Asianet News MalayalamAsianet News Malayalam

കേന്ദ്രബജറ്റില്‍ കശുവണ്ടി മേഖലയ്‌ക്ക് കടുത്ത അവഗണന

cashewnut industry gets nothing much in UnionBudget2017
Author
First Published Feb 2, 2017, 9:55 AM IST

പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കശുവണ്ടി മേഖലയുടെ അവസാന പ്രതീക്ഷയായിരുന്നു കേന്ദ്രബജറ്റ്. പക്ഷേ ഈ മേഖലയെ ബജറ്റ് പൂര്‍ണ്ണമായും അവഗണിച്ചു. കശുവണ്ടി വ്യവസായം നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് ഇറക്കുമതി തോട്ടണ്ടിയുടെ കൊള്ളവില. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷമാണ് തോട്ടണ്ടിക്ക് 9.36 ശതമാനം ഇറക്കുമതി നികുതി ഏര്‍പ്പെടുത്തിയത്. ശതകോടികളുടെ ഇറക്കുമതി നടത്തുന്ന സര്‍ക്കാരിനും സ്വകാര്യ വ്യവസായികള്‍ക്കും ഇത് കനത്ത തിരിച്ചടിയായിരുന്നു. ഇറക്കുമതി നികുതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തിലും അല്ലാതെയും നിരവധി നിവേദനങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നിലെത്തി

ഇപ്പോള്‍ ബഹുഭൂരിപക്ഷം ഫാക്ടറികളും അടഞ്ഞു കിടക്കാന്‍ കാരണവും തോട്ടണ്ടിയുടെ കൊള്ളവില കാരണമാണ്. ഇറക്കുമതി ചെയ്യുന്ന വറുത്ത കശുവണ്ടിപ്പരിപ്പിന് 30ല്‍ നിന്ന് 45 ശതമാനമായി നികുതി കൂട്ടി. പക്ഷേ ഇത്തരത്തിലുള്ള കശുവണ്ടി രാജ്യത്ത് ഒരു ശതമാനത്തില്‍ താഴെയാണ് ആകെ ഇറക്കുമതി ചെയ്യുന്നത്. ആഭ്യന്തര വിപണയില്‍ ഏറെ ഉപയോഗിക്കുന്നത് കേരളത്തില്‍ തന്നെ സംസ്കരിച്ചെടുക്കുന്ന കശുവണ്ടിപ്പരിപ്പാണ്.
 

Follow Us:
Download App:
  • android
  • ios