Asianet News MalayalamAsianet News Malayalam

കുറഞ്ഞ ചിലവില്‍ പറക്കാന്‍ റെഡ് ഐ വിമാനങ്ങളുമായി എയര്‍ഇന്ത്യ

തിരക്ക് കുറഞ്ഞ രാത്രിസമയങ്ങളിലാണ് റെഡ് ഐ വിമാനങ്ങളുടെ സര്‍വ്വീസ്. അര്‍ധരാത്രിയോടെ പുറപ്പെടുകയും അതിരാവിലെ ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യുന്നവയാണ് റെഡ്ഐ വിമാനങ്ങള്‍.

air india starting red eye flight service
Author
Delhi, First Published Oct 30, 2018, 8:47 PM IST

ദില്ലി: തിരക്കേറിയ റൂട്ടുകളില്‍ കുറഞ്ഞ ചിലവില്‍ പറക്കാന്‍ റെഡ് ഐ വിമാനങ്ങളുമായി എയര്‍ ഇന്ത്യ. ഗോവയടക്കമുള്ള നഗരങ്ങളിലേക്കാണ് റെഡ് ഐ വിമാനങ്ങള്‍ വച്ച്  എയര്‍ഇന്ത്യ സര്‍വ്വീസ് നടത്തുന്നത്. 

തിരക്ക് കുറഞ്ഞ രാത്രിസമയങ്ങളിലാണ് റെഡ് ഐ വിമാനങ്ങളുടെ സര്‍വ്വീസ്. അര്‍ധരാത്രിയോടെ പുറപ്പെടുകയും അതിരാവിലെ ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യുന്നവയാണ് റെഡ്ഐ വിമാനങ്ങള്‍. തിരക്ക് കുറഞ്ഞ സമയത്താണ് സര്‍വ്വീസ് എന്നതിനാല്‍ ഈ വിമാനങ്ങളില്‍ ടിക്കറ്റ് നിരക്ക് കുറവായിരിക്കും. അമേരിക്കയിലും യൂറോപ്യന്‍ വലിയ വിജയമാണ് റെഡ് ഐ സര്‍വ്വീസുകള്‍. 

ദില്ലി-ഗോവ-ദില്ലി, ദില്ലി-കോയന്പത്തൂര്‍-ദില്ലി, ബാംഗ്ലൂര്‍-ഹൈദരാബാദ്-ബാംഗ്ലൂര്‍ തുടങ്ങിയ റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ എയര്‍ഇന്ത്യ റെഡ് ഐ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. നവംബര്‍ 30 മുതല്‍ എല്ലാ ദിവസവും ഈ പാതകളില്‍ റെഡ് ഐ സര്‍വ്വീസുണ്ടാവും. 
 

Follow Us:
Download App:
  • android
  • ios