Asianet News MalayalamAsianet News Malayalam

ആ നഗ്ന മോഡല്‍ ഞാനാണ്

  • ആറ് മണിക്കൂറൊക്കെ പോസ് ചെയ്യുമായിരുന്നു
  • ചിത്രത്തിലെ നീലഞരമ്പുകള്‍ തന്‍റേതല്ല
  • വളരെ നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം

 

Woman who sat for portrait by Lucian Freud speaks about her experience

16 വര്‍ഷങ്ങള്‍ക്കു മുമ്പാണ് സോഫി ചര്‍ച്ച് എന്ന യുവതി പ്രശസ്ത ചിത്രകാരന്‍ ലൂസിയന്‍ ഫ്രോയ്ഡിന്‍റെ ചിത്രത്തിനു വേണ്ടി നഗ്നയായി പോസ് ചെയ്യുന്നത്. ആ ചിത്രം  136 കോടി രൂപയ്ക്കാണ് വിറ്റത്. ആ സന്ദര്‍ഭത്തില്‍ ലൂസിയന്‍റെ കൂടെ ജോലി ചെയ്ത അനുഭവങ്ങള്‍ പങ്ക് വെച്ചിരിക്കുകയാണ് ഇപ്പോള്‍ സോഫി.

അന്ന് സോഫിക്ക് 31 വയസായിരുന്നു. ചിത്രകാരന് എണ്‍പതും. അന്നവരുടെ പേര് സോഫി ലോറന്‍സ് എന്നായിരുന്നു. ചിത്രം പൂര്‍ത്തിയാക്കുന്നതിനായി തുടര്‍ച്ചയായി ആറ് മണിക്കൂറൊക്കെ പോസ് ചെയ്യുമായിരുന്നു. എട്ട് മാസം കൊണ്ടാണ് ചിത്രം വരച്ച് പൂര്‍ത്തിയാക്കിയത്. വൈകുന്നേരം ഏഴ് മണി മുതല്‍ രാത്രി 11 വരെയായിരുന്നു മിക്കപ്പോഴും വര. ചിലപ്പോഴത് രാത്രി ഒരു മണിവരെയൊക്കെ നീണ്ട് പോവും. അപ്പോള്‍ തന്നെ ടാക്സി വിളിച്ച് തിരികെ വീട്ടിലെത്തിക്കുമായിരുന്നുവെന്നും സോഫി ഓര്‍ക്കുന്നു.

Woman who sat for portrait by Lucian Freud speaks about her experience സോഫി മോഡലായ പെയിന്‍റിങ്ങ്

ചിത്രത്തിലെ നീലഞരമ്പുകള്‍ തന്‍റേതല്ല. അത് ചിത്രകാരന്‍റെ ഭാവനയാണ്. ആ നീലഞരമ്പൊഴികെ ബാക്കിയെല്ലാം വരച്ചത് തന്നെപ്പോലെ തന്നെയായിരുന്നുവെന്നും അവര്‍ പറയുന്നു. വളരെ നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം. പക്ഷെ, എനിക്കൊരിക്കലും പിന്നീട് അദ്ദേഹത്തെ കാണാന്‍ തോന്നിയിട്ടില്ല. പിന്നെ ക്ഷണിച്ചെങ്കിലും മോഡലാവാന്‍ ചെല്ലുമായിരുന്നില്ലെന്നും സോഫി പറയുന്നു.

ഭാഷാ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന സോഫിക്കൊപ്പമിപ്പോള്‍ ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. ലൂസിയന്‍ തന്‍റെ എണ്‍പത്തിയെട്ടാമത്തെ വയസില്‍ മരിച്ചു. റിയലിസ്റ്റിക് ചിത്രകലാശൈലിയില്‍, സാമൂഹ്യ ജീവിതവും റിയലിസവും നഗ്നതയും കഥാപാത്രമാകുന്ന ചിത്രങ്ങളാണ് ലൂസിയന്‍ കൂടുതലും വരച്ചത്. ഇതിന്റെ പേരില്‍ അദ്ദേഹം വിവാദങ്ങള്‍ക്കും പാത്രമായിരുന്നു. ലോകപ്രശസ്ത മനശാസ്ത്രജ്ഞന്‍ സിഗ്മണ്ട് ഫ്രോയിഡിന്റെ കൊച്ചുമകനാണ് അദ്ദേഹം.
 

Follow Us:
Download App:
  • android
  • ios