Asianet News MalayalamAsianet News Malayalam

ആറാം വയസില്‍ നഷ്ടപ്പെട്ട പിതാവിനെ 26 വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ തേടിയ മകള്‍

woman finds her father after 26 years
Author
First Published Jan 26, 2018, 5:31 PM IST

ബെയ്ജിംഗ്: 26 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആറുവയസുകാരി ചെന്‍ ഹുയിഹുയി എന്ന പെണ്‍കുട്ടിക്ക് തന്‍റെ മാതാപിതാക്കളെ നഷ്ടപ്പെട്ടത്. വര്‍ഷങ്ങള്‍ക്കിപ്പുറം തന്‍റെ 32 ാം വയസില്‍ തനിക്കൊരിക്കല്‍ നഷ്ടപ്പെട്ട പിതാവിനെ വീണ്ടെടുത്തു ചെന്‍. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട അമ്മയുടെ സ്നേഹം ചെന്നിന് ഇനി ലഭിക്കുകയില്ല. മകള്‍ നഷ്ടപ്പെട്ട ദുംഖത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അവര്‍ മരണപ്പെട്ടു.

1992 ല്‍ ചൈനയിലാണ് ഒരു കഥ പോലെ തോന്നിക്കുന്ന സംഭവം നടക്കുന്നത്. അച്ഛനും ആന്‍റിക്കും ഒപ്പം കിഴക്കന്‍ ചൈനയിലെ അന്‍ഹുയ് പ്രവിശയില്‍ നിന്ന് തെക്കന്‍ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലേക്ക് അമ്മയെ കാണാനായി യാത്ര ചെയ്യുകയായിരുന്നു ആറു വയസുകാരി ചെന്‍. ഷന്‍ഗായ് റെയില്‍വേ സ്റ്റേഷനിലായിരുന്നു മൂവരും.

ഇവിടെ വെച്ചാണ് ചെന്നിന് തന്‍റെ പ്രിയപ്പെട്ടവരെ നഷ്ടമാകുന്നത്. മൂന്നുദിവസമാണ് തെരുവുകളിലൂടെ പിതാവിനെ അന്വേഷിച്ച് ചെന്‍ നടന്നത്. എന്നാല്‍ ഇവിടെ വെച്ച് ചെന്നിന് മറ്റൊരു പിതാവിനെ കിട്ടി. അയാള്‍ ചെന്നിനെ സ്വന്തം മകളെ പോലെ വളര്‍ത്തി. എന്നാല്‍ തന്നെ തന്‍റെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാണോ അതോ അവര്‍ക്ക് തന്നെ നഷ്ടപ്പെട്ടതാണോ എന്ന ചിന്ത 26 വര്‍ഷമാണ് ചെന്നിനെ അലട്ടിയത്. തന്‍റെ മാതാപിതാക്കളെ തിരിച്ച് പിടിക്കാനായി ചെന്‍ സമീപിച്ചത് ചൈനയിലെ 'ബേബി കം ഹോം' എന്ന വെബ്സൈറ്റിനെയാണ്.

കുടുംബത്തില്‍ നിന്ന് കാണാതാകുന്നവരെ കണ്ടുപിടിക്കുന്നതിനുള്ള സൈറ്റാണിത്. മാസങ്ങള്‍ക്ക് ശേഷമുള്ള അന്വേഷണത്തില്‍ ഈ സൈറ്റിലൂടെ ചെന്‍ പിതാവ് മിസ്റ്റര്‍ സ്ക്യൂ ഖിബിയോവിനെ കണ്ടെത്തി.പിന്നീട് ഡിഎന്‍എ ടെസ്റ്റ് നടത്തിയതോടെ സ്ക്യൂ തന്‍റെ പിതാവാണെന്ന് യുവതിക്ക് വ്യക്തമായി. അങ്ങനെ 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ മാസം 22 ന് ഇരുവരും വീണ്ടും കണ്ടുമുട്ടി.

Follow Us:
Download App:
  • android
  • ios