Asianet News MalayalamAsianet News Malayalam

പാന്‍ കാര്‍ഡിനെക്കുറിച്ച് നിങ്ങള്‍ മനസ്സിലാക്കിയിരിക്കേണ്ട 10 പ്രധാന കാര്യങ്ങള്‍

നിങ്ങളുടെ പാന്‍ നമ്പരില്‍ അക്കങ്ങളും അക്ഷരങ്ങളുമായി 10 ക്യാരക്ടറുകളാണുളളത്. ആദ്യ അഞ്ച് ക്യാരക്ടറുകള്‍ അക്ഷരങ്ങളും തുടര്‍ന്ന് വരുന്ന നാല് ക്യാരക്ടറുകള്‍ അക്കങ്ങളാണ്. അവസാനത്തെ ക്യാരക്ടര്‍ എപ്പോഴും അക്ഷരമായിരിക്കും.

10 things you definitely need to know about PAN card
Author
Thiruvananthapuram, First Published Feb 8, 2019, 2:31 PM IST

നിലവില്‍ രാജ്യത്തെ ഏറ്റവും അത്യാവശ്യമായ രേഖകളില്‍ ഒന്നാണ് ആദായ നികുതി വകുപ്പ് നല്‍കുന്ന പെര്‍മനന്‍റ് അക്കൗണ്ട് നമ്പര്‍ (പാന്‍). ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനും നികുതി അടയ്ക്കാനും ഉയര്‍ന്ന തുക ഇടപാട് നടത്താനുമൊക്കെ ഇപ്പോള്‍ പാന്‍ നമ്പര്‍ ആവശ്യമാണ്. ഏറ്റവും അത്യാവശ്യ രേഖയായ പാന്‍ കാര്‍ഡിനെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍. 

1) നിങ്ങളുടെ പാന്‍ നമ്പരില്‍ അക്കങ്ങളും അക്ഷരങ്ങളുമായി 10 ക്യാരക്ടറുകളാണുളളത്. ആദ്യ അഞ്ച് ക്യാരക്ടറുകള്‍ അക്ഷരങ്ങളും തുടര്‍ന്ന് വരുന്ന നാല് ക്യാരക്ടര്‍ അക്കങ്ങളാണ്. അവസാനത്തെ ക്യാരക്ടര്‍ എപ്പോഴും അക്ഷരമായിരിക്കും. 

2) പത്ത് ക്യാരക്ടറുകളില്‍ നാലാമത്തെ അക്ഷരം കാര്‍ഡ് ഉടമയുടെ വ്യക്തിത്വം വിശദമാക്കുന്നു. 

നാലാമത്തെ അക്ഷരം:
പി- കാര്‍ഡ് ഉടമ വ്യക്തിയാണ്, സി- എങ്കില്‍ കമ്പനിയാണ്.
എഫ് - എങ്കില്‍ സ്ഥാപനവും എ- എന്നത് അസോസിയേഷനെ സൂചിപ്പിക്കുന്നു. ട്രസ്റ്റിന്‍റെ പേരിലാണ് കാര്‍ഡെങ്കില്‍ ടി എന്നുമാകും പാനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

3) പാനിനെ ഒരു തിരിച്ചറിയല്‍ രേഖയായാണ് രാജ്യത്ത് പരിഗണിക്കുന്നത്. 

4) അഞ്ചാമത്തെ അക്ഷരം കാര്‍ഡ് ഉടമയുടെ കുടുംബപ്പേരിനെ സൂചിപ്പിക്കുന്നു. 

5) രാജ്യത്ത് പ്രധാന്യമുള്ള ഏത് സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍ നിര്‍ബന്ധമാണ്. 

6) ആവശ്യമായ രേഖകള്‍ നല്‍കിയാല്‍ എല്ലാവര്‍ക്കും പാന്‍ ലഭിക്കും. ഏത് പ്രായക്കാര്‍ക്കും എല്ലാ പൗരന്മാര്‍ക്കും പാന്‍ ലഭിക്കും 

7) വിദേശികള്‍ക്കും ഇന്ത്യയില്‍ പാന്‍ കാര്‍ഡിന് അപേക്ഷ നല്‍കാം. 

8) ഇന്ത്യയില്‍ പണമിടപാട് നടത്താനാഗ്രഹിക്കുന്ന വിദേശ ഇന്ത്യക്കാര്‍, വിദേശ കമ്പനികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്കും പാനിന് അപേക്ഷിക്കാം. 

9) എന്‍എസ്‍ഡിഎല്‍, യുടിഐഐടിഎസ്എല്‍ തുടങ്ങിയ വെമ്പസൈറ്റുകള്‍ വഴി പാന്‍ അപേക്ഷ നല്‍കാം.

10) ഇനിമുതല്‍ പാന്‍ കാര്‍ഡില്‍ പിതാവിന്‍റെ പേര് നിര്‍ബന്ധമില്ല. നേരത്തെ പിതാവിന്‍റെ പേര് പാന്‍ കാര്‍ഡ് എടുക്കുന്നതിന് നിര്‍ബന്ധമായിരുന്നു. പാന്‍ കാര്‍ഡില്‍ അത് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍,  ഇനിമുതല്‍ പിതാവിന്‍റെയോ മാതാവിന്‍റെയോ പേര് ചേര്‍ക്കാം. 

Follow Us:
Download App:
  • android
  • ios