥാർഥ സൗന്ദര്യം ആസ്വദിച്ചിട്ടില്ല.

വർണവെളിച്ചം മിഴിതുറക്കുന്ന രാവുകളിൽ മൈസൂരി​ന്‍റെ തെരുവുകളിൽ എത്തിയവർക്ക്​ ആ ദിനം മറക്കാൻ കഴിയില്ല. തിന്മക്ക്​ മേൽ നന്മ നേടിയ വിജയത്തി​ന്‍റെ പ്രതീകമായാണ്​ ദസറ ആഘോഷിക്കുന്നത്​. ചാമുണ്ഡികുന്നിൽ വെച്ച്​ ചാമുണ്ഡേശ്വരി ദേവി പോത്തി​ന്‍റെ തലയുള്ള മഹിഷാസുരൻ എന്ന ദുർദേവതയെ വധിച്ചതി​ന്‍റെ ഓർമപ്പെരുന്നാൾ കൂടിയാണ്​ കർണാടകക്കാർക്ക്​ ദസറ ആഘോഷം. വലിയ ഘോഷയാത്ര, സംഗീതം നിറച്ച പകലിരവുകൾ, നൃത്ത നൃത്ത്യങ്ങൾ, ടോർച്ച്​ പരേഡ്​ എന്നിവയെല്ലാം ഇതി​ന്‍റെ ഭാഗമായുള്ള പരിപാടികളാണ്​.

വിജയദശമി ദിനത്തിൽ ആഘോഷങ്ങൾക്ക്​ സമാപനമാകും. മൈസൂർ എന്ന പേര്​ തന്നെ ഉത്​ഭവിച്ചത്​ മഹിഷാസുരന്‍റെ പേരിൽ നിന്നാണെന്നാണ്​ സങ്കൽപ്പം.​ മൈസൂർ കൊട്ടാരത്തെ വർണവെളിച്ചങ്ങളിൽ കുളിപ്പിച്ചുനിർത്തുന്നതാണ്​ ഈ ദിനങ്ങളിലെ പ്രധാന ദൃശ്യവിരുന്ന്​. വൈകിട്ട്​ ഏഴ്​ മുതൽ രാത്രി പത്ത്​ വരെ ഒരു ലക്ഷം വർണ ബൾബുകളാണ്​ ഇൗ സമുച്ച​യത്തെ സ്വപ്​ന കൊട്ടാരമാക്കുന്നത്​. 2010ൽ ദസറ ആഘോഷം 400 വർഷം പൂർത്തിയാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios