Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ ജിഡിപിയില്‍ ആപ്പുകളുടെ സംഭാവന 1.4 ലക്ഷം കോടി

Apps added Rs one point four lakh crore to Indias GDP
Author
First Published Jul 15, 2017, 9:59 PM IST

ന്യൂഡൽഹി: സ്‍മാര്‍ട് ഫോണ്‍ ആപ്പുകൾ രാജ്യത്തി​​​ന്‍റെ ജി.ഡി.പിക്ക് സംഭാവനയായി നൽകിയത്​​ 1.4 ലക്ഷം കോടിയെന്ന് റിപ്പോര്‍ട്ട്. ഡൽഹി കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ഇന്ത്യൻ കൗൺസിൽ ​ഫോർ​ ഇൻറർനാഷണൽ ഇക്കണോമിക്​സ്​ റിലേഷൻ എന്ന സ്ഥാപനവും ബ്രോഡ്​ബാൻഡ്​ ഇന്ത്യ ഫോറവും സംയുക്​തമായായി നടത്തിയ പഠനത്തിലെ 2015-2016 സാമ്പത്തിക വർഷത്തിലെ കണക്കുകളാണ് ഇത് തെളിയിക്കുന്നത്. രാജ്യത്തെ 19 ടെലികോം സർക്കിളുകളെയും ഉൾപ്പെടുത്തിയായിരുന്നു പഠനം.

ഇൻറർനെറ്റ്​ ഉപയോഗം മൊത്തത്തിൽ അടിസ്ഥാനമാക്കിയുള്ള പഠനമല്ല ഇത്​. സ്​മാർട്ട്​ഫോണിലെ ആപുകൾ മാത്രമാണ്​ പഠനത്തിന്​ ആധാരം.  2020ൽ​ ജി.ഡി.പിയിലേക്കുള്ള ആപുകളുടെ സംഭാവന 18 ലക്ഷം കോടിയാവുമെന്നും റിപ്പോർട്ട് പറയുന്നു.യ

Follow Us:
Download App:
  • android
  • ios